Month: January 2023
-
Kerala
പക്ഷിപ്പനി: ചാത്തമംഗലത്തെ സര്‍ക്കാര്‍ പൗള്‍ട്രി ഫാമിലെ മുഴുവന്‍ കോഴികളേയും കൊന്നൊടുക്കി; ഫാമിലെ ഡോക്ടറുള്‍പ്പെടെ 14 ജീവനക്കാര്‍ ക്വാറന്‍റൈനിൽ
കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച ചാത്തമംഗലത്തെ സര്‍ക്കാര്‍ പൗള്‍ട്രി ഫാമിലെ മുഴുവന്‍ കോഴികളേയും കൊന്നൊടുക്കി. ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പക്ഷികളേയും കൊന്നൊടുക്കുന്നുണ്ട് . ഫാമിലെ ഡോക്ടറുള്‍പ്പെടെ പതിനാലു ജീവനക്കാര്‍ ക്വാറന്‍റൈനിലാണ്. ഇവരില്‍ നിന്നും ശേഖരിച്ച സ്രവസാമ്പിളുകളുടെ പരിശോധനാ ഫലം നാളെ കിട്ടും. തീവ്ര വ്യാപനശേഷിയുള്ള എച്ച് ഫൈവ് എന്‍ വണ്‍ സ്ഥീരികരിച്ചതോടെ ചാത്തമംഗലം പൗള്‍ട്രി ഫാമിലെ പതിനൊന്നായിരം കോഴികളെയാണ് ദൗത്യ സംഘം രണ്ടു ദിവസങ്ങളിലായി കൊന്നൊടുക്കിയത്. നാല്‍പ്പതിനായിരം മുട്ടകളും നശിപ്പിച്ചു. ഫാമിന്‍റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പക്ഷികളെ കൊന്നൊടുക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. കോഴികളെ കൊന്നൊടുക്കാനായി പത്ത് സ്ക്വാഡുകളെയാണ് നിയോഗിച്ചിട്ടുള്ളത്. രോഗ വ്യാപന സാധ്യതയുള്ളതിനാല്‍ ഫാമിന്‍റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണുള്ളത്. ഇവിടേക്ക് പക്ഷികളും മുട്ടയും കൊണ്ടു വരുന്നതിനും പുറമേക്ക് കൊണ്ടു പോകുന്നതിനും നിരോധനമേര്‍പ്പെടുത്തി. ക്വാറന്‍റൈനിലുള്ള ഫാമിലെ ഡോക്ടര്‍ക്കും ചില ജീവനക്കാര്‍ക്കും നേരത്തെ പനി ലക്ഷണങ്ങള് ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇവരുടെ സ്രവസാമ്പിളുകള്‍ ഭോപ്പാലിലെ ലാബില്‍ പരിശോധനക്ക് അയച്ചത്. എന്നാല്‍ ഇവരുടെ ആരോഗ്യ…
Read More » -
India
രാവണനായി മോദി, രാമനായി നിതീഷ് കുമാർ; ബിഹാറിൽ പോസ്റ്റർ വിവാദം
പട്ന: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് വിജയം ഉറപ്പാണെന്ന് പറഞ്ഞുള്ള ബിഹാറിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ആർജെഡി നേതാവ് റാബ്‌റി ദേവിയുടെ വസതിക്കും പട്‌നയിലെ സംസ്ഥാന ഓഫീസിനും പുറത്താണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. രാമായണവും മഹാഭാരതവും പോസ്റ്ററിൽ നിറഞ്ഞിരിക്കുന്നതാണ് പുതിയ വിവാദത്തിന് അടിസ്ഥാനം. ഇതിൽ മഹാഗഡ്ബന്ധൻ നേതാവ് നിതീഷ് കുമാർ രാമനാവുമ്പോൾ നരേന്ദ്രമോദി രാവണനാണ്, നിതീഷ് കുമാർ കൃഷ്ണനാവുമ്പോൾ മോദി കംസനും. തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന് സൂചിപ്പിക്കാനാണ് പോസ്റ്ററുകളിൽ ഹിന്ദു പുരാണത്തെയും ഇതിഹാസത്തെയും കൂട്ടുപിടിച്ചിരിക്കുന്നത്. രാമായണത്തിൽ ശ്രീരാമൻ രാവണനെ പരാജയപ്പെടുത്തിയതും മഹാഭാരതത്തിൽ ശ്രീകൃഷ്ണൻ കംസനെ പരാജയപ്പെടുത്തിയതും എങ്ങനെയെന്ന് പോസ്റ്ററിന്റെ ആദ്യ രണ്ട് ഭാഗങ്ങൾ വിവരിക്കുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം പ്രധാനമന്ത്രി മോദിയെ പരാജയപ്പെടുത്തുന്നതാണ് പോസ്റ്ററിന്റെ അവസാന ഭാഗം. ഛപ്ര സംസ്ഥാന ജനറൽ സെക്രട്ടറി പൂനം റായിയുടെ ചിത്രത്തോടുകൂടിയ മഹാഗഡ്ബന്ധൻ സിന്ദാബാദ് മുദ്രാവാക്യങ്ങളും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. “മായാവതി, അഖിലേഷ് യാദവ്, മമത ബാനർജി, നവീൻ…
Read More » -
Kerala
പിടിയിലായത് കർഷകന്റെ ജീവനെടുത്ത കടുവ തന്നെ, സ്ഥിരീകരണവുമായി വനം വകുപ്പ്
വയനാട്: കുപ്പാടിത്തറയിൽ പിടികൂടിയ കടുവ മൂന്ന് ദിവസം മുൻപ് കർഷകന്റെ ജീവനെടുത്ത കടുവയെന്ന് നിഗമനം. കടുവയുടെ സഞ്ചാര പാത സമാനമാണ്. കാൽപാടുകൾ കൂടി പരിശോധിച്ച ശേഷമാണ് ഇത്തരമൊരു നി?ഗമനത്തിലേക്ക് വനംവകുപ്പ് സംഘം അറിയിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ മരിച്ചത്. 50 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെ ഹൃദയ സ്തംഭനമുണ്ടാവുകയായിരുന്നു. കൃഷിയിടത്തിൽ വച്ച് തോമസിനെ കടുവ ആക്രമിച്ചത്. ആക്രമണത്തിൽ കൈയ്ക്കും കാലിനും ഗുരുതര പരുക്കേറ്റിരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച തൊണ്ടർനാട് പഞ്ചായത്തിലെ വെള്ളാരംകുന്നിൽ നൂറിലേറെ വനപാലക സംഘം ക്യാമ്പ് ചെയ്ത് തിരിച്ചിൽ തുടരുന്നതിനിടയിലാണ് കുപ്പാടിത്തറയിൽ നിന്ന് കടുവ പിടിയിലാകുന്നത്. കുപ്പാടിത്തറയിലിറങ്ങിയിൽ വനംവകുപ്പ്, ആർആർടി സംഘം സ്ഥലം പ്രദേശം വളഞ്ഞ് പരിശോധന നടത്തി കടുവയെ കണ്ടെത്തിയാണ് മയക്കുവെടി വെച്ചത്. രണ്ടു തവണ മയക്കുവെടിവെച്ചു. വെടിയേറ്റ് മയങ്ങി വീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റിയ ശേഷം. ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
Read More » -
NEWS
ബ്രിട്ടനിൽ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു
വൈക്കം: ബ്രിട്ടനിൽ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം സംസ്കരിച്ചു. ഇന്നു രാവിലെ എട്ടു മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹങ്ങൾ ബന്ധുക്കളും ജനപ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് അവിടെനിന്നു ആംബുലൻസിൽ വൈക്കം ഇത്തിപ്പുഴയിലെ വീട്ടിൽ കൊണ്ടുവന്ന് പൊതുദർശനത്തിനു വച്ച ശേഷം ഉച്ചയ്ക്കാണ് സംസ്കരിച്ചത്. കഴിഞ്ഞ ഡിസംബര്‍ 14 നാണ് നോര്‍ത്താംപ്ടണ്‍ഷയറിലെ കെറ്ററിംഗിലെ വസതിയില്‍ അഞ്ജുവിനേയും (40) മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരെയും ഭര്‍ത്താവ് സാജു കൊലപ്പെടുത്തിയത്. സുഹൃത്തുക്കളും ബന്ധുക്കളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സാധിക്കാതെവന്നതോടെ സംശയം തോന്നിയ സുഹൃത്തുക്കള്‍ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. വീട് ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി വീട് തുറന്നപ്പോള്‍ അഞ്ജുവും മക്കളും ചോരയില്‍ കുളിച്ചു കിടക്കുന്നതായി കാണപ്പെടുകയുമായിരുന്നു. അഞ്ജു മരിച്ച നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തില്‍ വരഞ്ഞ് മുറിവുകളുണ്ടാക്കി എന്ന് ബോദ്ധ്യമായി.…
Read More » -
NEWS
ബ്രിട്ടീഷ് ചാരസംഘടനയ്ക്കു വേണ്ടി രഹസ്യങ്ങൾ ചോർത്തിയെന്ന്; മുൻ പ്രതിരോധമന്ത്രിയെ ഇറാൻ തൂക്കിലേറ്റി
ടെഹ്‌റാന്‍: ബ്രിട്ടീഷ് ചാരസംഘടനയ്ക്കു വേണ്ടി രഹസ്യങ്ങൾ ചോർത്തിയെന്നാരോപിച്ച് മുൻ പ്രതിരോധമന്ത്രിയെ ഇറാൻ തൂക്കിലേറ്റി. മുന്‍ പ്രതിരോധ-വിദേശകാര്യ വകുപ്പ് സഹമന്ത്രിയും ബ്രിട്ടീഷ്-ഇറാന്‍ പൗരനുമായ അലിറേസ അക്ബറിയെയാണ് ഇറാന്‍ തൂക്കിലേറ്റിയത്. രഹസ്യ വിവരങ്ങള്‍ കൈമാറിയതിലൂടെ രാജ്യത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന കുറ്റം ചുമത്തിയാണ് അക്ബറിയെ ശനിയാഴ്ച തൂക്കിലേറ്റിയത്. നേരത്തെ ഇറാന്‍ പരമോന്നത കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു. ബ്രിട്ടീഷ് ചാരസംഘടനയായ എം 16ന് വേണ്ടി ചാരപ്രവൃത്തിയില്‍ ഏര്‍പ്പെട്ടെന്നാണ് ആരോപണം. അക്ബറിയുടെ വധശിക്ഷ പ്രാകൃതമാണെന്നും ഇതിന് ഇറാന്‍ മറുപടി അര്‍ഹിക്കുന്നുണ്ടെന്നും ബ്രിട്ടണ്‍ പ്രതികരിച്ചു. ‘ബ്രിട്ടീഷ്-ഇറാന്‍ പൗരന്‍ അലിറേസ അക്ബറിയുടെ വധശിക്ഷയില്‍ ഞെട്ടിപ്പോയി. സ്വന്തം ജനതയുടെ മനുഷ്യാവകാശങ്ങളോട് യാതൊരു ബഹുമാനവുമില്ലാത്ത ഒരു പ്രാകൃത ഭരണകൂടം നടത്തിയ നിഷ്ഠൂരവും ഭീരുത്വവും നിറഞ്ഞ നടപടിയാണ് ഇത്’- ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ട്വിറ്ററില്‍ കുറിച്ചു. ഇറാന്‍ പ്രതിരോധ മേഖലയില്‍ പ്രധാന സ്ഥാനങ്ങള്‍ കൈകാര്യം ചെയ്ത വ്യക്തിയാണ് അക്ബറി. പ്രതിരോധ-വിദേശകാര്യ വകുപ്പുകളില്‍ സഹമന്ത്രിയായും ഇറാന്‍ സുപ്രീം നാഷണല്‍…
Read More » -
Kerala
ഭിന്നശേഷിക്കാരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും പൊതുപരീക്ഷ എഴുതാൻ ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണന്റെ നിർദേശം
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും പൊതുപരീക്ഷ എഴുതാൻ ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണന്റെ നിർദേശം. കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും പൊതുപരീക്ഷ എഴുതുന്ന കാര്യത്തില്‍ 2016 ലെ ഭിന്നശേഷി അവകാശ നിയമം 17ാം വകുപ്പില്‍ നിര്‍ദേശിക്കുന്ന ആനുകൂല്യങ്ങള്‍ അനുവദിച്ചു നല്‍കണമെന്ന് നിര്‍ദേശിച്ചാണ് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച് പഞ്ചാപകേശന്റെ ഉത്തരവ്. മഹാത്മ ഗാന്ധി സര്‍വ്വകലാശാലയുടെ കീഴില്‍ കുറവിലങ്ങാട് ദേവമാതാ കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ആനുകൂല്യം അനുവദിക്കണമെന്നാവശ്യപ്പെട്ടു സര്‍വ്വകലാശാലാ അധികൃതര്‍ക്ക് നല്‍കിയ അപേക്ഷ നിരസിക്കപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റില്‍ ഫയല്‍ ചെയ്ത കേസിലാണ് സുപ്രധാനമായ ഉത്തരവ്. ഉത്തരവിന്റെ പകര്‍പ്പ് കേരളത്തിലെ കല്പിത സര്‍വ്വകലാശാലയും, കേന്ദ്ര സര്‍വ്വകലാശാലയും ഉള്‍പ്പെടെ എല്ലാ സര്‍വ്വകലാശാല രജിസ്ട്രാര്‍മാര്‍ക്കും, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും, പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്കും നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
Read More » -
Crime
ആൺസുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം 19 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; അഞ്ചു പേർ അറസ്റ്റിൽ
ചെന്നൈ: ആൺസുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം 19 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. കാഞ്ചീപുരത്ത് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. ബെംഗളൂരു-പുതുച്ചേരി റോഡിന് സമീപം സംസാരിച്ചു നിൽക്കുകയായിരുന്ന ഇവരുവരേയും മുഖം മൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. ആൺസുഹൃത്തിനെ മൂന്ന് പേർ ചേർന്ന് കത്തി കാണിച്ച് ബലമായി കീഴ്‌പ്പെടുത്തിയ ശേഷം തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ മണികണ്ഠൻ, വിമൽകുമാർ, ശിവകുമാർ, വിഘ്‌നേഷ്, തെന്നരസു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയും 20 വയസുള്ള ആൺസുഹൃത്തും കാഞ്ചീപുരത്തെ സ്വകാര്യ കോളജിൽ ബിബിഎയ്ക്കും ബികോമിനും പഠിക്കുന്ന വിദ്യാർഥികളാണ്. പ്രതികളിൽ രണ്ട് പേർ ഇവർ സംസാരിച്ചു നിൽക്കുന്നതിന് സമീപം മദ്യപിക്കുന്നുണ്ടായിരുന്നു. യുവതിയെയും സുഹൃത്തിനെയും കണ്ടതോടെ ബാക്കി മൂന്ന് പേരെയും വിളിച്ചുവരുത്തി. തുടർന്ന് കത്തി കാട്ടി യുവാവിനെ ഭീഷണിപ്പെടുത്തിയ ശേഷം യുവതിയെ ഉപദ്രവിക്കുകയായിരുന്നു. പ്രതികൾ പോയ ശേഷം ഇരുവരും സമീപവാസികളെ വിവരം അറിയിച്ചു.…
Read More » -
Kerala
കാണാതായ അഭിഭാഷക ഫ്ളാറ്റിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍
തൃശ്ശൂര്‍: പുഴക്കലില്‍ അഭിഭാഷകയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃപ്രയാര്‍ നാട്ടിക സ്വദേശിയായ നമിത ശോഭന (42) ആണ് മരിച്ചത്. ഫളാറ്റിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച മുതല്‍ അഭിഭാഷകയെ കാണാനില്ലായിരുന്നു. വിവാഹ മേചിതയായ നമിത ശോഭന, ആമ്പക്കാട് തങ്കം റസിഡന്‍സി എന്ന ഫ്ളാറ്റിലാണ് താമസിച്ചുവന്നത്. 9 ാം തീയതി വൈകുന്നേരം ഓഫീസില്‍ നിന്ന് സുഖമില്ലെന്ന് പറഞ്ഞാണ് ഇവര്‍ ഫ്ളാറ്റിലേക്ക് പോയത്. പിന്നീട് ഫോണില്‍ കിട്ടാതായപ്പോള്‍ സഹപ്രവര്‍ത്തകര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസെത്തി ഫ്ളാറ്റില്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
Read More » -
Kerala
പോലീസുകാരിക്ക് അധിക്ഷേപം, മുറിയില്‍ കയറി കതകടച്ചു; ചവിട്ടിത്തുറന്ന് എസ്.ഐ: പനങ്ങാട് സ്‌റ്റേഷനില്‍ നാടകീയ രംഗങ്ങള്‍
കൊച്ചി: എറണാകുളം പനങ്ങാട് സറ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥയെ എസ്‌ഐ അധിക്ഷേപിച്ചെന്ന് ആരോപണം. അമിത ജോലിഭാരം ഏല്‍പിച്ചതു ചോദിക്കാനെത്തിയപ്പോള്‍ അധിക്ഷേപിച്ചു സംസാരിച്ചതിനെ തുടര്‍ന്ന് പോലീസുകാരി മുറിയില്‍ കയറി കതകടച്ച് ഇരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് എസ്.ഐ വാതില്‍ ചവിട്ടി തുറന്നു. പനങ്ങാട് സ്റ്റേഷനിലെ എസ.്‌ഐ: ജിന്‍സണ്‍ ഡൊമിനിക്കിനെതിരെയാണ് ആരോപണം. അതേസമയം, തലവേദനയെ തുടര്‍ന്നാണ് പോലീസുകാരി മുറിയില്‍ കയറി വാതില്‍ അടച്ചിരുന്നതെന്ന് ജിന്‍സണ്‍ പറഞ്ഞു. സി.ഐ ഇല്ലാത്ത പനങ്ങാട് സ്റ്റേഷന്റെ ചുമതല മരട് സി.ഐക്കാണ്. എന്നാല്‍, കാര്യങ്ങള്‍ തീരുമാനിക്കുന്നത് എസ്‌ഐ ആണ്. എസ്‌ഐ ഉദ്യോഗസ്ഥര്‍ക്ക് അമിത ജോലിഭാരം ഏല്‍പ്പിക്കുന്നതായി ആരോപണമുണ്ട്. ഇതില്‍ തൃപ്തരല്ലാത്ത ഒരു വിഭാഗം പോലീസുകാരുടെ സൃഷ്ടിയാണ് സ്റ്റേഷനിലുണ്ടായ നാടകീയ സംഭവങ്ങള്‍ എന്നാണ് വിവരം. ആവശ്യത്തിനു പോലീസുകാരില്ലാത്തതും സ്റ്റേഷനില്‍ പ്രതിസന്ധി ഉയര്‍ത്തുന്നുണ്ട്. സംഭവത്തില്‍ പോലീസുകാരി പരാതി നല്‍കിയിട്ടില്ല. മരട് സി.ഐ: സ്ഥലത്തെത്തി കാര്യങ്ങള്‍ അന്വേഷിച്ചു. സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.
Read More » -
India
റിപ്പോർട്ട് ആശങ്കയുണ്ടാക്കുന്നു, ഉത്തരാഖണ്ഡ് സർക്കാരിന് അതൃപ്തി; ജോഷിമഠിനെക്കുറിച്ചുള്ള ഐഎസ്ആർഒ റിപ്പോർട്ട് വെബ് സൈറ്റിൽ നിന്ന് നീക്കി
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂരിഭാഗം പ്രദേശവും ഇടിഞ്ഞു താഴുമെന്നു മുന്നറിയിപ്പു നല്‍കിയ റിപ്പോര്‍ട്ട് ഐഎസ്ആര്‍ഒ പിന്‍വലിച്ചു. തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനാലാണ് റിപ്പോര്‍ട്ട് വെബ്‌സൈറ്റില്‍നിന്നു നീക്കിയതെന്നാണ് വിശദീകരണം. എന്നാൽ സര്‍ക്കാരിന്റെ അതൃപ്തിയെത്തുടര്‍ന്നാണ് റിപ്പോര്‍ട്ട് നീക്കിയതെന്നാണ് സൂചനകള്‍. ഒഴിപ്പിക്കല്‍ നടപടി തുടരുന്നതിനിടെ ആശങ്കാജനകമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അതൃപ്തി അറിയിച്ചിരുന്നു. 2022 ഡിസംബര്‍ 27 നും 2023 ജനുവരി എട്ടിനുമിടയില്‍ 12 ദിവസത്തിനിടെ ജോഷിമഠ് 5.4 സെന്റീമീറ്റര്‍ താഴ്ന്നതായാണ് ഐഎസ്ആര്‍ഒ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഭൂമിയുടെ ഇടിഞ്ഞു താഴലിന്റെ വേഗം വര്‍ധിക്കുന്നതായും ഐഎസ്ആര്‍ഒ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2022 ഏപ്രിലിനും നവംബറിനുമിടയില്‍ ഏഴു മാസത്തിനിടെ ഒമ്പതു സെന്റിമീറ്ററാണ് താഴ്ന്നത്. എന്നാല്‍ കഴിഞ്ഞ 12 ദിവസത്തിനിടെ ഇടിഞ്ഞു താഴലിന് വേഗത കൂടി. പത്തുമാസങ്ങള്‍ക്കിടെ ആകെ 14.4 സെന്റിമീറ്റര്‍ ഭൂമി ഇടിഞ്ഞു താഴ്ന്നതായും സാറ്റലൈറ്റ് ചിത്രങ്ങള്‍ സഹിതം ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തു വിട്ടിട്ടുണ്ട്. കാര്‍ട്ടോസാറ്റ് 2 എസ് സാറ്റലൈറ്റ്…
Read More »