Month: January 2023
-
Kerala
ഛര്‍ദിയും വയറുവേദനയും; വയനാട്ടിലെ സ്‌കൂളില്‍ 86 കുട്ടികള്‍ ചികിത്സ തേടി, ഭക്ഷ്യവിഷബാധയെന്ന് സംശയം
വയനാട്: സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. ലക്കിടി ജവഹര്‍ നവോദയ സ്‌കൂളിലെ 86 കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കുട്ടികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 12 പേരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കൂളില്‍ താമസിച്ച് പഠിക്കുന്ന കുട്ടികള്‍ക്കാണ് ഇന്നലെ രാത്രി മുതല്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ട 86 കുട്ടികളെ ഉടന്‍ തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികള്‍ക്ക് എങ്ങനെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത് എന്നത് വ്യക്തമല്ല. ആരോഗ്യവിഭാഗം പരിശോധന ആരംഭിച്ചിട്ടുണ്ട്.
Read More » -
India
ലവ് ജിഹാദിനും നിർബന്ധിത മതപരിവർത്തനത്തിനുമെതിരെ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ മുംബൈയില്‍ പടുകൂറ്റൻ റാലി
മുംബൈ: ലവ് ജിഹാദിനും നിർബന്ധിത മതപരിവർത്തനത്തിനുമെതിരെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ മുംബൈയില്‍ പടുകൂറ്റൻ റാലി. ലവ് ജിഹാദിനെതിരെയും മതപരിവര്‍ത്തന നിരോധനം നടപ്പാക്കണമെന്നും മതത്തിന്റെ പേരിലുള്ള ഭൂമി കയ്യേറ്റങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ആര്‍.എസ്.എസ്, ബജ്‌റംഗ് ദള്‍, വി.എച്ച്.പി (വിശ്വ ഹിന്ദു പരിഷത്ത്) എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ റാലി നടന്നത്. ഹിന്ദുത്വ സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ സകാല്‍ ഹിന്ദു സമാജ് സംഘടിപ്പിച്ച ‘ഹിന്ദു ജന്‍ ആക്രോശ് മോര്‍ച്ച’ റാലി സെന്‍ട്രല്‍ മുംബൈയിലെ ദാദറിലെ ശിവജി പാര്‍ക്കില്‍ നിന്ന് ആരംഭിച്ച് പരേലിലെ കംഗര്‍ മൈതാനിയില്‍ സമാപിച്ചു. നൂറു കണക്കിനു പ്രവർത്തകർ റാലിയിൽ അണിനിരന്നു. ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളും മാഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗവും റാലിയില്‍ പങ്കെടുത്തു. ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ നടപ്പാക്കിയ, ലവ് ജിഹാദിനെതിരായ നിയമങ്ങള്‍ പഠിച്ച് വിഷയത്തില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ലവ് ജിഹാദുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ സംസ്ഥാനത്ത് വലിയ രീതിയില്‍…
Read More » -
Kerala
മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരനെ ആക്രമിച്ച സംഭവം; സി.പി.എം കൂറുമാറ്റത്തിനെതിരേ സി.പി.ഐ
കാസര്‍ഗോഡ്: മുന്‍ മന്ത്രിയും സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറിയുമായ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എയെ ആക്രമിച്ച കേസില്‍ സി.പി.എം സാക്ഷികളുടെ കൂറുമാറ്റത്തിനെതിരേ സി.പി.ഐ സത്യസന്ധമായി മൊഴികൊടുക്കുന്നതിന് പകരം ബി.ജെ.പി., ആര്‍.എസ്.എസ്. പ്രതികളെ രക്ഷിക്കണമെന്ന സി.പി.എം നിലപാട് പരിഹാസ്യമെന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ. പ്രകാശ്ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേസില്‍ സാക്ഷികളായ സി.പി.എം നേതാക്കള്‍ കൂറുമാറിയിരുന്നു. തെളിവുകളുടെ അഭാവത്തില്‍ 12 ബി.ജെ.പി.- ആര്‍.എസ്.എസ്. പ്രവര്‍ത്തകരെയാണ് കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) വെറുതേ വിട്ടത്. 2016 മേയ് 19-ന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുശേഷം കാഞ്ഞങ്ങാട് മാവുങ്കാലില്‍ ആഹ്‌ളാദപ്രകടനത്തിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ചന്ദ്രശേഖരന്റെ ഇടത് കൈയെല്ലിന് പരുക്കേറ്റിരുന്നു. പരുക്കേറ്റ കൈയുമായാണ് ചന്ദ്രശേഖരന്‍ ഒന്നാം പിണറായി സര്‍ക്കാറില്‍ റവന്യൂ മന്ത്രിയായി ചുമതലയേറ്റത്. സി.പി.എം. ജില്ലാ കമ്മിറ്റിയംഗവും കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ.രവി 2022 നവംബര്‍ 28-ന് നടന്ന വിചാരണയ്ക്കിടെയാണ് കൂറുമാറിയത്. അതേസമയം, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിഷയത്തില്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.…
Read More » -
Kerala
റോഡ് പണിയാതെ ഫ്‌ളക്‌സ്: കോണ്‍ഗ്രസിനും സി.പി.എമ്മിനും വാഴ നട്ട് പണി കൊടുത്ത് നാട്ടുകാര്‍
കൊല്ലം: എന്തിനും ഏതിനും അഭിവാദ്യ ഫ്‌ളക്‌സ് വയ്ക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് നാട്ടുകാര്‍. കൊല്ലം പെരിനാട് പഞ്ചായത്തിലാണ് നാട്ടുകാരുടെ മറുപണി. പെരിനാട് പഞ്ചായത്ത് സ്റ്റാര്‍ച്ച് ജംഗ്ഷന്‍ -കൈതകോടി റോഡ് നിര്‍മ്മാണം ആരംഭിച്ചിട്ട് 2 മാസം കഴിഞ്ഞു. പക്ഷേ കാര്യങ്ങള്‍ ഇപ്പോഴും തുടങ്ങിയ ഇടത്ത് തന്നെ നില്‍ക്കുകയാണ്. പുതിയ റോഡ് പണിയാന്‍ പഴയ റോഡ് ഇളക്കിയിട്ടിരിക്കുന്നത് കാരണം ജനങ്ങള്‍ മറഞ്ഞിവീഴുന്ന അവസ്ഥ ആണ്. നടക്കാന്‍ പോലും നിവര്‍ത്തിയില്ല, വാഹനങ്ങളുടെ കാര്യം പറയേണ്ടതുമില്ല. പുതിയ റോഡിന് കാത്തിരുന്ന നാട്ടുകാര്‍ ഇപ്പോ പഴയ റോഡെങ്കിലും തിരിച്ച് കിട്ടിയാല്‍ മതിയന്ന അവസ്ഥയിലാണ്. റോഡ് പണി എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മടുത്ത നാട്ടുകാര്‍ ഒടുവില്‍ അതങ്ങ് ചെയ്തു, റോഡ് അടച്ചു. ആവശ്യത്തിന് വാഴകളും നട്ടു. പുതിയ റോഡിന് പണം അനുവദിച്ചതിന് സര്‍ക്കാരിനെ അഭിനന്ദിച്ച് സി.പി.എമ്മും ഇതേ വിഷയത്തില്‍ എം.എല്‍.എയെ അഭിനന്ദിച്ച് കോണ്‍ഗ്രസും റോഡില്‍ ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചിരുന്നു. ഈ ഫ്‌ലക്‌സുകള്‍ക്ക് നടുവിലാണ് നാട്ടുകാരുടെ പ്രതിഷേധ വാഴകള്‍ നട്ടത്.…
Read More » -
Crime
കട തല്ലിത്തകർക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്ന സ്ത്രീയുടെ പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
കാസര്‍ഗോഡ്: കടം വാങ്ങിയ പണം ചോദിച്ചെത്തി, കട തല്ലിപ്പൊളിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്ന സ്ത്രീയുടെ പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് റൂറല്‍ ഹെഡ്ക്വാര്‍ടേഴ്സിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറും ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ടി.വി പ്രദീപിനെ (45) യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് സംഭവം. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 52 വയസുകാരിയുടെ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്. കോവിഡ് സമയത്ത് സ്ത്രീക്ക് 80,000 രൂപ പ്രീദീപ് കടം നല്‍കിയിരുന്നു. ഇത് ചോദിച്ചാണ് പ്രദീപ് എത്തിയതെന്നും പണമില്ലെന്ന് പറഞ്ഞതോടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് സ്ത്രീയെ കയറിപ്പിടിക്കുകയും വീടിനോട് ചേര്‍ന്നുള്ള കട തല്ലി പൊളിക്കുകയും ചെയ്തുവെന്നുമാണ് പരാതി. വീട്ടുപകരണങ്ങള്‍ നശിപ്പിച്ചതായും പരാതിയുണ്ട്. സ്ത്രീയും മകളും സഹോദരനും അടക്കമുള്ളവര്‍ വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് പൊലീസുകാരന്‍ അക്രമം നടത്തിയതെന്നാണ് പരാതി. നേരത്തെ കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്തപ്പോഴുള്ള അഞ്ച് വര്‍ഷത്തെ സൗഹൃദമാണ് പ്രദീപുമായുണ്ടായിരുന്നതെന്നാണ്…
Read More » -
Crime
മഹേഷിന്റെ പ്രതികാരം; കാമുകനൊപ്പം പോകാനൊരുങ്ങിയ ഭാര്യയെ കൊന്നു, മൃതദേഹത്തില്‍ ലൈംഗികവേഴ്ചയും നടത്തി
കൊച്ചി: കാലടി കാഞ്ഞൂരില്‍ തമിഴ്‌നാട്ടുകാരി രത്‌നവല്ലിയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് മഹേഷ്‌കുമാര്‍ കൊലയ്ക്ക് ശേഷം മൃതദേഹത്തില്‍ ലൈംഗികവേഴ്ച നടത്തിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിച്ചാണ് രത്‌നവല്ലിയെ കൊലപ്പെടുത്തിയതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ്നാട് പുതുക്കുടിയിരിപ്പ് തെക്കേത്തെരുവില്‍ മഹേഷ്‌കുമാര്‍ (37) ആണ് ഭാര്യ രത്നാവതിയ (35) കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. കൂലിപ്പണിക്കാരനായ മഹേഷ് വര്‍ഷങ്ങള്‍ക്കു മുന്‍പേ കാഞ്ഞൂരില്‍ എത്തിയതാണ്. എട്ടുവര്‍ഷം മുന്‍പാണ് രത്നാവതിയെ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് കാഞ്ഞൂരില്‍ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് രത്നാവതി അടുത്തയിടെ പറഞ്ഞിരുന്നു. ഓണത്തിന് രത്നാവതി സ്വദേശമായ തെങ്കാശിയിലേക്ക് മടങ്ങി. കാലടിയില്‍ വെച്ച് പരിചയപ്പെട്ട സേലം സ്വദേശി മുത്തുവിനൊപ്പം പോവുകയാണെന്നും ഇനി ബുദ്ധിമുട്ടിക്കരുതെന്നും മഹേഷിനോട് പറഞ്ഞാണ് പോയത്. പിന്നീട് പൊങ്കല്‍ അവധിക്ക് നാട്ടില്‍ പോയ മഹേഷ്‌കുമാര്‍ രത്നാവതിയെ കാഞ്ഞൂരിലേക്ക് തിരിച്ച് കൊണ്ടുവന്നു. വെള്ളിയാഴ്ച കാഞ്ഞൂരില്‍ എത്തിയപ്പോഴും കാമുകനൊപ്പം പോവുകയാണെന്ന് രത്നാവതി ആവര്‍ത്തിച്ചു. ഇതേത്തുടര്‍ന്ന് പ്രകോപിതനായ മഹേഷ് സമീപമുള്ള ജാതിതോട്ടത്തില്‍വച്ച് രത്‌നവല്ലിയെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹത്ത്…
Read More » -
India
”നാന്‍ വീഴ്‌വേനെന്തു നിനപ്പായോ”…അദാനി തിരികെ കയറുന്നു, വിപണിയും
മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് മിസൈലില്‍ ആടിയുലഞ്ഞ അദാനി തിരിച്ചു കയറുന്നു; ഒപ്പം വിപണിയും. ഓഹരി വപിണയില്‍നിന്നുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍ ശുഭകരമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദം നേരിട്ട അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്സ് എന്നിവ ഇന്ന് നേട്ടം ഉണ്ടാക്കി. വ്യാപാരത്തിന്റെ തുടക്കത്തില്‍ അദാനി എന്റര്‍പ്രൈസസ് ആറുശതമാനത്തിന്റെ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. അതേസമയം, ഓഹരി ഇടപാടുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ധനകാര്യ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗും അദാനി ഗ്രൂപ്പും തമ്മിലുള്ള വാക് പോര് തുടരുന്നു. ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ചു എന്ന ആരോപണത്തിന് അദാനി ഗ്രൂപ്പ് നല്‍കിയ വിശദീകരണത്തിന് ഹിന്‍ഡന്‍ബര്‍ഗ് മറുപടി നല്‍കി. ദേശീയതയുടെ മറവില്‍ തട്ടിപ്പിനെ മറയ്ക്കാനാവില്ല എന്നാണ് അദാനി ഗ്രൂപ്പിന്റെ 413 പേജുള്ള വിശദീകരണത്തിന് മറുപടിയായി ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞത്. ഇന്ത്യയുടെ പുരോഗതി അദാനി തടസ്സപ്പെടുത്തുന്നതായും വിദേശത്തെ സംശയകരമായ ഇടപാടുകളെ കുറിച്ച് അദാനി മറുപടി നല്‍കിയിട്ടില്ലെന്നും ഹിന്‍ഡന്‍ബെര്‍ഗ് കുറ്റപ്പെടുത്തുന്നു. 413 പേജുള്ള അദാനിയുടെ കുറിപ്പില്‍ മറുപടികളുള്ളത് 30 പേജില്‍ മാത്രമാണ്. ”അദാനി ഗ്രൂപ്പ് അതിന്റെ വളര്‍ച്ചയും…
Read More » -
Crime
എക്സൈസിനു നേരേ നായയെ അഴിച്ചുവിട്ടു; ലഹരിയില്‍ ആറാടിയ മയക്കുമരുന്നു വില്‍പ്പനക്കാരനെ തന്ത്രപൂര്‍വം പിടികൂടി
കൊച്ചി: നായയെ അഴിച്ചുവിട്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ച ലഹരി ഇടപാട് സംഘത്തിലെ പ്രധാനിയെ തന്ത്രപൂര്‍വം പിടികൂടി. തുതിയൂര്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടത്തിവന്ന കാക്കനാട് നിലംപതിഞ്ഞിമുകള്‍ സ്വദേശി ലിയോണ്‍ റെജി (23) ആണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എയും മൂന്നു ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പരിശീലനം നല്‍കിയ സൈബീരിയന്‍ ഹസ്‌കി ഇനത്തിലുള്ള നായയെ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാളില്‍നിന്ന് മയക്കുമരുന്ന് വാങ്ങി പിടിയിലായ യുവാവില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി മെട്രോ ഷാഡോയും ഇന്റലിജന്‍സ് വിഭാഗവും സ്ഥലത്ത് എത്തിയെങ്കിലും നായയെ മുറിയില്‍ അഴിച്ചുവിട്ടിരിക്കുന്നതിനാല്‍ അകത്ത് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ റൂമില്‍ പ്രവേശിച്ച എക്‌സൈസ് സംഘം നായയെ മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷം ഇയാളെ കീഴ്പ്പെടുത്തി. മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതിനാല്‍ പിടിയിലായ ശേഷവും ലിയോണ്‍ അക്രമസ്വഭാവം തുടര്‍ന്നു. നാലു ദിവസം മുന്‍പാണ് തുതിയൂര്‍ സെയ്ന്റ് ജോര്‍ജ് കപ്പേള റോഡിലെ വീട്ടില്‍ പ്രതി വാടകയ്ക്ക്…
Read More » -
Kerala
ജയ് ജവാന്‍, അഹ്‌ളാദിപ്പിന്‍ അര്‍മാദിപ്പിന്‍!!! വിലകൂട്ടാനുള്ള ശിപാര്‍ശ സര്‍ക്കാര്‍ തള്ളി
തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്റെ സ്വന്തം മദ്യ ബ്രാന്‍ഡായ ജവാന്റെ വില വര്‍ധിപ്പിക്കാനുള്ള ശിപാര്‍ശ സര്‍ക്കാര്‍ തള്ളി. തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സില്‍ ഉല്‍പാദിപ്പിക്കുന്ന ജവാന് 10% വില വര്‍ധനയാണു ബെവ്കോ ആവശ്യപ്പെട്ടിരുന്നത്. സ്പിരിറ്റ് വില വര്‍ധിച്ച സാഹചര്യത്തിലെ ആവശ്യം ആദ്യഘട്ടത്തില്‍ എക്സൈസ് വകുപ്പും മുഖ്യമന്ത്രിയുടെ ഓഫിസും അംഗീകരിച്ചിരുന്നു. എന്നാല്‍ ഇതിനിടെ മദ്യക്കമ്പനികളുടെ വിറ്റുവരവു നികുതി സര്‍ക്കാര്‍ ഒഴിവാക്കി നല്‍കി. ഇതിന്റെ ഗുണം ട്രാവന്‍കൂര്‍ ഷുഗേഴ്സിനും ലഭിക്കും. ഈ സാഹചര്യത്തിലാണു വില വര്‍ധന വേണ്ടെന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. കേരളത്തില്‍ ഏറ്റവുമധികം വിറ്റു പോകുന്ന റം ആണു ജവാന്‍. തിരുവല്ലയിലെ ഡിസ്റ്റിലറിയില്‍ ദിനംപ്രതി 8000 കെയ്സ് റം ഉല്‍പാദിപ്പിക്കുന്നുണ്ട്. അതേസമയം, സംസ്ഥാനത്ത് ഡിസംബര്‍ 17 ന് മദ്യ വില വര്‍ധിപ്പിച്ചിരുന്നു. നിയമസഭ പാസാക്കിയ വില്‍പ്പന നികുതി കൂട്ടാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെയാണ് മദ്യത്തിന് പത്ത് മുതല്‍ 20 രൂപ വരെ വര്‍ധന വരുത്തിയത്. ജവാന്‍ മദ്യത്തിന്റെ വില 600 രൂപയില്‍ നിന്ന് 610 രൂപയായി. മറ്റൊരു…
Read More » -
Health
നെല്ലിക്ക കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ, ഒപ്പം ചില ദോഷങ്ങളും..
വിറ്റാമിന്‍ സിയാല്‍ സമൃദ്ധമായ നെല്ലിക്ക പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും വലിയ കലവറയാണ്. ജീവകം സി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ജീവകം സിയുടെ അംശം ഓറഞ്ചിലുള്ളതിനെക്കാൾ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയിൽ. ജീവകം ബി, ഇരുമ്പ്, കാൽസ്യം എന്നിവയും നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നാട്ടിൽ പാരമ്പര്യമായി ഉപയോഗിച്ചു വരുന്നു. ശരീരത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും നല്ലതാണ് നെല്ലിക്ക. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖകരമാക്കുകയും ചെയ്യും. കൂടാതെ കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കാനും നെല്ലിക്ക സഹായിക്കും. നെല്ലിക്കയിലുള്ള ആന്റി് ഓക്സിഡന്റുെകള്‍ ചര്‍മ്മം സംരക്ഷിക്കുകയും ചെയ്യുന്നു. ദിവസവും നെല്ലിക്ക കഴിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നു മാത്രമല്ല മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നെല്ലിക്ക സ്ഥിരമായി മിതമായ അളവിൽ കഴിക്കുന്നവർക്ക് ആരോഗ്യം മാത്രമല്ല നിത്യയൗവനവും ലഭിക്കും. ആയൂർവേദ വിധിപ്രകാരം നെല്ലിക്കയുടെ പ്രധാന ഔഷധ ഗുണങ്ങൾ: 1. ഹൈപ്പർ അസിഡിറ്റിക്ക് ഏറ്റവും നല്ല ഔഷധമാണ്…
Read More »