CrimeNEWS

50 ദി​വ​സ​ത്തെ ജ​യി​ൽ വാസത്തിന് ശേഷം വീ​ണ്ടും ലഹരിമരുന്ന് വില്പന; ആലപ്പുഴയിൽ യുവാവ് വീണ്ടും എംഡിഎംഎയുമായി പിടിയിൽ

അ​മ്പ​ല​പ്പു​ഴ: മാരക ലഹരിമരുന്നായ  എംഡിഎം​എ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ലായി. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് തൈ​പ്പ​റ​മ്പ് വീ​ട്ടി​ൽ രാ​ജേ​ഷ് (45), ആ​ല​പ്പു​ഴ ഇ​ര​വു​കാ​ട് വാ​ർ​ഡ് വാ​ലു​ചി​റ​യി​ൽ പ്ര​ദീ​പ് (45) എ​ന്നി​വ​രെ​യാ​ണ് പു​ന്ന​പ്ര സിഐ ലൈ​സാ​ദ് മു​ഹ​മ്മ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം പ​റ​വൂ​ർ പ​ന​യ​ക്കു​ള​ങ്ങ​ര സ്കൂ​ളി​ന് സ​മീ​പ​ത്തു​നി​ന്ന്​ ഒ​രു​ഗ്രാം എംഡിഎംഎ​യു​മാ​യി പി​ടി​യി​ലാ​യ രാ​ജേ​ഷി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നാ​ണ് പ​ങ്കാ​ളി​യാ​യ പ്ര​ദീ​പി​നെ​ക്കു​റി​ച്ച വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്ന്​ ഇ​ര​വു​കാ​ടു​ള്ള പ്ര​ദീ​പി​ന്റെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 10 ഗ്രാം ​എംഡി എംഎ ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ ജൂ​ണി​ൽ എംഡിഎംഎ​യു​മാ​യി എ​ക്സൈ​സ് പി​ടി​യി​ലാ​യ പ്ര​ദീ​പ്, 50 ദി​വ​സ​ത്തി​ന്​ ശേ​ഷം ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി വീ​ണ്ടും വി​ൽ​പ​ന തു​ട​രു​ക​യാ​യി​രു​ന്നു. പതിമൂന്നോളം ക്രി​മി​ന​ൽ​ക്കേ​സി​ൽ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റിലും ഇന്ന് വന്‍ലഹരിമരുന്ന് വേട്ട നടന്നിരുന്നു. ബംഗളൂരു-കോഴിക്കോട് ബസിലെ യാത്രക്കാരനില്‍ നിന്നും പത്ത് ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയും കര്‍ണാടക കുടക് സ്വദേശിയായി യുവാവില്‍ നിന്നും ചരസും പിടികൂടി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീനും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

എംഡിഎംഎ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി ഇത്തംപറമ്പ് വീട്ടില്‍ കെ.പി മിറാഷ് മാലിക് (22) നെ അറസ്റ്റ് ചെയ്തു. വിപണിയില്‍ പത്ത് ലക്ഷം രൂപ വിലമതിക്കുന്ന 118.80 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ എസ് ഷാജിയെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാഷിം എന്നയാള്‍ക്ക് വേണ്ടിയാണ് മയക്കുമരുന്ന് കടത്തുന്നതെന്ന് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Back to top button
error: