CrimeNEWS

ബിസ്‌കറ്റ് ഗോഡൗണിന്റെ മറവില്‍ വന്‍ ലഹരിക്കടത്ത്; ഒന്നരക്കോടിയുടെ പാന്‍മസാല പിടികൂടി

മലപ്പുറം: എടപ്പാളില്‍ ബിസ്‌കറ്റ് ഗോഡൗണിന്റെ മറവില്‍ വന്‍ ലഹരി വ്യാപാരം. രണ്ട് ലോറികളിലായി കടത്താന്‍ ശ്രമിച്ച ഒന്നരലക്ഷം പാക്കറ്റ് പാന്‍മസാല എക്‌സൈസ് പിടികൂടി. രമേഷ്, അലി, ഷമീര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഒരാളെക്കൂടി പിടികൂടാനുണ്ട്.

ഒന്നരക്കോടി രൂപ വിലവരുന്നതാണ് പാന്‍മസാല. സംസ്ഥാനത്ത് ഇത്രയും വലിയ പാന്‍മസാലവേട്ട ആദ്യമാണെന്ന് എക്‌സൈസ് ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംസ്ഥാന അതിര്‍ത്തികള്‍ കടന്നാണ് പാന്‍ മസാല പാക്കറ്റുകളുമായി ലോറികള്‍ എത്തിയത്. ഒന്ന് കോയമ്പത്തൂര്‍ ഭാഗത്തുനിന്നും മറ്റൊന്ന് മൈസൂരുവില്‍നിന്നും.

മലപ്പുറത്തെ ബിസ്‌കറ്റ് ഗോഡൗണിന്റെ മറവില്‍ എത്തിച്ച പാന്‍മസാല തിരുവനന്തപുരത്തും മലബാറും ചില്ല വില്‍പന നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് വിവരം.വാഹനങ്ങളും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.എക്‌സൈസ് ഉത്തരമേഖല കമ്മീഷണര്‍ സ്‌ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

 

Back to top button
error: