Month: January 2023

  • Crime

    കാറിനുമുന്നില്‍ ബൈക്കിടിപ്പിച്ച് ദമ്പതികളില്‍നിന്ന് പണം തട്ടാന്‍ ശ്രമം; ബംഗളൂരുവില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍

    ബംഗളൂരു: കാറിന് മുന്‍പില്‍ ബൈക്ക് ഇടിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ദൊഡ്ഡകനെല്ലി സ്വദേശികളായ ധനുഷ്(24), രക്ഷിത്(20) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ബംഗളൂരു സര്‍ജാപുര്‍ പ്രധാന റോഡില്‍ നിന്നും ഒരു ഇടറോഡിലേക്ക് കയറുന്നതിനിടെയാണ് യുവാക്കള്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ വന്നിടിക്കുന്നത്. കാറിന്റെ ഡാഷ്ബോര്‍ഡിലുണ്ടായിരുന്ന ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്. യുവാക്കള്‍ ഇരുവരും എതിര്‍ദിശയില്‍ നിന്നും കാറിന് മുന്നില്‍ വന്നിടിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. തുടര്‍ന്ന് പ്രതികള്‍ ദമ്പതികളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഇവരില്‍ നിന്നും കവര്‍ച്ചയ്ക്ക് ശ്രമിക്കുകയുമായിരുന്നു. ദമ്പതികളുടെ കൈയ്യിലുണ്ടായിരുന്ന ആഭരണങ്ങളും മൊബൈല്‍ ഫോണും തട്ടിയെടുക്കാന്‍ പ്രതികള്‍ ശ്രമിച്ചു. എന്നാല്‍ ദമ്പതികള്‍ കൃത്യമായി കാര്‍ പുറകോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. ദൃശ്യങ്ങള്‍ സഹിതം പോലീസില്‍ പരാതി നല്‍കിയതോടെ നാലു മണിക്കൂറിനുള്ളില്‍ തന്നെ പ്രതികള്‍ പിടിയിലായി.

    Read More »
  • Kerala

    പോളണ്ടില്‍ മലയാളി കുത്തേറ്റു മരിച്ച സംഭവം, 4 ജോർജിയന്‍ പൗരന്മാര്‍ പിടിയിലെന്നു റിപ്പോർട്ട്

    വാർസോ: പോളണ്ടില്‍ മലയാളി കുത്തേറ്റു മരിച്ച സംഭവംത്തിൽ 4 ജോർജിയന്‍ പൗരന്മാര്‍ അറസ്റ്റിലായെന്നു റിപ്പോർട്ട്. അറസ്റ്റ് വിവരം പോളണ്ട് പൊലീസ് ഇന്ത്യൻ എംബസിയെ അറിയിച്ചു. ജോർജിയന്‍ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെയാണ് കുത്തേറ്റ് തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജ് ഇന്നലെ കൊല്ലപ്പെട്ടത്. മലയാളി യുവാക്കളും ജോർജിയന്‍ പൗരന്മാരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും സൂരജ് പിടിച്ചുമാറ്റാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെയാണ് കുത്തേല്‍ക്കുന്നത്. പോളണ്ടിലുള്ള മലയാളികളാണ് ഇന്നലെ രാവിലെ എട്ടേമുക്കാലോടെ ഒല്ലൂരിലെ സൂരജിന്‍റെ സുഹൃത്തുക്കളെ മരണ വിവരം അറിയിക്കുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നായിരുന്നു കൈമാറിയ വിവരം. പിന്നാലെ കുടുംബവും സുഹൃത്തുക്കളും വിദേശ കാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. ഉച്ചയോടെ സംഭവം സ്ഥിരീകരിച്ചതായി ബന്ധുക്കള്‍ അറിയിച്ചു. ഒല്ലൂർ അറയ്ക്കല്‍ വീട്ടില്‍ മുരളീധരന്‍റെയും സന്ധ്യയുടെയും മകനാണ് 23 വയസുകാരനായ സൂരജ്. അഞ്ചുമാസം മുമ്പാണ് ഐടിഐ ബിരുദധാരിയായ യുവാവ് പോളണ്ടിലേക്ക് പോയത്. സ്വകാര്യ കമ്പനിയിയില്‍ സൂപ്പര്‍വൈസറായിരുന്നു. ശനിയാഴ്ച്ച വൈകിട്ടാണ് വീട്ടിലേക്ക് അവസാനമായി വിളിച്ചത്. ഇന്നലെ പുലച്ചെ അഞ്ചുമണിവരെ ഓണ്‍ലൈനിലുണ്ടായിരുന്നു. സൂരജിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ബന്ധുക്കള്‍…

    Read More »
  • Kerala

    നവോദയ സ്കൂളിനു പിന്നാലെ തൃശ്ശൂരിലെ ഹോസ്റ്റലിലും ഭക്ഷ്യവിഷബാധ: നൂറോളം വിദ്യാർത്ഥിനികൾ നിരീക്ഷണത്തിൽ

    തൃശ്ശൂർ: ലക്കിടി നവോദയ സ്കൂളിനു പിന്നാലെ തൃശ്ശൂരിലെ ഹോസ്റ്റലിലും ഭക്ഷ്യവിഷബാധ: നൂറോളം വിദ്യാർത്ഥിനികൾ നിരീക്ഷണത്തിൽ. തൃശൂരിൽ നഴ്സിംഗ് വിദ്യാർത്ഥികൾ താമസിക്കുന്ന തൃശ്ശൂരിലെ ഹോസ്റ്റലിലാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. ആളൂർ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റലിലാണ് സംഭവം. വയറ്റിളക്കവും ഛർദിയും ഉണ്ടായതോടെ നൂറോളം നഴ്സിംഗ് വിദ്യാർത്ഥിനികൾ നിരീക്ഷണത്തിലാണ്. ഈ മാസം 26 ന് വൈകിട്ടാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതേസമയം, ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയുണ്ടായതായി സംശയം. ഛര്‍ദ്ദിയും, വയറുവേദനയും അനുഭവപ്പെട്ട 86 വിദ്യാര്‍ഥികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി.അഞ്ഞൂറോളം കുട്ടികളാണ് സ്കൂളിൽ താമസിച്ച് പഠിക്കുന്നത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായാണ് കുട്ടികള്‍ ചികിത്സ തേടിയത്. കുട്ടികളുടെ സ്രവ സാമ്പിളുകൾ അലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. റിപ്പോർട്ട് ലഭിച്ച ശേഷമേ ഭക്ഷ്യ വിഷബാധയാണോയെന്ന് സ്ഥിരീകരിക്കാനാകു എന്ന് വയനാട് ഡിഎംഒ വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ ആരോഗ്യ വിഭാഗം…

    Read More »
  • Social Media

    ചളി അടി ലേശം കൂടിപ്പോയോ? അടിമാലിയെയും ടീമിനെയും കണ്ടംവഴി ഓടിച്ച് ഒമാനിലെ കാണികള്‍, എതിര്‍ത്തും അനുകൂലിച്ചും നെറ്റിസണ്‍സും

    മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ബിനു അടിമാലി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയില്‍ കൂടിയാണ് ബിനു അടിമാലി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. പിന്നീട് ഫ്‌ളവേഴ്‌സ് ടിവി സംരക്ഷണം ചെയ്ത സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറി. കഴിഞ്ഞ 30 വര്‍ഷക്കാലമായി സ്റ്റേജ് പരിപാടികള്‍ അവതരിപ്പിച്ചു വരികയാണ് താരം. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ബിനു അടിമാലി ഒമാനില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയിരുന്നു. ഈ പരിപാടിക്ക് എടുത്ത ഒരു വീഡിയോ ക്ലിപ്പ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ബിനു അടിമാലി സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ നിര്‍ത്തി പോടാ എന്നാണ് കാണികളില്‍ നിന്ന് ചിലര്‍ വിളിച്ച് പറയുന്നത്. ബിനുവിനൊപ്പം പരിപാടി അവതരിപ്പിക്കാന്‍ വേറെ രണ്ടു കലാകാരന്മാരും സ്റ്റേജില്‍ ഉണ്ട്. എന്നാല്‍, കാണികള്‍ക്കിടയില്‍ നിന്നും വലിയ രീതിയിലുള്ള ആണ് കൂവല്‍ ആണ് ഉണ്ടായിരിക്കുന്നത്. ഒരു ഘട്ടത്തില്‍ പരിപാടി നിര്‍ത്തിയിട്ട് എന്താണ് ചെയ്യണ്ടത് എന്ന് ബിനു അടിമാലി…

    Read More »
  • Local

    കാമുകിയെ കാണാനെത്തിയ യുവാവ് എസ്.ഐയുടെ വീടിനു മുന്നിൽ ജീവനൊടുക്കി

       ഹരിപ്പാട്: തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജ് (24) എന്ന യുവാവ് ഇന്നലെ രാത്രി മുതുകുളം മുരിങ്ങച്ചിറയിലെ എസ്.ഐ സുരേഷ് കുമാറിന്റെ  കുടുംബ വീട്ടിൽ എത്തിയത് സഹപാഠിയും കാമുകിയുമായ പെൺകുട്ടിയെ കാണാനാണ്. കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയായ സുരേഷ് കുമാറിന്റെ മകളും സൂരജും സഹപാഠികളാണ്.  വീട്ടുകാരുമായി യുവാവ് രൂക്ഷമായ വാക്കുതർക്കത്തിലേർപ്പെട്ടു.. തർക്കത്തിനുശേഷം യുവാവിനെ അനുനയിപ്പിച്ച്  വീട്ടുകാർ തന്നെ തിരിച്ചയച്ചു. ഇന്ന് രാവിലെ നാട്ടുകാർ കാണുന്നത് വീടിനു മുന്നിൽ സൂരജ് തൂങ്ങിമരിച്ച നിൽക്കുന്നതാണ്. സൂരജിന്റെ ബൈക്ക് വീടിനു സമീപത്തുനിന്ന് കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവസമയത്ത് എസ്.ഐ സുരേഷ് കുമാർ വീട്ടിൽ ഉണ്ടായിരുന്നില്ല.

    Read More »
  • Kerala

    കേരളത്തിലെ സിപിഎമ്മിനും ഡല്‍ഹിയിലെ സംഘപരിവാറിനും ഇടയില്‍ ഇടനിലക്കാരുണ്ട്, ഗവർണറും സർക്കാരും തമ്മിൽ അഡ്ജസ്റ്റ്മെന്‍റ് എന്നും പ്രതിപക്ഷ നേതാവ്

    കൊച്ചി: ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ അഡ്ജസ്റ്റുമെന്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗവര്‍ണര്‍ വിഷയത്തില്‍ പ്രതിപക്ഷം പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അഡ്ജസ്റ്റ്മെന്റാണ്. കേരളത്തിലെ സിപിഎമ്മിനും ഡല്‍ഹിയിലെ സംഘപരിവാറിനും ഇടയില്‍ ഇടനിലക്കാരുണ്ട്. ഇവര്‍ ആരാണെന്ന് ഇപ്പോള്‍ പറയുന്നില്ല. സര്‍ക്കാര്‍ പ്രതിരോധത്തിലാകുമ്പോള്‍ ഗവര്‍ണര്‍ വിവാദമുണ്ടാക്കി രക്ഷിക്കും. കേരളത്തില്‍ ഭരണ സ്തംഭനമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞത് ശരിയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജൊറോമിന്റെ പിഎച്ച്ഡി വിവാദം ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് രാഷ്ട്രീയ മാനം നല്‍കേണ്ടതില്ല. അത് സിപിഎമ്മും സര്‍വ്വകലാശാലയും പരിശോധിക്കട്ടെ എന്നും വിഡി സതീശന്‍ പ്രതികരിച്ചു. ‘ഭാരത് ജോഡോ യാത്രയുടെ തുടക്കത്തില്‍ സിപിഎം രാഹുല്‍ ഗാന്ധിയെ അപമാനിക്കാന്‍ ശ്രമിച്ചിരുന്നു. ബിജെപിയോട് ഒപ്പം ചേര്‍ന്ന് കണ്ടെയ്നര്‍ ജാഥയെന്ന് വിളിച്ചു. സിപിഎമ്മിന്റെ ദേശീയ നേതൃത്വം കേരള സിപിഎമ്മിന്റെ ചൊല്‍പ്പടിയില്‍ ആണ്’, പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

    Read More »
  • LIFE

    പൃഥ്വിരാജുമായി പ്രണയത്തില്‍ ആയിരുന്നോ എന്ന ചോദ്യത്തിനുള്ള മറുപടിയുമായി സംവൃത സുനില്‍! അറിഞ്ഞിരുന്നില്ല എന്ന് ആരാധകരും

    വിവാഹശേഷം അഭിനയത്തോട് വിടപറഞ്ഞ നടിമാരാണ് മലയാളത്തില്‍ കൂടുതലും. അത്തരത്തില്‍ തുടര്‍ന്ന് പോകുന്ന ശൈലി പിന്തുടര്‍ന്ന ഒരാളാണ് സംവൃത സുനില്‍. 2004-ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്, അതിനുമുമ്പ് അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിരുന്നു. അറബിക്കഥ (2007), ചോക്ലേറ്റ് (2007), തിരക്കഥ (2008), ഭൂമി മലയാളം (2009), കോക്ക്‌ടെയില്‍ (2010), മാണിക്യക്കല്ല് (2011), സ്വപ്ന സഞ്ചാരി (2011), അരികെ (2012), ഡയമണ്ട് നെക്ലേസ് (2012), അയാളും ഞാനും തമ്മില്‍ (2012) എന്നിവയാണ് നടിയുടെ അറിയപ്പെടുന്ന ചിത്രങ്ങള്‍. ഒരുപിടി മികച്ച കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ച സംവൃത വിവാഹശേഷം പൂര്‍ണമായും ഇന്‍ഡസ്ട്രിയല്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വിവാഹശേഷം വിദേശത്തേക്ക് പോയ ശേഷം ആരാധകര്‍ക്ക് താരത്തെ കാണാനേ കിട്ടിയിരുന്നില്ല. 6 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നായികാ നായകന്‍ എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. പിന്നീട് മൂത്ത മകന്‍ ഉണ്ടായശേഷം നടി ഇന്റര്‍വ്യൂകള്‍…

    Read More »
  • Crime

    ഇടവേള ബാബുവിനെതിരെ അസഭ്യം; വ്ളോഗര്‍ ‘ഡവറയോളിയണ്ണ’നടക്കം രണ്ടു പേര്‍ അറസ്റ്റില്‍

    കൊച്ചി: ഇടവേള ബാബുവിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപം നടത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ് (59), വിവേക് (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൈയില്‍ നിന്നും നാല് മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തതായി കൊച്ചി സിറ്റി സൈബര്‍ സെല്‍ പോലീസ് അറിയിച്ചു. ‘ഡവറയോളിയണ്ണന്‍’ എന്നാണ് വ്ളോഗര്‍ കൃഷ്ണപ്രസാദിന്‍െ്‌റ യൂട്യൂബ് ചാനലിന്റെ പേര്. ഇടവേള ബാബുവിന്റെ പരാതിയിലാണ് നടപടി. സൈബര്‍ പോലീസിനെതിരെയും ഇയാള്‍ അധിക്ഷേപം നടത്തിയിരുന്നു. തന്നെയും താരസംഘടനയായ അമ്മയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രസിദ്ധീകരിച്ചെന്ന് കാട്ടിയായിരുന്നു പരാതി. വിനീത് ശ്രീനിവാസന്‍ നായകനായ ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തെക്കുറിച്ച് ഇടവേള ബാബു നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് വ്ളോഗറുടെ വീഡിയോയും പുറത്തുവന്നത്. താന്‍ നടത്തിയ പരാമര്‍ശത്തിന്റെ ഒരു ഭാഗം മാത്രം ഉപയോഗിച്ചാണ് അപമാനിക്കുന്നതെന്നും ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങളിലൂടെയാണ് അസഭ്യം ഉള്‍ക്കൊള്ളുന്ന വീഡിയോകള്‍ പ്രചരിക്കുന്നതെന്നും ഇടവേള ബാബു പറഞ്ഞിരുന്നു. സിനിമ മുഴുവനും നെഗറ്റീവാണെന്നും ഇതിന് എങ്ങനെ…

    Read More »
  • NEWS

    ലിറ്ററിന് 35 രൂപ വീതം കൂട്ടി; പാകിസ്ഥാനിൽ പെട്രോള്‍- ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍, സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് പൊതുജനം

    ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പൊതുജനങ്ങൾക്ക് ഇരുട്ടടിയായി പാകിസ്ഥാനിൽ ഇന്ധനവില കുത്തനെ വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് 35 രൂപ വീതമാണ് ഉയര്‍ത്തിയത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 249.80 രൂപയും ഡീസലിന് 262.80 രൂപയുമായി. പാക് ധനമന്ത്രി ഇസ്ഹാഖ് ദര്‍ ആണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ വില ഞായറാഴ്ച മുതല്‍ നിലവില്‍ വന്നു. ഓയില്‍ ആന്‍ഡ് ഗ്യാസ് അധികൃതരുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചതെന്ന് പാകിസ്ഥാന്‍ ധനമന്ത്രി ഇസ്ഹാഖ് ദര്‍ പറഞ്ഞു. ഒക്ടോബര്‍ മുതല്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മണ്ണെണ്ണയുടെയും ലൈറ്റ് ഡീസല്‍ ഓയിലിന്റെയും വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. ലിറ്ററിന് 18 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ മണ്ണെണ്ണക്ക് 189.83 രൂപയും ലൈറ്റ് ഡീസല്‍ ഓയിലിന് 187 രൂപയുമാണ് പുതിയ വില. കഴിഞ്ഞ വര്‍ഷം ഇന്ധന വില 61 ശതമാനമാണ് വര്‍ധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ധനമന്ത്രി ഇസ്ഹാഖ് ദറിന്റെ പ്രഖ്യാപനത്തിന് മുന്നോടിയായി, പെട്രോള്‍ വില വന്‍തോതില്‍ വര്‍ധിപ്പിക്കുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് രാജ്യത്തിന്റെ പല…

    Read More »
  • India

    തമിഴ്‌നാട്ടിലെ ദേശിയ പാതയിൽ കാർ തട്ടിയെടുത്ത് 2 കോടി കവർന്ന പ്രതികൾ പിടിയില്‍, രാത്രി വാഹനം തടഞ്ഞു നിർത്തി പണം കവരുന്ന ഈ സംഘത്തിലെ 6 പേരും മലയാളികള്‍

        ഈറോഡ് ദേശീയപാതയില്‍ ആന്ധ്രാപ്രദേശ് നെല്ലൂര്‍ സ്വദേശിയെ ആക്രമിച്ച് കാറും രണ്ടുകോടി രൂപയും തട്ടിയെടുത്ത കൊള്ള സംഘം പൊലീസ് പിടിയിൽ. ഈറോഡ് പോലീസ് അറസ്റ്റുചെയ്തു 6 പേരും മലയാളികളാണ്. ജയന്‍ (45), സി. സന്തോഷ് (39), ടൈറ്റസ് (33), മുജീബ് റഹ്‌മാന്‍ (37), എ. സന്തോഷ് (വിപുല്‍-31), എ. മുജീബ് റഹ്‌മാന്‍ (45) എന്നിവരെയാണ് സിത്തോട് പോലീസ് അറസ്റ്റുചെയ്തത്. ഈ 21 ശനിയാഴ്ച രാത്രി നെല്ലൂര്‍ സ്വദേശി വികാസ് കാറില്‍ കോയമ്പത്തൂരിലേക്കു വരുമ്പോള്‍ ദേശീയപാതയില്‍ ഭവാനിക്കുസമീപം മറ്റൊരു കാറില്‍ പിന്തുടര്‍ന്നുവന്ന സംഘം വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന്, വാഹനത്തിലുണ്ടായിരുന്ന രണ്ടുകോടിരൂപയും കാറുമായി അക്രമിസംഘം കടന്നുകളഞ്ഞു. ഉടന്‍തന്നെ കാർ ഉടമ വികാസ് സമീപത്തെ സിത്തോട് പോലീസ് സ്റ്റേഷനിലെത്തി പരാതിനല്‍കി. അന്വേഷണത്തില്‍ അന്നുതന്നെ സമീപ പ്രദേശത്ത് ഉപേക്ഷിച്ചനിലയില്‍ കാര്‍ കണ്ടെത്തി. എന്നാല്‍, പ്രതികളെ കിട്ടിയില്ല. കഴിഞ്ഞദിവസം രാവിലെ സിത്തോട് ഭാഗത്ത് പോലീസ് വാഹനപരിശോധന നടത്തുന്നതിനിടെ സംശയകരമായി കണ്ട കാര്‍ പരിശോധിച്ചു. വണ്ടിയില്‍ നടത്തിയ…

    Read More »
Back to top button
error: