KeralaNEWS

സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പക‍ര്‍ത്തി ഫോണിൽ സൂക്ഷിച്ചു, ഏരിയാ കമ്മറ്റിയംഗത്തെ സിപിഎം പുറത്താക്കി  

ആലപ്പുഴ: സി. പി. എം. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം എ പി സോണയെ പുറത്താക്കി. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ചതിനാണ് നടപടി. പാർട്ടി അന്വഷണ കമ്മീഷൻ റിപ്പോർട്ടിനെതുടർന്നാണ് നടപടി. കമ്യൂണിസ്റ്റുകാരൻ്റെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തിയാണ് സോണയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് അന്വേഷണ കമ്മീഷൻ വിലയിരുത്തി.

രണ്ടുമാസം മുമ്പാണ് വിവാദം ഉണ്ടായത്. എ.പി സോണ അപമാനിക്കാൻ ശ്രമിച്ചെന്നു പാർട്ടി അംഗമായ ഒരു സ്ത്രീയാണ് പരാതി നൽകിയത്. പരാതിക്കൊപ്പം സോണയുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമർപ്പിച്ചിരുന്നു. സോണയുടെ സഹപ്രവർത്തകയടക്കം 17 സ്ത്രീകളുടെ 34 ദൃശ്യങ്ങളാണ് ഇയാൾ ഫോണിൽ സീക്ഷിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമുണ്ടായത്. ചില നേതാക്കള്‍ സോണയെ സംരക്ഷിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അതിനിടെയാണ് അന്വേഷണ കമീഷനെ നിയോഗിച്ച് നടപടി സ്വീകരിച്ചത്.

നടപടിക്ക് എതിരെ ഒരുവിഭാഗം നേതാക്കള്‍ രംഗത്തെത്തി. അശ്ലീല ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടോയെന്ന് ചില നേതാക്കള്‍ ചോദിച്ചു. തെളിവുണ്ടെന്നും ദൃശ്യങ്ങള്‍ കംപ്യൂട്ടറില്‍ നേരിട്ടു കണ്ട് ബോധ്യപ്പെട്ടെന്നും മറുവിഭാഗം മറുപടി നല്‍കി.

Back to top button
error: