Month: January 2023
-
Movie
ഷീല, ശാരദ, സോമൻ തുടങ്ങിയ വൻ താരനിരയുമായി വന്ന ‘പാൽക്കടൽ’ റിലീസ് ചെയ്‌തിട്ട് ഇന്ന് 47 വർഷം
സിനിമ ഓർമ്മ സി രാധാകൃഷ്ണന്റെ രചനയിൽ ടി.കെ പ്രസാദ് സംവിധാനം ചെയ്‌ത ‘പാൽക്കടൽ’ റിലീസ് ചെയ്‌തിട്ട് 47 വർഷം. 1976 ജനുവരി 30 നായിരുന്നു ഷീല, ശാരദ, സോമൻ, മോഹൻ ശർമ്മ, രാഘവൻ തുടങ്ങിയവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിന്റെ റിലീസ്. ‘ജീവിതം ഒരു പാലാഴിമഥനമാണ്. മനസ്സെന്ന പാൽക്കടലിൽ നിന്ന് അമൃതും വിഷവും കിട്ടും’ എന്ന ‘സന്ദേശം’ ചിത്രത്തിന്റെ തുടക്കത്തിലേ ഉണ്ട്. ദുർമാർഗം എങ്ങനെ നന്മയെ കളങ്കപ്പെടുത്തുവെന്നും തെറ്റ് ഒടുവിൽ ശിക്ഷാർഹമാണെന്നും ചിത്രം പറയുന്നു. സഹോദരിയുടെ കൂട്ടുകാരിയെ ബലാൽക്കാരം ചെയ്യുന്ന സമ്പന്ന യുവാവായി സോമൻ വേഷമിടുന്നു. അച്ഛന്റെ കമ്പനിയിൽ സാമ്പത്തിക തിരിമറി നടത്തിയ വില്ലനും കൂടിയാണ് ആ കഥാപാത്രം. മകന്റെ കുറ്റങ്ങൾ കണ്ടുപിടിച്ച് അവനെ പടിക്ക് പുറത്താക്കുന്ന അച്ഛനെ മകൻ കൊലപ്പെടുത്തുന്നു. കുറ്റം മറ്റൊരാളുടെ മേൽ കെട്ടി വയ്ക്കുന്നു. പക്ഷെ എല്ലാത്തിനും സാക്ഷിയായ സഹോദരി സത്യം പറയുന്നതോടെ യഥാർത്ഥ കുറ്റവാളി പോലീസ് പിടിയിലാവുന്നു. ബലാൽക്കാരത്തിന് ഇരയായ സ്ത്രീക്ക് എന്ത് സംഭവിച്ചു…? സിനിമ…
Read More » -
Food
പൗരുഷ ഗ്രന്ഥിയുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമം, പ്രായം 40 കഴിഞ്ഞവർ തക്കാളിക്ക കഴിക്കൂ
ഡോ.വേണു തോന്നക്കൽ ഒരേസമയം പച്ചക്കറിയും പഴവുമാണ് തക്കാളിപ്പഴം . ആൾ കാഴ്ചയ്ക്ക് സുന്ദരി. അമേരിക്കക്കാരിയാണ്. സോളാനം ലൈകൊപെർസിക്കം (Solanum lycopersicum)എന്നാണ് ശാസ്ത്രനാമം. ലോകമെമ്പാടും കൃഷിചെയ്യുകയും ഭക്ഷണമായി ഉപയോഗിക്കുകയും ചെയ്യുന്നു. പോഷക സമൃദ്ധമാണ്. ജീവകം ഏ, ജീവകം സി, ആന്റി ഓക്സിഡന്റുകൾ, ഫൈറ്റോ കെമിക്കലുകൾ, നാരുഘടകം എന്നിവ ധാരാളമായി കാണുന്നു. തക്കാളിക്കയും പ്രമേഹവുമായി പ്രത്യേകം ബന്ധമൊന്നുമില്ല. അതേ സമയം പഴത്തിൽ പഞ്ചസാരയുടെ അളവ് കുറവായാൽ പ്രമേഹ രോഗികൾക്ക് ധാരാളമായി കഴിക്കാം. തന്മൂലം തക്കാളിക്കയുടെ ഗുണങ്ങളും പ്രമേഹ രോഗികൾക്ക് ലഭിക്കും. ഇത് അവർക്കും മെച്ചപ്പെട്ട ആരോഗ്യം പ്രധാനം ചെയ്യുന്നു. പൗരുഷ ഗ്രന്ഥിയുടെ ആരോഗ്യത്തിന് വളരെ നന്നാണ് തക്കാളിക്ക. അതിനാൽ പുരുഷന്മാർ വിശേഷിച്ചും പ്രായം 40 കഴിഞ്ഞവർ തക്കാളി ശീലമാക്കുക. ഒരാളുടെ 40കളിലും അതിനുശേഷവും ആണല്ലോ പൗരുഷ ഗ്രന്ഥി വീക്കവും ടൈപ്പ്-2 പ്രമേഹവും ഒക്കെ ബാധിക്കുന്നത്. ചർമ്മത്തിന്റെ ആരോഗ്യത്തിനും ചർമ കാന്തിക്കും നല്ലത്. ഉദര സുഖം ലഭിക്കുമെന്ന് മാത്രമല്ല ദഹനസഹായി കൂടിയാണ്. ഓർമശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.…
Read More » -
LIFE
ബോളിവുഡിന് ഉണർവേകി കിങ് ഖാൻ ചിത്രം, നാല് ദിവസംകൊണ്ട് 400 കോടി കടന്ന് പഠാൻ; മന്നത്തിന് മുന്നിൽ ആരാധകരെ അഭിവാദ്യം ചെയ്ത് ഷാരൂഖ് ഖാൻ
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി എത്തിയ പഠാൻ പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി മുന്നേറുകയാണ്. തുടർ പരാജയങ്ങളിൽ നിന്നും കരകയറി കൊണ്ടിരിക്കുന്ന ബോളിവുഡിന് വൻ നേട്ടം തന്നെയാണ് പഠാൻ കൊണ്ടുവന്നത്. ഇപ്പോഴിതാ നാല് ദിവസം പിന്നിടുമ്പോൾ 400 കോടി പഠാൻ പിന്നിട്ടുവെന്ന വിവരമാണ് പുറത്തുവരുന്നത്. ലോകമെമ്പാടുമായി 429 കോടിയാണ് പഠാൻ സ്വന്തമാക്കിയത്. ട്രേഡ് അനലിസ്റ്റ് ആയ സുമിത് കേഡൽ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ വീക്കൻഡ് ആകുമ്പോഴേക്കും 700 കോടിവരെ ചിത്രം നേടുമെന്നാണ് വിലയിരുത്തലുകൾ. ആദ്യ മൂന്ന് ദിനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 201 കോടിയാണ്. ഈ കാലയളവില്‍ ആകെ ചിത്രത്തിന്‍റെ നേട്ടം 313 കോടി ആയിരുന്നു. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഏറ്റവും വേഗത്തില്‍ എത്തിയ ചിത്രം എന്ന ഖ്യാതിയും പഠാന് തന്നെ സ്വന്തം. അതേസമയം, ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങൾക്ക് നന്ദി അറിയിച്ചു കൊണ്ട് ഷാരൂഖ് ഖാൻ മന്നത്തിന് മുന്നിൽ…
Read More » -
Crime
കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാത്രം പിടികൂടിയത് 297 കോടിയുടെ സ്വര്‍ണം! സ്വര്‍ണവേട്ടയുടെ കണക്കുകള്‍…
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ പിടികൂടിയത് കടത്തിക്കൊണ്ട് വന്ന 297 കോടിയുടെ സ്വര്‍ണമെന്ന് കണക്കുകള്‍. 2019 മുതല്‍ 2002 നവംബര്‍ മാസം വരെയുള്ള കണക്കാണിത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 2019 ല്‍ 443 കേസുകളും 2020 ല്‍ 258 കേസുകളും 2021ല്‍ 285 കേസുകളും 2022 നവംബര്‍ വരെ 249 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 2019 ല്‍ 212.29 കിലോ, 2020 ല്‍ 137.26 കിലോ, 2021 ല്‍ 211.23 കിലോ 2022 ല്‍ 194.20 കിലോ എന്നിങ്ങനെയാണ് സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി പിടികൂടിയ സ്വര്‍ണത്തിന്റെ മൂല്യം : 2019 (67.90 കോടി) 2020 (56.13 കോടി) 2021 (89.83 കോടി) 2022 (82.65 കോടി) എന്നിങ്ങനെയാണ്. ഡിആര്‍ഐ, കസ്റ്റംസ് പ്രിവന്റീവ് വിഭാഗങ്ങള്‍ പിടികൂടിയതിന് ഇതിന് പുറമെയാണിത്. കഴിഞ്ഞ ജനുവരി അവസാനം ആണ് പൊലീസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയ്ഡ് പോസ്റ്റ് തുടങ്ങിയത്. മലപ്പുറം എസ്പി സുജിത്ത് ദാസാണ്…
Read More » -
Crime
സേഫ് ആന്‍റ് സ്ട്രോംഗ് നിക്ഷേപത്തട്ടിപ്പ്: പൊലീസ് പ്രവീണ്‍ റാണയുടെ കൂട്ടാളികള്‍ക്ക് രക്ഷപെടാന്‍ അവസരമൊരുക്കുന്നു; ആരോപണവുമായി നിക്ഷേപകര്‍ രംഗത്ത്
തിരുവനന്തപുരം: സേഫ് ആന്‍റ് സ്ട്രോംഗ് നിക്ഷേപത്തട്ടിപ്പില്‍ പ്രവീണ്‍ റാണയുടെ കൂട്ടാളികള്‍ക്ക് രക്ഷപെടാന്‍ പൊലീസ് അവസരമൊരുക്കുന്നെന്ന ആരോപണവുമായി നിക്ഷേപകര്‍ രംഗത്തെത്തി. കേസ് ക്രൈബ്രാഞ്ചിന് വിട്ടിട്ട് ഒന്നരയാഴ്ച കഴിഞ്ഞിട്ടും അന്വേഷണം തുടങ്ങിയില്ല. ജില്ലാ ഭരണകൂടത്തിന് മുന്നിലേക്ക് പ്രതിഷേധവുമായി പോകാനാണ് തൃശൂരില്‍ ചേര്‍ന്ന നിക്ഷേപ സംഗമത്തിന്‍റെ തീരുമാനം. സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പില്‍ പ്രവീണ്‍ റാണയുടെ പത്തു ദിവസത്തെ കസ്റ്റഡി പൂര്‍ത്തിയായിട്ടും അന്വേഷണ പുരോഗതിയില്ലെന്നാണ് നിക്ഷേപകരുടെ ആക്ഷേപം. കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് നിക്ഷേപകരില്‍ നിന്നു വിവരങ്ങള്‍ തേടുന്നില്ല. പുതിയ പരാതികള്‍ സ്വീകരിക്കുന്നുമില്ല. റാണയില്‍ മാത്രം അന്വേഷണം ഒതുക്കാന്‍ ശ്രമം നടക്കുന്നതായും നിക്ഷേപകര്‍ക്ക് പരാതിയുണ്ട്. റാണ പണം മാറ്റിയ അക്കൗണ്ടുകള്‍ കണ്ടെത്താനോ കൂട്ടാളികളെ കസ്റ്റഡിയിലെടുക്കാനോ പൊലീസ് തയാറാവുന്നില്ലെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു. തൃശൂരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 84 പരാതികളാണ് ഡിവൈഎസ്പി ടിആര്‍ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറിയത്. എസ്പി സുദര്‍ശനനാണ് മേല്‍നോട്ട ചുമതല. കേസ് കൈമാറിയ ഉത്തരവ് വന്നിട്ടും ക്രൈംബ്രാഞ്ച് ഫയല്‍ വിളിപ്പിക്കുകയോ…
Read More » -
Business
പൊതു മധ്യത്തിൽ ലഭ്യമായ വിവരങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു നുണപ്രചാരണം, 4 ചോദ്യങ്ങൾ ശുദ്ധ അസംബന്ധം; ഹിൻഡൻബർഗ് റിസര്‍ച്ചിന് 413 പേജ് മറുപടിയുമായി അദാനി ഗ്രൂപ്പ്
ഓഹരി വിപണിയിലെ തട്ടിപ്പുകളെ കുറിച്ച് റിപ്പോർട്ട് പുറത്തുവിട്ട ഹിൻഡൻബർഗ് റിസര്‍ച്ചിന് മറുപടിയുമായി അദാനി എന്റര്‍പ്രൈസസ്. 413 പേജ് മറുപടിയാണ് അദാനി ഗ്രൂപ്പ് പുറത്ത് വിട്ടത്. പൊതു മധ്യത്തിൽ ലഭ്യമായ വിവരങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് ഹിൻഡൻബർഗ് നുണപ്രചാരണം നടത്തിയെന്ന് കമ്പനി കുറ്റപ്പെടുത്തി. ഹിൻഡൻ ബർഗ് റിസര്‍ച്ചിന്റെ 88 ചോദ്യങ്ങളിൽ 68 നും അതത് കമ്പനികൾ വാർഷിക റിപ്പോർട്ടിൽ ഉത്തരം പറഞ്ഞിട്ടുണ്ടെന്നും ശേഷിച്ച 20 ൽ 16 എണ്ണം ഷെയർ ഹോൾഡർമാരുടെ വരുമാനത്തേക്കുറിച്ചാണെന്നും 4 ചോദ്യങ്ങൾ ശുദ്ധ അസംബന്ധമാണെന്നുമാണ് മറുപടിയിലുള്ളത്. കോടതി തീർപ്പാക്കിയ കേസുകൾ വരെയാണ് പുതിയ ആരോപണം പോലെ അവതരിപ്പിക്കുന്നത്. വിദേശത്ത് ഷെൽ കമ്പനികൾ ഉണ്ടെന്ന ആരോപണം തെറ്റാണ്. വിദേശ കമ്പനികൾക്ക് നിക്ഷേപം നടത്താനുള്ള നിയമത്തെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കിയവർക്ക് അറിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതോടൊപ്പം ഇന്ത്യൻ സ്ഥാപനങ്ങളിലേക്കും ജുഡീഷ്യറിയിലേക്കുമുള്ള കടന്നുകയറ്റമാണ് ഹിൻഡൻബർഗ് നടത്തിയതെന്ന് അദാനി ഗ്രൂപ്പ് വിമര്‍ശിക്കുന്നു. നാളെ വിപണി പുനരാരംഭിക്കാനിരിക്കെയാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. ഇന്ന് രാവിലെ 8.30ന് അദാനി ഗ്രൂപ്പ് സിഎഫ്ഓ…
Read More » -
LIFE
മലയാളികളുടെ മനം കവർന്ന ‘റാമിന്റെ സീത’ ‘നടിപ്പിൻ നായക’നൊപ്പം തമിഴിലേക്ക്; ‘സൂര്യ 42’ൽ താരമാകാൻ മൃണാൾ താക്കൂർ എത്തുന്നു
ദുൽഖർ നയകനായി എത്തിയ പാൻ ഇന്ത്യൻ ചിത്രം ‘സീതാ രാമം’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഉൾപ്പടെ സുപരിചിതയായ താരമാണ് മൃണാൾ താക്കൂർ. പ്രിൻസസ് നൂർജഹാൻ എന്ന കഥാപാത്രമായി ബിഗ് സ്ക്രീനിൽ എത്തിയ മൃണാൽ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് ഹൃദ്യമായ അനുഭവം ആയിരുന്നു സമ്മാനിച്ചത്. ഇപ്പോഴിതാ കോളിവുഡ് അരങ്ങേറ്റത്തിന് മൃണാൾ തയ്യാറെടുക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. സൂര്യ 42വിലൂടെ ആണ് മൃണാൾ താക്കൂർ തമിഴിലേക്ക് എത്തുന്നത്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന അടുത്ത പ്രധാന ഷെഡ്യൂളിൽ മൃണാൾ താക്കൂർ പങ്കുചേരും എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഈ വർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പ്രിയപ്പെട്ട സീതയ്ക്ക് ആശംസകളുമായി രംഗത്തെത്തുന്നത്. സിരുത്തൈ ശിവയുടെ സംവിധാനത്തിൽ സൂര്യ നായകനായി എത്തുന്ന ചിത്രമാണ് സൂര്യ 42 എന്ന് താല്ക്കാലികമായി പേര് നൽകിയിരിക്കുന്ന സിനിമ. സൂര്യയുടെ സിനിമാ കരിയറിലെ 42ാമത് ചിത്രം കൂടിയാണിത്. ത്രീഡിയിൽ ഒരുങ്ങുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാകും ഇത്. 10 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.…
Read More » -
LIFE
അഭ്യൂഹങ്ങൾക്ക് വ്യക്തതവരുത്തി റിഷഭ് ഷെട്ടി; പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബനിൽ അഭിനയിക്കാൻ ക്ഷണിച്ചിരുന്നു, പക്ഷേ…
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ആദ്യമായി മോഹൻലാൽ നായകനാകുന്നത് തന്നെയാണ് അതിനുകാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ചിത്രത്തിന്റെ കാസ്റ്റിംഗ് സംബന്ധിച്ച ഊഹാപോഹങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. കാന്താര താരം റിഷഭ് ഷെട്ടിയും ചിത്രത്തിൽ ഭാഗമാകുന്നുവെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് റിഷഭ് ഷെട്ടി. ലിജോയുടെ സിനിമയിൽ അഭിനയിക്കാൻ തന്നെ ക്ഷണിച്ചിരുന്നു എന്നും എന്നാൽ മറ്റൊരു കന്നഡ ചിത്രത്തിൽ അഭിനയിക്കാൻ ഉള്ളതിനാൽ ഓഫർ വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്നും റിഷഭ് ഷെട്ടി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ വിശദീകരണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മലൈക്കോട്ടൈ വാലിബനിൽ അതിഥി താരമായിട്ടാകും റിഷഭ് ഷെട്ടി എത്തുക എന്നായിരുന്നു ചർച്ചകൾ. കമല്‍ ഹാസനും ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ജനുവരി 18ന് ആരംഭിച്ച ‘മലൈക്കോട്ടൈ വാലിബന്റെ’ ഷൂട്ടിംഗ്…
Read More » -
LIFE
‘എന്റെ ഭര്‍ത്താവായി, കാമുകനായി, നല്ല സുഹൃത്തായി;’ ആശംസകൾ നേർന്ന് മിത്ര കുര്യൻ; നിന്റെ ഭര്‍ത്താവ് ആയതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന് വില്ല്യം
വിസ്മയ തുമ്പത്ത് എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് വന്നതാണ് മിത്ര കുര്യന്‍. ബോഡിഗാര്‍ഡ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും തമിഴിലും ശ്രദ്ധ നേടി. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടു നിന്ന താരം അമ്മ മകള്‍ എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടാണ് തിരിച്ചു വന്നത്. നിലവില്‍ ഇന്റസ്ട്രിയില്‍നിന്നും മാറി നില്‍ക്കുകയാണ് എങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. വിവാഹ വാര്‍ഷികവുമായി ബന്ധപ്പെട്ട പോസ്റ്റ് ആണ് മിത്ര ഏറ്റവും ഒടുവില്‍ പങ്കുവച്ചിരിയ്ക്കുന്നത്. View this post on Instagram A post shared by Mithra William (@mithra_kurian) ഭര്‍ത്താവിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. ‘എന്റെ ഭര്‍ത്താവായി, കാമുകനായി, നല്ല സുഹൃത്തായി എനിക്കൊപ്പം നില്‍ക്കുന്നതിന് നന്ദി. ലവ് യു സോ മച്ച്. ഹാപ്പി വെഡ്ഡിങ് ആനിവേഴ്‌സറി ഹബ്ബി’ എന്ന് പറഞ്ഞുകൊണ്ടാണ് മിത്രയുടെ പോസ്റ്റ്. മിത്രയുടെ പോസ്റ്റിനെക്കാൾ ശ്രദ്ധിക്കപ്പെട്ടത് അതിന് താഴെ വന്ന ഭർത്താവ് വില്ല്യമിന്റെ കമന്റാണ്. ‘ഓ ആയിക്കോട്ടെ ആയിക്കോട്ടെ’ എന്നായിരുന്നു വില്ല്യമിന്റെ പ്രതികരണം. വിവാഹ…
Read More » -
Crime
ബെംഗളൂരുവിൽനിന്ന് വന്ന യുവാവ് 106 ഗ്രാം എംഡിഎംഎയുമായി കൊട്ടാരക്കരയിൽ പിടിയിൽ; ലഹരി മരുന്നു വാങ്ങിക്കാൻ പണം മുടക്കിയ ആളെകേന്ദ്രീകരിച്ച് അന്വേഷണം
കൊല്ലം: കൊട്ടാരക്കരയിൽ എംഡിഎംഎയുമായി യുവാവ് പിടിയിലായി. കൊല്ലം പട്ടത്താനം സ്വദേശി അമലിനെയാണ് 106 ഗ്രാം എംഡിഎംഎയുമായി കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം റൂറൽ പൊലീസ് പരിധിയിൽ ഇത്രയും ഉയർന്ന തോതിൽ എംഡിഎംഎ പിടികൂടുന്നത് ആദ്യമായാണ്. കൊല്ലം പട്ടത്താനം സ്വദേശിയായ 24 വയസുകാരൻ അമൽ ബെംഗളൂരുവിൽനിന്ന് എംഡിഎംഎ എത്തിച്ച് കൊല്ലത്ത് വിൽപ്പന നടത്തിയിരുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ബംഗളൂരുവിൽ പോയി വരും വഴി കൊട്ടാരക്കരയിൽ ബസ് ഇറങ്ങിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമലിന്റെ കൈവശമുണ്ടായിരുന്ന ബാഗ് പൊലീസിന്റെ ഡാൻസാഫ് സംഘം വിശദമായി പരിശോധിച്ചു. ബാഗിൽ തുണിയിൽ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുകയായിരുന്നു 106 ഗ്രാം എംഡിഎംഎ. ബാഗിൽ പുതിയ വസ്ത്രങ്ങളും പാദരക്ഷയും കളിപ്പാട്ടവും ഉണ്ടായിരുന്നു. ഇതിനിനിടയിലാണ് തുണിയിൽ പൊതിഞ്ഞ് മൂന്ന് കവറുകളാക്കി ലഹരി മരുന്ന് സൂക്ഷിച്ചിരുന്നത്. അമലിനൊപ്പം ലഹരി മരുന്ന് കടത്ത് സംഘത്തിൽ കൂടുതൽ പേർ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇത്ര വലിയ തോതിൽ ലഹരി മരുന്നു വാങ്ങിക്കാൻ പണം മുടക്കിയത് ആരെന്ന്…
Read More »