IndiaNEWS

ശബരിമലയിലെ  യുവതീ പ്രവേശനത്തെ എതിർത്ത് വിധിയെഴുതിയ മുന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ശബരിമലയില്‍ ദര്‍ശനം നടത്തി

പത്തനംതിട്ട:  ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വേറിട്ട വിധി എഴുതിയ മുന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ശബരിമലയില്‍ ദര്‍ശനം നടത്തി. വെള്ളിയാഴ്ച രാത്രിയാണ് ദര്‍ശനം നടത്തിയത്. ഡോളിയിലാണ് പമ്പയില്‍നിന്ന് സന്നിധാനത്തെത്തിയത്.

ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നാല് പുരുഷ ജഡ്ജിമാരും ഏക വനിതാ ജഡ്ജിയും അടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്. ഇന്ദുമല്‍ഹോത്ര മാത്രമാണ്  വിയോജനക്കുറിപ്പെഴു യുവതി പ്രവേശനത്തെ എതിര്‍ത്തിരുന്നത്.

Signature-ad

മതവികാരങ്ങളും മതാചാരങ്ങളും തികച്ചും സാധാരണവിഷയങ്ങളായി കണ്ട് കോടതിക്ക് ഇടപെടാനാവില്ലെന്നായിരുന്നു ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിരീക്ഷണം. മതപരമായ കാര്യങ്ങളില്‍ നീതിക്ക് യുക്തമായി തീരുമാനമെടുക്കാവുന്നതല്ലെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25, 26 പ്രകാരം ശബരിമല ക്ഷേത്രത്തിനും ആരാധനയ്ക്കും സംരക്ഷണം ഉറപ്പ് നല്‍കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു

Back to top button
error: