LocalNEWS

കാമുകിയെ കാണാനെത്തിയ യുവാവ് എസ്.ഐയുടെ വീടിനു മുന്നിൽ ജീവനൊടുക്കി

   ഹരിപ്പാട്: തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജ് (24) എന്ന യുവാവ് ഇന്നലെ രാത്രി മുതുകുളം മുരിങ്ങച്ചിറയിലെ എസ്.ഐ സുരേഷ് കുമാറിന്റെ  കുടുംബ വീട്ടിൽ എത്തിയത് സഹപാഠിയും കാമുകിയുമായ പെൺകുട്ടിയെ കാണാനാണ്. കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയായ സുരേഷ് കുമാറിന്റെ മകളും സൂരജും സഹപാഠികളാണ്.  വീട്ടുകാരുമായി യുവാവ് രൂക്ഷമായ വാക്കുതർക്കത്തിലേർപ്പെട്ടു.. തർക്കത്തിനുശേഷം യുവാവിനെ അനുനയിപ്പിച്ച്  വീട്ടുകാർ തന്നെ തിരിച്ചയച്ചു.

ഇന്ന് രാവിലെ നാട്ടുകാർ കാണുന്നത് വീടിനു മുന്നിൽ സൂരജ് തൂങ്ങിമരിച്ച നിൽക്കുന്നതാണ്. സൂരജിന്റെ ബൈക്ക് വീടിനു സമീപത്തുനിന്ന് കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവസമയത്ത് എസ്.ഐ സുരേഷ് കുമാർ വീട്ടിൽ ഉണ്ടായിരുന്നില്ല.

Back to top button
error: