കാസര്‍ഗോഡ്: പോക്സോ കേസില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയയാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍. ചെടേക്കാല്‍ കോളനിയിലെ ചോമനെ (46) ആണ് ബദിയഡുക്ക പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ബദിയഡുക്ക പോലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയായ 65 വയസുകാരിയാണ് പീഡനത്തിനിരയായത്.
പീഡനം ചെറുക്കുന്നതിനിടെ വയോധികയുടെ രണ്ട് പല്ല് അടര്‍ന്നുപോയി. 2015-ല്‍ കുമ്പളയില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ശിക്ഷയനുഭവിച്ച് ജയില്‍മോചിതനായതായിരുന്നു. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെ്തു.