Month: January 2023

  • Crime

    തമിഴ്നാട്ടില്‍ ഹൈവേ കവര്‍ച്ച, കാറും രണ്ടുകോടിയും തട്ടിയെടുത്തു; ആറ് മലയാളികള്‍ പിടിയില്‍

    ചെന്നൈ: തമിഴ്‌നാട്ടില്‍ ആന്ധ്രാപ്രദേശ് സ്വദേശിയെ ആക്രമിച്ച് കാറും രണ്ടുകോടി രൂപയും തട്ടിയെടുത്ത കേസില്‍ മലയാളികളായ ആറുപേരെ ഈറോഡ് പോലീസ് അറസ്റ്റുചെയ്തു. ജയന്‍ (45), സി. സന്തോഷ് (39), ടൈറ്റസ് (33), മുജീബ് റഹ്‌മാന്‍ (37), എ. സന്തോഷ് (വിപുല്‍-31), എ. മുജീബ് റഹ്‌മാന്‍ (45) എന്നിവരെയാണ് സിത്തോട് പോലീസ് അറസ്റ്റുചെയ്തത്. 21-ന് നെല്ലൂര്‍ സ്വദേശി വികാസ് കാറില്‍ കോയമ്പത്തൂരിലേക്കുവരുമ്പോള്‍ ദേശീയപാതയില്‍ ഭവാനിക്കുസമീപം മറ്റൊരു കാറില്‍ പിന്തുടര്‍ന്നുവന്ന സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന്, കാറിലുണ്ടായിരുന്ന രണ്ടുകോടിരൂപയും വണ്ടിയുമെടുത്ത് അക്രമിസംഘം കടന്നുകളഞ്ഞു. ഉടന്‍തന്നെ വികാസ് സമീപത്തെ സിത്തോട് പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കി. അന്വേഷണത്തില്‍ അന്നുതന്നെ സിത്തോട് ഭാഗത്ത് ഉപേക്ഷിച്ചനിലയില്‍ കാര്‍ കണ്ടെത്തി. എന്നാല്‍, പ്രതികളെ കിട്ടിയില്ല. കഴിഞ്ഞദിവസം രാവിലെ സിത്തോട് ഭാഗത്ത് പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെ സംശയകരമായി കണ്ട കാര്‍ പരിശോധിച്ചു. വണ്ടിയില്‍ നടത്തിയ പരിശോധനയില്‍ വ്യാജ സ്റ്റിക്കറും വാള്‍ ഉള്‍പ്പെടെ മാരകായുധങ്ങളും 20,000 രൂപയും കണ്ടെത്തി. തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് 21-ലെ കവര്‍ച്ചയുടെ വിവരങ്ങള്‍…

    Read More »
  • Kerala

    പിടി 7 കൂട്ടിലായിട്ടും ധോണിയെ വിറപ്പിച്ച് വീണ്ടും കാട്ടാനക്കൂട്ടം; ഇടുക്കിയില്‍ അരിക്കൊമ്പന്റെ വിളയാട്ടം

    പാലക്കാട്: കലിയടങ്ങാത്ത കാട്ടാനക്കൂട്ടങ്ങളുടെ വിളയാട്ടത്തിൽ പൊറുതിമുട്ടി നാട്ടുകാർ. പി.ടി. 7 കൂട്ടിലായിട്ടും പാലക്കാട് ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. സ്വകാര്യ ഭൂമിയിലെ തെങ്ങും പനകളും അടക്കം ആനകള്‍ നശിപ്പിച്ചു. രണ്ട് കുട്ടിയാനകള്‍ ഉള്‍പ്പെടെ അഞ്ച് ആനകളാണ് പ്രദേശത്ത് ഭീതി പടര്‍ത്തിയത്. നാട്ടുകാര്‍ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ആനകളെ കാട്ടിലേക്ക് കടത്തി. മുമ്പ് ധോണിയെ വിറപ്പിച്ചിരുന്ന പിടി സെവന്‍ എന്ന കാട്ടുകൊമ്പനെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇതിന് ശേഷമാണ് വീണ്ടും ധോണിയില്‍ ആനക്കൂട്ടം ഇറങ്ങുന്നത്. ധോണിക്കു പുറമേ അട്ടപ്പാടിയിലും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. ഇടുക്കി 301 കോളനിയില്‍ വീണ്ടും അരിക്കൊമ്പൻ ആക്രമണം നടത്തി. കോളനിയിലെ ഷെഡ് ആന തകര്‍ത്തു. ഷെഡിലുണ്ടായിരുന്ന യശോധരന്‍ കൊമ്പന്റെ ആക്രമണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പുലര്‍ച്ചെ നാലു മണിക്കായിരുന്നു അരിക്കൊമ്പന്റെ ആക്രമണം. കാട്ടാന പ്രശ്‌നത്തിനു ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇവിടങ്ങളിൽ നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.

    Read More »
  • Crime

    ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന്റെ പിറ്റേന്ന് ആയുധങ്ങളുമായി ഗുണ്ടാനേതാവും സംഘവും പിടിയില്‍

    തിരുവനന്തപുരം: കഠിനംകുളത്ത് ആയുധങ്ങളുമായി ഗുണ്ടകള്‍ പിടിയില്‍. തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സണ്‍ (33), കുളത്തൂര്‍ സ്റ്റേഷന്‍ കടവ് സ്വദേശി അഖില്‍ (22), കഴക്കൂട്ടം നെട്ടയക്കോണം സ്വദേശി വിജീഷ് (36) എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. തുമ്പയില്‍ യുവാവിന്റെ കാല് ബോംബെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതികളാണ് മൂന്നുപേരും. സംഘ തലവനായ ലിയോണ്‍ ജോണ്‍സണ്‍ കാപ്പ തടവ് കഴിഞ്ഞ പുറത്തിറങ്ങി ഒരു ദിവസം കഴിഞ്ഞപ്പോഴാണ് ആയുധങ്ങളുമായി കഠിനംകുളം പോലീസിന്റെ പിടിയിലായത്. ലിയോണിന്റെ് നേതൃത്വത്തില്‍ മറ്റൊരു ആക്രമണത്തിന് സംഘം പദ്ധതിയിടുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഠിനംകുളത്തെ ഒളിത്താവളത്തില്‍ നിന്നാണ് മൂവരെയും പിടികൂടിയത്. വടിവാള്‍, മഴു, വെട്ടുകത്തി തുടങ്ങിയ ആയുധങ്ങളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കാപ്പ തടവ് കഴിഞ്ഞ് പുറത്തുവന്ന് ഉടന്‍ തന്നെ കൂട്ടാളികളെ ലിയോണ്‍ ജോണ്‍സണ്‍ വിളിച്ചുകൂട്ടണമെങ്കില്‍ വ്യക്തമായ ആക്രമണ പദ്ധതി ഇവര്‍ക്ക് ഉണ്ടാകണമെന്നാണ് പോലീസ് കരുതുന്നത്. ചോദ്യം ചെയ്യലിന്‍െ്‌റ ആദ്യ ഘട്ടത്തില്‍ പ്രതികള്‍ തീര്‍ത്തും സഹകരിക്കുന്നില്ലെന്നാണ് വിവരം. പിടിയിലായവര്‍ക്ക് കഴക്കൂട്ടം, തുമ്പ, പേട്ട, അയിരൂര്‍, കഠിനംകുളം,…

    Read More »
  • Kerala

    വിദേശത്തിരുന്ന് നാട്ടിലെ ഭൂമി ഇടപാടുകള്‍ നടത്താം; റവന്യൂ വകുപ്പിന്റെ ‘പ്രവാസി പോര്‍ട്ടല്‍’ ഒരുങ്ങുന്നു

    തിരുവനന്തപുരം: ഇനി പ്രവാസികള്‍ക്ക് വിദേശത്തിരുന്ന് നാട്ടിലെ ഭൂമി ഇടപാടുകള്‍ നടത്താനാകും. റവന്യു വകുപ്പിന്റെ പ്രവാസി പോര്‍ട്ടലും ഹെല്‍പ് ഡെസ്‌കും ഒരുങ്ങുന്നു. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ അടുത്ത മാസം ആരംഭിക്കും. വിദേശത്തിരുന്നു പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. വില്ലേജ് ഓഫിസില്‍ അന്വേഷണം നടത്തി പരാതിയില്‍ പരിഹാരം കണ്ടെത്തി മറുപടിയും ഡാഷ് ബോര്‍ഡില്‍ തന്നെ നല്‍കും. ഫയല്‍ ട്രാക്ക് ചെയ്യുന്നതിനും പോര്‍ട്ടലില്‍ സംവിധാനം ഉണ്ടാകും. റവന്യു മന്ത്രിയുടെ ഓഫിസ് മുതല്‍ വില്ലേജ് ഓഫിസ് വരെ പ്രത്യേക ഓഫിസര്‍മാര്‍ക്കു ചുമതല നല്‍കിയാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. ലാന്‍ഡ് റവന്യു കമ്മിഷണറേറ്റില്‍ ഇതിനായി ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക ഓഫിസര്‍മാരുടെ സംഘം രൂപീകരിക്കാന്‍ നടപടിയായി. ജില്ലകളില്‍ ഒരു ഡെപ്യൂട്ടി കലക്ടര്‍ക്കായിരിക്കും ചുമതല. താലൂക്കില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ നേരിട്ടു ഇ-ഫയലുകള്‍ നോക്കും. മാസത്തില്‍ ഒരു തവണ മന്ത്രി നേരിട്ടു പോര്‍ട്ടലിലെ പരാതികള്‍ വിശകലനം ചെയ്യും. അതേസമയം, ഭൂമി സംബന്ധിച്ച ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കുള്ള റവന്യു പോര്‍ട്ടലും ഭൂമി രജിസ്ട്രേഷനു…

    Read More »
  • Kerala

    ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദം ലങ്കൻ തീരത്തേക്ക്; ഇന്ന് മുതൽ കേരളത്തിൽ വീണ്ടും മഴയെന്ന് മുന്നറിയിപ്പ് 

    കൊച്ചി: ഈ വര്‍ഷത്തെ ആദ്യത്തെ ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്തു. ഇതിന്റെ സ്വാധീനത്തില്‍ ഇന്ന് മുതല്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കും ബുധനാഴ്ച മുതല്‍ പരക്കേ ശക്തിയേറിയ മഴയ്ക്കും സാധ്യത കല്‍പ്പിച്ച് കാലാവസ്ഥാ ഗവേഷകര്‍. ഏതാനും ദിവസം മുമ്പ് രൂപമെടുത്ത ചക്രവാതച്ചുഴിയാണ് ശക്തിപ്രാപിച്ച് ഇപ്പോള്‍ ന്യൂനമര്‍ദമായി മാറിയത്. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയോട് ചേര്‍ന്നാണ് ന്ന്യൂനമര്‍ദം രൂപപ്പെട്ടിരിക്കുന്നത്. ഇത് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് രണ്ടു ദിവസത്തിനുള്ളില്‍ ശ്രീലങ്കയുടെ തെക്കുപടിഞ്ഞാറന്‍ തീരത്തിനു അടുത്തെത്തും. കാലവര്‍ഷം പിന്‍വാങ്ങിയതിനുശേഷമുണ്ടാകുന്നതും ഈ വര്‍ഷത്തെ ആദ്യത്തേതുമായ ന്യൂനമര്‍ദമാണിത്. ബംഗാള്‍ ഉള്‍ക്കടലില്‍ ആഗോള മഴപ്പാത്തിയായ എം.ജെ.ഒ. (മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍)യുടെ സാന്നിധ്യം ശക്തമായതുകൊണ്ട് ന്യൂനമര്‍ദം ശക്തമാകാനിടയുണ്ടെന്നാണ് കാലാവസ്ഥാ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ദക്ഷിണ-മധ്യകേരളത്തിലും തമിഴ്‌നാട്ടിലും മഴ ശക്തമാകാനിടയുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരമേഖലകളില്‍ മേഖലകളില്‍ കടല്‍ക്ഷോഭമോ കാറ്റിനോ സാധ്യതയില്ലാത്തതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കില്ല. എന്നാല്‍, ന്യൂനമര്‍ദം രൂപംകൊണ്ടിട്ടുള്ള ബംഗാള്‍ ഉള്‍ക്കടലില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്‌വീശാനുള്ള സാധ്യതയുണ്ട്.

    Read More »
  • Crime

    ട്രാഫിക് പോലീസുകാരനെ അസഭ്യം പറഞ്ഞു, പിന്നാലെ ആക്രമണം; എ.എസ്.ഐയുടെ ഭര്‍ത്താവ് അറസ്റ്റില്‍

    പത്തനംതിട്ട: ഗതാഗത നിയന്ത്രണത്തില്‍ ഏര്‍പ്പെട്ടിരുന്ന പോലീസുകാരനുനേരേ ആക്രമണം നടത്തിയ കേസില്‍ വനിതാ എ.എസ്.ഐയുടെ ഭര്‍ത്താവ് അറസ്റ്റില്‍. തിരുവല്ല ക്രൈംബ്രാഞ്ച് സ്റ്റേഷനിലെ എ.എസ്.ഐയുടെ ഭര്‍ത്താവായ മുത്തൂര്‍ പ്ലാമൂട്ടില്‍ വീട്ടില്‍ നസീര്‍ റാവുത്തര്‍ (53) ആണ് അറസ്റ്റിലായത്. തിരുവല്ല ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ അഖിലിനെയാണ് ആക്രമിച്ചത്. എം.സി. റോഡിലെ മുത്തൂര്‍ കവലയില്‍ വെള്ളിയാഴ്ച വൈകിട്ട് ആറിനായിരുന്നു സംഭവം. സ്‌കൂട്ടറില്‍ എത്തിയ നസീര്‍, അഖിലിനെ അസഭ്യംപറഞ്ഞശേഷം യൂണിഫോമില്‍ പിടിച്ച് തള്ളുകയും മറ്റും ചെയ്തു. മുന്‍ വൈരമാണ് കാരണമെന്നാണ് വിവരം. സ്ഥലത്തുനിന്ന് രക്ഷപ്പെട്ട നസീറിനെ പിന്നീട് പോലീസ് പിടികൂടി. ഇയാളെ റിമാന്‍ഡുചെയ്തു.

    Read More »
  • Kerala

    രണ്ടുപേരുടെ ജീവനെടുത്ത അപകടത്തിന് കാരണമായത് ബൈക്ക് റേസിങ് അല്ല, അമിത വേഗമെന്ന വാദവുമായി മോട്ടോർവാഹന വകുപ്പ്

    തിരുവനന്തപുരം: കോവളത്ത് രണ്ടുപേരുടെ ജീവനെടുത്ത അപകടത്തിന് കാരണമായത് റേസിങ് അല്ലെന്ന വാദവുമായി മോട്ടോർവാഹന വകുപ്പ്. അമിത വേ​ഗതയാണ് അപകടമുണ്ടാക്കിയത് എന്നാണ് മോട്ടോർവാഹന വകുപ്പ് പറയുന്നത്. അപകടം നടക്കുന്ന സമയത്ത് വാഹനത്തിന്റെ വേ​ഗത 100 കിലോമീറ്ററിനു മുകളിലായിരുന്നു. നാട്ടുകാർ ആരോപിക്കുന്നതുപോലെ റേസിങ്ങിന് തെളിവ് ഇല്ല. അശ്രദ്ധയോടെ റോഡ് മുറിച്ചു കടന്നതും അപകടകാരണമായി എന്ന് മോട്ടോർവാഹനവകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. അമിതവേ​ഗതയിലെത്തിയ ബൈക്ക് ഇടിച്ച് വഴിയാത്രക്കാരിയും ബൈക്ക് യാത്രികനുമാണ് മരിച്ചത്. ഇന്നലെ രാവിലെ 7.45-ഓടെ കോവളം-തിരുവല്ലം ബൈപ്പാസിൽ പാച്ചല്ലൂർ തോപ്പടി ഭാഗത്തായിരുന്നു അപകടം. പനത്തുറ തുരുത്തിക്കോളനി വീട്ടിൽ എൽ. സന്ധ്യ(53), ബൈക്ക് ഓടിച്ചിരുന്ന പട്ടം പൊട്ടക്കുഴിയിൽ അരവിന്ദ്(23) എന്നിവരാണ് മരിച്ചത്. അരവിന്ദ് ഇൻസ്റ്റ​ഗ്രാം റീൽസ് എടുത്ത് തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലെ ഡിവൈഡറിലേക്കു തെറിച്ചുവീണാണ് സന്ധ്യ മരിച്ചത്. സന്ധ്യയുടെ ഇടതുകാൽ മുറിഞ്ഞുമാറി റോഡിൽ വീണു. തല പൊട്ടിയും കഴുത്തൊടിഞ്ഞുമാണ് ഡിവൈഡറിലെ കുറ്റിക്കാട്ടിൽ മൃതദേഹം കിടന്നിരുന്നത്. വീട്ടുജോലിക്കു പോകുന്നതിനാണ് സന്ധ്യ രാവിലെ വീട്ടിൽനിന്നിറങ്ങിയത്. 10 ലക്ഷത്തിലേറെ…

    Read More »
  • India

    ബിബിസി ഡോക്യുമെന്ററി വിലക്ക് സുപ്രീം കോടതിയില്‍; ഹര്‍ജികള്‍ ഫെബ്രുവരി ആറിന് പരിഗണിക്കും

    ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്കു സാമൂഹ്യ മാധ്യമങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹര്‍ജികളില്‍ സുപ്രീം കോടതി അടുത്ത മാസം ആറിന് വാദം കേള്‍ക്കും. തിങ്കളാഴ്ച ഇക്കാര്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജിക്കാരെ അറിയിച്ചു. ഇന്ത്യ- ദ മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററിക്കു സാമൂഹ്യ മാധ്യമങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര നടപടി ചോദ്യം ചെയ്താണ് ഹര്‍ജികള്‍. അഭിഭാഷകനായ എംഎല്‍ ശര്‍മയാണ് ആദ്യ ഹര്‍ജി സമര്‍പ്പിച്ചത്. തുടർന്ന് ഇക്കാര്യം ചീഫ് ജസ്റ്റിസിനു മുമ്പാകെ മെന്‍ഷന്‍ ചെയ്യുകയായിരുന്നു. എന്‍ റാം, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരും ഇതേ വിഷയത്തില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഐടി ചട്ടത്തിലെ പ്രത്യേ അധികാരം പ്രയോഗിച്ചാണ് ഡോക്യുമെന്ററിക്കു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഹര്‍ജി മെന്‍ഷന്‍ ചെയ്ത സീനിയര്‍ അഭിഭാഷകന്‍ സിയു സിങ് പറഞ്ഞു. എന്‍ റാം, പ്രശാന്ത് ഭൂഷണ്‍ എന്നിവരുടെ, ഇതുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ നീക്കം ചെയ്തതായും…

    Read More »
  • Kerala

    ഛര്‍ദിയും വയറുവേദനയും; വയനാട്ടിലെ സ്‌കൂളില്‍ 86 കുട്ടികള്‍ ചികിത്സ തേടി, ഭക്ഷ്യവിഷബാധയെന്ന് സംശയം

    വയനാട്: സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. ലക്കിടി ജവഹര്‍ നവോദയ സ്‌കൂളിലെ 86 കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കുട്ടികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 12 പേരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കൂളില്‍ താമസിച്ച് പഠിക്കുന്ന കുട്ടികള്‍ക്കാണ് ഇന്നലെ രാത്രി മുതല്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ട 86 കുട്ടികളെ ഉടന്‍ തന്നെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികള്‍ക്ക് എങ്ങനെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത് എന്നത് വ്യക്തമല്ല. ആരോഗ്യവിഭാഗം പരിശോധന ആരംഭിച്ചിട്ടുണ്ട്.  

    Read More »
  • India

    ലവ് ജിഹാദിനും നിർബന്ധിത മതപരിവർത്തനത്തിനുമെതിരെ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ മുംബൈയില്‍ പടുകൂറ്റൻ റാലി

    മുംബൈ: ലവ് ജിഹാദിനും നിർബന്ധിത മതപരിവർത്തനത്തിനുമെതിരെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ മുംബൈയില്‍ പടുകൂറ്റൻ റാലി. ലവ് ജിഹാദിനെതിരെയും മതപരിവര്‍ത്തന നിരോധനം നടപ്പാക്കണമെന്നും മതത്തിന്റെ പേരിലുള്ള ഭൂമി കയ്യേറ്റങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ആര്‍.എസ്.എസ്, ബജ്‌റംഗ് ദള്‍, വി.എച്ച്.പി (വിശ്വ ഹിന്ദു പരിഷത്ത്) എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ റാലി നടന്നത്. ഹിന്ദുത്വ സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ സകാല്‍ ഹിന്ദു സമാജ് സംഘടിപ്പിച്ച ‘ഹിന്ദു ജന്‍ ആക്രോശ് മോര്‍ച്ച’ റാലി സെന്‍ട്രല്‍ മുംബൈയിലെ ദാദറിലെ ശിവജി പാര്‍ക്കില്‍ നിന്ന് ആരംഭിച്ച് പരേലിലെ കംഗര്‍ മൈതാനിയില്‍ സമാപിച്ചു. നൂറു കണക്കിനു പ്രവർത്തകർ റാലിയിൽ അണിനിരന്നു. ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കളും മാഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗവും റാലിയില്‍ പങ്കെടുത്തു. ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ നടപ്പാക്കിയ, ലവ് ജിഹാദിനെതിരായ നിയമങ്ങള്‍ പഠിച്ച് വിഷയത്തില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ലവ് ജിഹാദുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ സംസ്ഥാനത്ത് വലിയ രീതിയില്‍…

    Read More »
Back to top button
error: