Month: January 2023

  • Local

    യുവാക്കൾ കാർഷികവൃത്തിയിലേക്ക് കടന്നുവരണം: ജോസ് കെ. മാണി എം.പി

    പാലാ: അഭ്യസ്തവിദ്യരായ യുവജനങ്ങൾ കൃഷിയും അനുബന്ധ കാർഷിക പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്താൻ തയ്യാറായി മുന്നോട്ടു വരണമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി. കാർഷിക പുരോഗതി കൈവരിച്ച ലോകത്തിലെ മിക്ക രാജ്യങ്ങളിലും യുവജനങ്ങളാണ് കൃഷിയിടങ്ങളും കാർഷികബന്ധിത വ്യവസായങ്ങളും ഏറ്റെടുത്ത് നടത്തുന്നത്. പരമ്പരാഗത കാർഷിക അറിവുകൾക്കൊപ്പം ശാസ്ത്ര സാങ്കേതിക മേഖലയുടെ സാദ്ധ്യതകളും കൃഷിയിടങ്ങളിൽ പ്രയോജനപ്പെടുത്താൻ യുവജനങ്ങൾക്ക് കഴിയും. മികച്ച കാർഷിക സംരംഭങ്ങൾ വഴി തൊഴിലില്ലായ്മ പരിഹരിക്കാൻ കഴിയുമെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി. യൂത്ത്ഫ്രണ്ട് എം കോട്ടയം ജില്ലാ നേതൃസമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എൽബി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലയിൽ നിന്നുള്ള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികൾ, സംസ്ഥാന സെക്രട്ടറിയേറ്റ് – സംസ്ഥാന കമ്മിറ്റി അംഗങ്ങൾ,ജില്ലാ ഭാരവാഹികൾ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ജില്ലാ കമ്മിറ്റി അംഗങ്ങൾ നിയോജക മണ്ഡലം പ്രസിഡണ്ട്മാർ നിയോജകമണ്ഡലം ഭാരവാഹികൾ മണ്ഡലം പ്രസിഡന്റ്മാർഎന്നിവർ പങ്കെടുത്തു.

    Read More »
  • NEWS

    ഒരു മാസത്തിനിടെ 60,000 മരണം; ഒടുവില്‍ കൊവിഡ് കണക്ക് പുറത്തുവിട്ട് ചൈന

    ബീജിങ്: ഒരു മാസത്തിനിടെ കൊവിഡ് ബാധിച്ച് 60,000 പേർ മരിച്ചതായി സ്ഥിരീകരിച്ചു ചൈന. ഡിസംബറിന്‍റെ തുടക്കത്തില്‍ തന്നെ കേസുകളില്‍ വൻ വര്‍ധനവ് കണ്ടെത്തുകയും മരണനിരക്ക് ഉയരുകയും ചെയ്തുവെങ്കിലും ഇത് സംബന്ധിച്ച കണക്കുകളൊന്നും പുറത്തുവിടാൻ ചൈന ഇതുവരെ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ചൈന. 59,938 കൊവിഡ് അനുബന്ധ മരണങ്ങളാണ് ഒരു മാസത്തിനിടെ ചൈനയിൽ റിപ്പോർട്ട് ചെയ്തതെന്ന് നാഷണൽ ഹെൽത്ത് മിഷനു കീഴിലുള്ള മെഡിക്കൽ അഡ്മിനിസ്ട്രേഷൻ ബ്യൂറോയുടെ മേധാവിയായ ജിയാവോ യ​ഹുയി പറഞ്ഞു. 2022 ഡിസംബർ എട്ട് മുതൽ ഈ വർഷം ജനുവരി 12 വരെയുള്ള കണക്കാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇവയിൽ‌ 5,503 മരണങ്ങൾ വൈറസ് മൂലമുള്ള ശ്വാസകോശ സംബന്ധമായ രോ​ഗത്തെത്തുടർന്നാണെന്ന് ജിയാവോ വ്യക്തമാക്കി. 54,435 പേർ മരണപ്പെട്ടത്, ഹൃദ്രോ​ഗസംബന്ധമായ രോ​ഗങ്ങൾ ഉള്‍പ്പടെയുള്ള പല ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾക്കു പിന്നാലെ കൊവിഡ് വന്നതിനെ തുടർന്നാണെന്നും അദ്ദേഹം പറഞ്ഞു. മരണമടഞ്ഞവരുടെ ശരാശരി പ്രായം എൺപത് ആണെന്നും ​ഗുരുതരാവസ്ഥയിലേക്ക് പോയവരിൽ 90…

    Read More »
  • Health

    ചർമം കണ്ടാൽ പ്രായം തോന്നാതിരിക്കണോ? എങ്കിൽ ഈ പഴങ്ങൾ ശീലമാക്കാം 

    പ്രായമായി എന്നതിന്റെ സൂചനകൾ ആദ്യം പ്രത്യക്ഷപ്പെടുന്നത് ശരീരത്തിൽ ചർമ്മങ്ങളിലാണ്. ചുളിവുകൾ പാടുകളും വീണു തുടങ്ങുമ്പോൾ തന്നെ നാം തിരിച്ചറിയും പ്രായമേറി വരികയാണ് എന്ന്. എന്നാൽ ഭക്ഷണ ശീലവും ഭക്ഷണത്തിലെ ക്രമമില്ലായ്മയും ചർമ്മത്തിന് ദോഷകരമായി സംഭവിക്കാം. തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ ചർമ്മം സ്വന്തമാക്കാൻ നമ്മൾ എന്തു കഴിക്കുന്നുവെന്നത് ഏറെ പ്രധാനമാണ്. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്നത് കൊളാജിനാണ്. അതിനാല്‍ ചര്‍മ്മത്തിലെ കൊളാജിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. അത്തരത്തില്‍ ചര്‍മ്മ സംരക്ഷണത്തിനായി കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം ബെറി പഴങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഓറഞ്ചാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഇവ സൂര്യതാപം മൂലമുണ്ടാകുന്ന ചർമ്മപ്രശ്നങ്ങളെ തടയുകയും, സ്വാഭാവികമായ രീതിയിൽ…

    Read More »
  • Breaking News

    നേപ്പാളിൽ 5 ഇന്ത്യക്കാരുൾപ്പെടെ 72 യാത്രക്കാരുമായി വിമാനം തകർന്നു വീണു; 40 മൃതദേഹങ്ങൾ കണ്ടെടുത്തു, അപകടം പൊഖാറ വിമാനത്താവളത്തില്‍  

    കാഠ്മണ്ഡു: നേപ്പാളിൽ 72 യാത്രക്കാരുമായി വിമാനം തകർന്നു വീണു; 40 മൃതദേഹങ്ങൾ കണ്ടെടുത്തു, അപകടം പൊഖാറ വിമാനത്താവളത്തില്‍. യതി എയറിന്റെ 9 എന്‍ എഎന്‍സി എടിആര്‍ 72 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കാഠ്മണ്ഡുവില്‍ നിന്നും പൊഖാറയിലേക്ക് വരികയായിരുന്നു വിമാനം.  68 യാത്രക്കാരും ക്യാപ്റ്റന്‍ അടക്കം നാലു ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. പൊഖാറ വിമാനത്താവളത്തിന്റെ റൺവെയിൽ വെച്ചായിരുന്നു അപകടമുണ്ടായത്. കൊല്ലപ്പെട്ടവരിൽ 40 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ ഉള്ളത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. വിമാനത്തിൽ അഞ്ച് ഇന്ത്യാക്കാരടക്കം 14 വിദേശികളുണ്ടായിരുന്നു. 53 നേപ്പാൾ സ്വദേശികളും നാല് റഷ്യൻ പൗരന്മാരും രണ്ട് കൊറിയക്കാരും അയർലണ്ട്, അർജന്റീന, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പേരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചെന്നാണ് വിവരം. രണ്ട് കൈക്കുഞ്ഞുങ്ങളടക്കം മൂന്ന് കുട്ടികളും വിമാനത്തിൽ ഉണ്ടായിരുന്നു.  കാഠ്‌മണ്ഡുവിൽ നിന്ന് പൊഖാറ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പോയ വിമാനം പൊഖാറയിലെ റൺവേക്ക് സമീപം തകർന്ന് വീണ് കത്തിനശിക്കുകയായിരുന്നു. രാവിലെ 10.33 ന് പറന്നുയർന്ന…

    Read More »
  • Health

    ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുതേ… പക്ഷാഘാതമാകാം  

    ശ്രദ്ധിച്ചില്ലെങ്കിലും പെട്ടന്ന് തിരിച്ചറിഞ്ഞില്ലെങ്കിലും അപകടകരമാകുന്ന ഒന്നാണ് പക്ഷാഘാതം. മനുഷ്യരുടെ മരണകാരണങ്ങളില്‍ മൂന്നാം സ്ഥാനത്താണ് സ്ട്രോക്ക് അഥവാ പക്ഷാഘാതമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് എന്ന് പറയുന്നത്.  സ്ട്രോക്ക് ഒരു ജീവിതശൈലി രോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. അമിത രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് ഉള്ളവരിലും സ്ട്രോക്ക് ഉണ്ടാകാം. ഹാര്‍ട്ട് അറ്റാക്ക് വന്നവരില്‍, ഹൃദയ വാല്‍വ് സംബന്ധമായ തകരാറുകള്‍ ഉള്ളവരില്‍, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവര്‍, ഇവരിലൊക്കെ സ്‌ട്രോക്കിനുള്ള സാധ്യത വളരെ കൂടുതലാണ്. സാധാരണയായി 55 വയസ്സ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്. സ്ട്രോക്കിന്‍റെ പ്രധാന ലക്ഷണങ്ങൾ ഇവയാണ്    മുഖം ഒരു ഭാഗത്തേക്ക് കോടിപ്പോവുക. ശരീരത്തിന്‍റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം. കൈകാലുകളില്‍…

    Read More »
  • Culture

    കാര്‍ഷികവിളവെടുപ്പിന്റെ ആവേശത്തിൽ തമിഴ്നാട്ടിലും കേരള അതിർത്തി ഗ്രാമങ്ങളിലും പൊങ്കല്‍ ആഘോഷം 

    തേനി: തമിഴ്നാട്ടില്‍ കര്‍ഷക ഉത്സവമായ പൊങ്കല്‍ ഇന്ന് ആഘോഷിക്കും. പൊങ്കല്‍ ഉത്സവം അഞ്ച്ദിവസം നീണ്ടുനില്‍ക്കുന്നതാണ്. തമിഴ്നാട്ടില്‍ കാര്‍ഷികവിളവെടുപ്പിന്റെയും സമൃദ്ധിയുടെയും ഉത്സവമാണ് തൈപൊങ്കല്‍. തമിഴന്റെ പാരമ്പര്യ ഉല്‍സവമായ പൊങ്കല്‍ മകര മാസം ഒന്നിന് (തൈ മാസം ഒന്നാം തീയതി) അതിരാവിലെ സൂര്യനുദിക്കുമ്പോള്‍ കിഴക്കോട്ട് നോക്കി, മുറ്റത്ത് കൂട്ടിയ അടുപ്പില്‍ മണ്‍പാത്രത്തില്‍വെള്ളവും പാലും ഒഴിച്ച് അത് തിളച്ച് വീഴ്ത്തിയാണ് തുടക്കമിടുന്നത്. പൊങ്കല്‍ തിളച്ച് വീഴുമ്പോള്‍ ഏതു ദിശയിലാണ് ആദ്യം ഒഴുകുന്നത് എന്നത് വച്ച് ഈ വര്‍ഷം തങ്ങളുടെ കുടുംബങ്ങള്‍ക്ക് ആയുരാരോഗ്യം നല്‍കണമെന്ന് സൂര്യനെ നോക്കി പ്രാര്‍ഥിച്ച് പൊങ്കല്‍ ഇട്ട് എല്ലാവര്‍ക്കും വിളമ്പി ആഘോഷം നടത്തുന്നു. നല്ല വിളകള്‍ക്ക് സഹായിച്ച ഭൂമി, സൂര്യന്‍, കൃഷിയിറക്കുമ്പോള്‍ അധ്വാനത്തിന് സഹായിയായ കാള, പശുക്കള്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതും പൊങ്കല്‍ ഉല്‍സവത്തിന്റെ ഭാഗമാണ്. . അടുത്ത വര്‍ഷവും കാര്‍ഷിക സമൃദ്ധി ഉണ്ടാകണമെന്ന പ്രാര്‍ഥനയോടെയാണ് ഈ ഉല്‍സവം ആഘോഷിക്കുന്നത്. രണ്ടാം ദിവസം കാളകള്‍ക്ക് ആരോഗ്യം നല്‍കണമെന്ന് പ്രാര്‍ഥനയോടെയാണ് പൊങ്കല്‍ നടക്കുന്നത്. കാളകളെ…

    Read More »
  • Sports

    ലോകകപ്പ് ഹോക്കി: ക്വാർട്ടർ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരേ

    ഭുവനേശ്വര്‍: ഹോക്കി ലോകകപ്പില്‍ ക്വാർട്ടർ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ബിര്‍സമുണ്ട സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. പൂള്‍ ഡിയില്‍ റാങ്കിങ്ങില്‍ ഏറ്റവും മുന്നിലുള്ള ടീമായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യയ്ക്ക് നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത വര്‍ധിക്കും. ലോകകപ്പില്‍ പൂള്‍ ജേതാക്കള്‍ മാത്രമാണ് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലെത്തുക. രണ്ടും മൂന്നും സ്ഥാനക്കാര്‍ ക്രോസ് ഓവര്‍ റൗണ്ട് കളിക്കണം. ഇന്ത്യയുടെ അവസാന മത്സരത്തിലെ എതിരാളി നവാഗതരായ വെയില്‍സാണ്. കഴിഞ്ഞ മത്സരത്തില്‍ സ്‌പെയിനെ ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. നവാഗതരായ വെയില്‍സിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. ലോകറാങ്കിങ്ങില്‍ ഇംഗ്ലണ്ട് അഞ്ചാമതും ഇന്ത്യ ആറാം സ്ഥാനത്തുമാണ്. മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലും തത്സമയം കാണാം. ലോകകപ്പില്‍ സ്‌പെയിന്‍ ഇന്ന് വെയില്‍സിനെ നേരിടും.

    Read More »
  • India

    കെ.സി.ആറിന്റെ റാലിയില്‍ പങ്കെടുക്കാൻ പിണറായി വിജയൻ ഉൾപ്പെടെ നാലു മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും; കോണ്‍ഗ്രസിന് ക്ഷണമില്ല

    ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു (കെ.സി.ആര്‍) നടത്തുന്ന റാലിയില്‍ പിണറായി വിജയൻ ഉൾപ്പെടെ നാലു മുഖ്യമന്ത്രിമാരും പ്രതിപക്ഷേ നേതാക്കളും; കോണ്‍ഗ്രസിന് ക്ഷണമില്ല. ബുധനാഴ്ച തെലങ്കാനയിലെ ഖമ്മത്ത് വെച്ച് നടക്കുന്ന റാലിയിലാണ് നാല് സംസ്ഥാന മുഖ്യമന്ത്രിമാരും പ്രതിപക്ഷനിരയിലെ നേതാക്കളും പങ്കെടുക്കുന്നത്. പിണറായി വിജയനെ കൂടാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ എന്നിവരും പങ്കെടുക്കും. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ജെ.ഡി.എസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി എന്നിവരും റാലിയെ അഭിസംബോധന ചെയ്യും. ദേശീയ രാഷ്ട്രീയ മോഹങ്ങളുമായി തെലങ്കാന രാഷ്ട്ര സമിതിയെ കെ. ചന്ദ്രശേഖര്‍ റാവു ഭാരത് രാഷ്ട്ര സമിതിയാക്കിയ (ബി.ആര്‍.എസ്) ശേഷമുള്ള ആദ്യ ബഹുജന പരിപാടിയാണ് ഖമ്മത്ത് നടക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെ സമാനമനസ്‌കരെ ഒന്നിച്ചു നിര്‍ത്തുകയാണ് റാലിയുടെ ലക്ഷ്യമെന്ന് ബി.ആര്‍.എസ് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, റാലിയില്‍ കോണ്‍ഗ്രസിന് ക്ഷണമില്ല. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ബദലായി പ്രതിപക്ഷ സംഖ്യം…

    Read More »
  • India

    വിലക്കയറ്റം, തൊഴിലില്ലായ്മ: ജനവികാരം എതിരാക്കരുതെന്ന് കേന്ദ്രത്തോട് ആര്‍.എസ്.എസ്, അടുത്ത ബജറ്റില്‍ മധ്യവര്‍ഗത്തെ തൃപ്തിപ്പെടുത്തണമെന്നും നിർദേശം

    ന്യൂഡൽഹി: വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ ഇടത്തരക്കാര്‍ക്കിടയില്‍ അതൃപ്തി ഏറി വരുന്നതായും ജനവികാരം എതിരാക്കരുതെന്നും കേന്ദ്ര സർക്കാരിനോട് ആർ.എസ്.എസ്. ഇത്തവണത്തെ കേന്ദ്ര ബജറ്റ് മധ്യവര്‍ഗത്തിനെ തൃപ്തിപ്പെടുത്തുന്നതാവണമെന്നും നിർദേശം. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ മധ്യവര്‍ഗത്തിന്റെ പ്രതീക്ഷകളും ആവശ്യങ്ങളും കണക്കിലെടുക്കുന്നതാവണമെന്നാണ് ആര്‍.എസ്.എസിന്റെ നിര്‍ദേശം. രാജ്യവ്യാപകമായി ജനങ്ങളില്‍ നിന്നുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍.എസ്.എസിന്റെ പുതിയ നിര്‍ദേശം. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ ഇടത്തരക്കാര്‍ക്കിടയില്‍ ഏറിവരുന്ന അതൃപ്തി മനസിലാക്കിയാണ് ആര്‍.എസ്.എസ് നേതൃത്വം അടുത്ത് ബജറ്റിലും തുടര്‍ന്നും മധ്യവര്‍ഗത്തെ പരിഗണിക്കമെന്ന ആശയം മുന്നോട്ട് വെച്ചത്. നോട്ട് നിരോധനം മുതല്‍ കൊവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെടുന്നത് വരെയുള്ള സര്‍ക്കാരിന്റെ എല്ലാ കടുത്ത തീരുമാനങ്ങള്‍ക്കും ഒപ്പം നിന്നവരാണ് മധ്യവര്‍ഗക്കാര്‍. അവര്‍ക്ക് സര്‍ക്കാരില്‍ നിന്നും ബി.ജെ.പിയില്‍ പ്രതീക്ഷകളുണ്ട്. അത് സംരക്ഷിക്കണം. മധ്യവര്‍ഗത്തെക്കുറിച്ചും വാര്‍ധക്യ പെന്‍ഷന്‍ പദ്ധതിയുള്‍പ്പെടെ സാമൂഹിക സുരക്ഷ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാണ് ആര്‍.എസ്.എസ് ആവശ്യപ്പെടുന്നതെന്നും ആർ.എസ്.എസ്. നേതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പെന്‍ഷന്‍ പദ്ധതിയടക്കം മധ്യവര്‍ഗത്തെ ലക്ഷ്യമിട്ടുള്ള…

    Read More »
  • Crime

    ഡൽഹിയിലും നിക്ഷേപത്തട്ടിപ്പ്: മലയാളികളുടെ നേതൃത്വത്തില്‍ കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് പരാതി, സ്വർണ നിക്ഷേപത്തിന്റെ പേരിലുൾപ്പെടെ പണം തട്ടി

    ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് മലയാളികൾ ഉൾപ്പെട്ട സംഘം കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നു പരാതി. നിക്ഷേപം, ചിട്ടി, പഴയ സ്വർണ്ണത്തിന് പകര പുതിയ സ്വർണ്ണം അടക്കം വിവിധ പദ്ധതികളിൽ പണം നഷ്ടമായെന്ന് പരാതിക്കാർ പറയുന്നു. പരാതികൾ അന്വേഷണത്തിനായി ഡൽഹി പൊലീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറി. മലയാളികൾ നടത്തിപ്പുകാരായ കേരള ഗോൾഡ് പാലസ് ജൂവലറിയുടെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കഴിഞ്ഞ പത്തുവർഷമായി ഡൽഹി മയൂർവിഹാറിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് കേരള ഗോൾഡ് പാലസ്. കോട്ടയം സ്വദേശി നടേശൻ, തൃശ്യൂർ സ്വദേശി ജോമോൻ എന്നിവർ നടത്തിയിരുന്ന സ്ഥാപനത്തിനെതിരെ ഇപ്പോൾ ഉയരുന്നത് ഗുരുതര പരാതികളാണ്. കഴിഞ്ഞ മൂപ്പത്തിരണ്ട് വർഷമായി ഡൽഹിയിൽ താമസിക്കുന്ന വത്സമ്മ ജോസ് കൊച്ചുമകന് വേണ്ടിയാണ് പുതിയ സ്വർണ്ണത്തിനായി പഴയ സ്വർണ്ണവും പണവും നൽകിയത്. ദിനംപ്രതി രണ്ടായിരം രൂപയാണ് പലിശ പറഞ്ഞിരുന്നത്. നേരത്തെ നടത്തിയ ഇടപാടുകൾ കൃത്യമായതോടെ നടത്തിപ്പുകാരെ വിശ്വാസമായി. പിന്നീട് പണം വാങ്ങിയതിന് പലിശ കിട്ടാതെയായി. ചോദിക്കുമ്പോൾ ഇടപാടുകാര്‍ ഒഴിഞ്ഞുമാറിയെന്ന് പണം നഷ്ടപ്പെട്ടവരില്‍…

    Read More »
Back to top button
error: