Month: January 2023
-
Kerala
സാമൂഹിക സുരക്ഷാ പെന്‍ഷൻ വാങ്ങുന്ന തട്ടിപ്പുകാരും സ്ഥിരവരുമാനക്കാരും കുടുങ്ങും, വര്‍ഷം ഒരുലക്ഷം രൂപ വരുമാനമുള്ളവരെ പെന്‍ഷനില്‍നിന്ന് ഒഴിവാക്കും
സാമൂഹിക സുരക്ഷാ പെന്‍ഷൻ വാങ്ങുന്ന തട്ടിപ്പുകാരും സ്ഥിരവരുമാനക്കാരും സൂക്ഷിക്കുക. വര്‍ഷത്തിൽ ഒരുലക്ഷം രൂപയിൽ കൂടുതൽ കുടുംബവരുമാനമുള്ളവരെ സാമൂഹിക സുരക്ഷാ പെന്‍ഷനില്‍നിന്ന് കര്‍ശനമായി ഒഴിവാക്കാന്‍ ധനവകുപ്പ് നീക്കങ്ങൾ തുടങ്ങി. പഞ്ചായത്ത് ഡയറക്ടര്‍ക്കും നഗരകാര്യ ഡയറക്ടര്‍ക്കും ഇതിനുള്ള നിര്‍ദേശം നല്‍കി. പെന്‍ഷന്‍ വാങ്ങുന്നവരില്‍നിന്ന് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍മുതല്‍ വരുമാനസര്‍ട്ടിഫിക്കറ്റ് ശേഖരിക്കുന്നുണ്ട്. ഫെബ്രുവരി 28നകം നല്‍കണം. ഇതിന്റെ അടിസ്ഥാനത്തിൽ വരുമാനം വിലയിരുത്തി പരിധിക്ക് പുറത്തുള്ളവരെ ഒഴിവാക്കാനാണ് തീരുമാനം. അഞ്ചുലക്ഷം പേരെങ്കിലും ഇത്തരത്തിൽ ഒഴിവാകുമെന്നാണ് ധനവകുപ്പ് കരുതുന്നത്. ഇപ്പോള്‍ 50.5 ലക്ഷം പേരാണ് മാസം 1600 രൂപവീതം പെന്‍ഷന്‍ വാങ്ങുന്നത്. ഇതിനുപുറമേ, ഏഴുലക്ഷത്തില്പരംപേര്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ട്. അവര്‍ക്ക് വരുമാനപരിധി ബാധകമല്ല. പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി താമസിക്കുന്ന വീട്ടിലെ എല്ലാവരുടെയും വാര്‍ഷിക വരുമാനം പരിഗണിക്കും. ഇതില്‍ വിവാഹിതരായ മക്കളുടെ വരുമാനം ഒഴിവാക്കി, ശേഷിക്കുന്നത് ആ വ്യക്തിയുടെ കുടുംബവരുമാനമായി കണക്കാക്കണമെന്നാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം. അതേസമയം സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി ബോര്‍ഡുകള്‍…
Read More » -
Movie
കാലത്തെ അതിജീവിക്കുന്ന കലാസൃഷ്ടി, നൻപകൽ നേരത്ത് മയക്കം
സിനിമ: ശ്യാം ശങ്കർ മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മനോഹരമായ കഥാപാത്രങ്ങളിലൊന്നാണ് ജയിംസ് എന്ന സുന്ദരം. മെതേഡ് ആക്റ്റിംഗ് എന്ന അഭിനയരീതിയെ ഇന്ത്യൻ സിനിമയിൽ ഇത്ര മനോഹരമായി ഉപയോഗിച്ച മറ്റൊരു നടൻ ഉണ്ടാകില്ല. “ഒരിക്കൽ ഞാൻ ഒരു സ്വപ്നം കണ്ടു, ഞാൻ ഒരു ചിത്രശലഭമാണെന്ന്. അവിടെയും ഇവിടെയും ഒക്കെ പാറിപ്പറന്നു നടന്നു. ചിത്രശലഭം എന്ന സന്തോഷത്തിൽ മതിമറന്ന ഞാൻ മനുഷ്യൻ എന്ന സ്വന്തം അസ്തിത്വത്തേപ്പറ്റി ബോധവാനേ അല്ലായിരുന്നു. പിന്നെ ഞാൻ സ്വപ്നത്തിൽ നിന്ന് ഉണർന്ന് മനുഷ്യനായി. ഇപ്പോൾ എനിക്ക് സംശയമാണ് ഞാൻ ചിത്രശലഭമായി സ്വപ്നം കണ്ട മനുഷ്യൻ ആണോ, അതോ ഇപ്പോൾ ഞാൻ ഒരു മനുഷ്യൻ ആണെന്ന് സ്വപ്നം കാണുന്ന ചിത്രശലഭം ആണോ എന്ന്.” 2000 ത്തിൽപ്പരം വർഷങ്ങൾ പഴക്കമുള്ള ജ്വാങ് ത്‌സ് (Zhuangzi) എന്ന പുസ്തകത്തിലെ രണ്ടാമദ്ധ്യായമായ The Butterfly as Companion എന്ന ഭാഗത്ത് അവതരിപ്പിക്കുന്ന പരികല്പനയാണ് മുകളിൽ കൊടുത്തത്. ലിജൊ ജോസ് പെല്ലിശ്ശേരി സംവിധാനം…
Read More » -
LIFE
വിജയ്യുടെ മകനും സിനിമയിലേക്ക്; ലക്ഷ്യം അഭിനയമല്ല മറ്റൊരു മേഖല
തെന്നിന്ത്യന്‍ സിനിമയുടെ രാജാവാണ് തളപതി വിജയ്. ഇതുവരെ ഒരു മലയാളം സിനിമയില്‍ പോലും ഇദ്ദേഹം അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളികള്‍ക്കിടയില്‍ ധാരാളം ആരാധകരെ ആണ് ഇദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. ഇതില്‍ കാരണം ഇദ്ദേഹത്തിന്റെ സിനിമകള്‍ എല്ലാം തന്നെ തട്ടുപൊളിപ്പന്‍ സിനിമകള്‍ ആയിരിക്കും എന്നതുകൊണ്ടും അത്തരത്തിലുള്ള സിനിമകള്‍ക്ക് മലയാളത്തില്‍ വലിയ പഞ്ഞമാണ് അനുഭവപ്പെടുന്നത് എന്നതുകൊണ്ട് അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ തമിഴ് സിനിമകള്‍ക്ക് എല്ലാം തന്നെ മലയാളികള്‍ എപ്പോഴും മികച്ച വരവേല്‍പ്പ് ആയിരിക്കും നല്‍കിവരുന്നത് എന്നതുകൊണ്ടുമാണ്. ഇദ്ദേഹത്തിന് രണ്ട് മക്കള്‍ ആണ് ഉള്ളത്. മൂത്ത മകന്റെ പേര് ജാസന്‍ സഞ്ജയ് എന്നാണ്. രണ്ടാമത്തെ മകളുടെ പേര് ദിവ്യ സാഷ എന്നാണ്. ഇവ രണ്ടുപേരും ഓരോ വിജയ് സിനിമകളില്‍ വീതം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘വേട്ടൈക്കാരന്‍’ എന്ന സിനിമയിലെ ഗാനരംഗത്തില്‍ ആയിരുന്നു മകന്‍ സഞ്ജയ് പ്രത്യക്ഷപ്പെട്ടത്. അതേസമയം, ‘തെറി’ എന്ന സിനിമയില്‍ ക്ലൈമാക്‌സ് പോര്‍ഷനില്‍ ആയിരുന്നു മകള്‍ ദിവ്യ പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ സഞ്ജയ് സിനിമയില്‍ അരങ്ങേറ്റം കുറയ്ക്കുവാനുള്ള…
Read More » -
Crime
തലൈവര്‍ക്ക് ബ്ലഡ് ക്യാന്‍സര്‍; ചികിത്സാച്ചെലവിനായി അനുയായികള്‍ അടിച്ചുമാറ്റി പൊളിച്ചടുക്കിയത് 50 ആഡംബര കാറുകള്‍!
ന്യൂഡല്‍ഹി: സംഘത്തലവന്റെ ബ്ലഡ് ക്യാന്‍സര്‍ ചികിത്സയ്ക്കായി അമ്പതോളം ആഡംബര കാറുകള്‍ മോഷ്ടിച്ച സംഘം പിടിയില്‍. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കാറുകള്‍ മോഷ്ടിക്കുന്ന സംഘത്തെയാണ് ഡല്‍ഹി പോലീസിന്റെ ആന്റി ഓട്ടോ തെഫ്റ്റ് സ്‌ക്വാഡ് പിടികൂടയത്. മോഷ്ടിച്ച ആഡംബര വാഹന ഭാഗങ്ങള്‍ പൊളിച്ചു വില്‍ക്കുകയാണ് ഇവരുടെ രീതി. സഫീഖ്, മാജിം, രാം സജീവന്‍, ലക്കി തുടങ്ങിയവരാണ് പോലീസിന്റെ പിടിയിലായത്. എന്നാല്‍, ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തലവനാണ് മോഷണത്തിന്റെ മുഖ്യസൂത്രധാരനെന്ന് മനസിലായത്. ബ്ലഡ് ക്യാന്‍സര്‍ ബാധിതനായി ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആശിഷാണ് തന്റെ സംഘത്തെ മോഷണത്തിനായി നിയോഗിച്ചത്. ചികിത്സയ്ക്ക് വേണ്ടിവരുന്ന ഭാരിച്ച തുക കണ്ടെത്താനായിരുന്നു ഇത്. വാഹനങ്ങള്‍ മോഷ്ടിച്ച് പൊളിച്ച് ഭാഗങ്ങളാക്കി സ്‌ക്രാപ്പ് ഡീലര്‍മാര്‍ക്ക് കൈമാറുന്നതായിരുന്നു മോഷ്ടാക്കളുടെ രീതി. അടുത്തിടെ ആനന്ദ് നികേതനില്‍ നിന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റ മോഷണം പോയിരുന്നു. ഈ കേസ് പ്രത്യേക അന്വേഷണത്തിനായി ഡല്‍ഹി പോലീസ് ആന്റി ഓട്ടോ തെഫ്റ്റ് സ്‌ക്വാഡിനെ ഏല്‍പ്പിച്ചു. സിസി…
Read More » -
India
തെലങ്കാനയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി നല്‍കാതെ ഗവര്‍ണര്‍; സര്‍ക്കാര്‍ കോടതിയില്‍
ഹൈദരാബാദ്: തെലങ്കാനയില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നു. ബജറ്റിന് ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ അനുമതി നല്‍കിയില്ല. ഇതേത്തുടര്‍ന്ന് രാജ്ഭവനെതിരേ തെലങ്കാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് അഡ്വക്കേറ്റ് ജനറല്‍ ബി.എസ് പ്രസാദ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. തെലങ്കാന സര്‍ക്കാരിന്റെ ഹര്‍ജി ചീഫ് ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍, ജസ്റ്റിസ് എന്‍ തുകാറാംജി എന്നിവടങ്ങിയ ബെഞ്ച് പരിഗണിക്കും. വെള്ളിയാഴ്ചയാണ് തെലങ്കാനയില്‍ അസംബ്ലി സമ്മേളനം തുടങ്ങുന്നത്. അന്നു തന്നെയാണ് ബജറ്റ് അവതരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ജനുവരി 21 ന് തന്നെ ബജറ്റ് ഫയല്‍ അനുമതിക്കായി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും രാജ്ഭവനില്‍ നിന്നും ഒരു മറുപടിയും ലഭിച്ചിട്ടില്ല. ഇത് ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്ഭവന്റെ നടപടി ഭരണഘടനാ പ്രശ്നമായി മാറിയെന്നും, വിഷയത്തില്‍ ഇടപെട്ട് ഫയലില്‍ ഉടന്‍ അനുമതി നല്‍കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.…
Read More » -
NEWS
കുവൈത്തില്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു
കുവൈറ്റ് സിറ്റി : വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ലുലു എക്സ്ചേഞ്ച് സെന്ററില്‍ കസ്റ്റമര്‍ കെയര്‍ മാനേജറായിരുന്ന അനു ഏബല്‍(34) ആണ് മരിച്ചത്. ഷാരോണ്‍ ചര്‍ച്ച് കുവൈത്ത് സഭാംഗമായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ഫര്‍വാനിയ ദജീജിലുള്ള ജോലി സ്ഥലത്തു നിന്ന് അബ്ബാസിയായിലെ താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. ബസ്സില്‍ കയറുവാന്‍ വേണ്ടി റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ അതിവേഗത്തില്‍ വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ ഫര്‍വാനിയ ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ് കൊട്ടാരക്കര ഓടനാവട്ടം പരുത്തിയറ ഏബല്‍ കോട്ടേജില്‍ ഏബല്‍ രാജന്‍. മകന്‍ ഹാരോണ്‍ ഏബല്‍, കൊട്ടാരക്കര കിഴക്കേ തെരുവ് തളിക്കാംവിള വീട്ടില്‍ കെ. അലക്സ്‌കുട്ടി- ജോളിക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരി അഞ്ജു ബിജു (നഴ്സ് കുവൈത്ത്). സംസ്‌കാരം പിന്നീട്.
Read More » -
Crime
കാമുകിക്കൊപ്പം ലഡാക്കിലേക്ക് ടൂർ പോകാന്‍ പണവും കാറും കൊടുത്തില്ല; അമ്മായിയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്ന 22 വയസുകാരൻ അറസ്റ്റിൽ
ലക്‌നൗ: കാമുകിക്കൊപ്പം ലഡാക്കിലേക്ക് ടൂർ പോകാന്‍ പണവും കാറും കൊടുക്കാത്തതിന് അമ്മായിയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്ന 22 വയസുകാരൻ ഉത്തർപ്രദേശിൽ അറസ്റ്റിൽ. ബുലന്ദ്ഷഹറിലാണ് സംഭവം. സത്‌വിരി എന്ന സ്ത്രീയാണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരുടെ മരുമകന്‍ സാഗറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് വെളിയില്‍ പോയ ഭർത്താവ് തിരിച്ചെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയിൽ സത്‌വിരിയുടെ മൃതദേഹം കണ്ടെത്തി. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നായയുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. മണം പിടിച്ച് സംഭവം നടന്ന വീടിന്റെ മുകളിലേക്ക് കയറിയ പൊലീസ് നായ, അവിടെ മുറിയില്‍ ഉണ്ടായിരുന്ന സാഗറിനെ നോക്കി കുരയ്ക്കാന്‍ തുടങ്ങി. ഈസമയത്ത് കൂട്ടുകാര്‍ക്കൊപ്പമായിരുന്നു സാഗര്‍. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍ സാഗര്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ചുറ്റിക കൊണ്ട് അടിച്ചാണ് അമ്മായിയെ സാഗര്‍ കൊന്നതെന്നു പോലീസ് പറഞ്ഞു. കാമുകിക്കൊപ്പം ലഡാക്കിലേക്ക് ട്രിപ്പ് പോകാന്‍ പണം നല്‍കാതിരുന്നതും കാറിന്റെ താക്കോൽ കൊടുക്കാതിരുന്നതുമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ്…
Read More » -
Crime
കാക്കനാട്ട് സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍; അഞ്ചു പേര്‍ അറസ്റ്റില്‍
കൊച്ചി: കാക്കനാട് ഇടച്ചിറയില്‍ ഫ്‌ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍ ക്രൂരമായി മര്‍ദിച്ചു. സെക്യൂരിറ്റി ജീവനക്കാരനായ അജീഷിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 26ന് പുലര്‍ച്ചെയാണ് സംഭവം. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഫ്ളാറ്റിന് മുന്നില്‍ വച്ച് അഞ്ചുപേര്‍ ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വാക്ക് തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. രണ്ടാഴ്ച മുന്‍പ് മറ്റൊരു ഫ്ളാറ്റില്‍ വച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരെ കയറ്റാന്‍ സമ്മതിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണം. ഇതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അജീഷിനെ അടക്കം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് അജീഷിനെ സെക്യൂരിറ്റി ഏജന്‍സി മറ്റൊരു ഫ്ളാറ്റിലേക്ക് മാറ്റി. ജോലി ചെയ്യുന്ന ഫ്ളാറ്റ് അന്വേഷിച്ച് കണ്ടെത്തിയാണ് സംഘം അജീഷിനെ മര്‍ദ്ദിച്ചത്. പുലര്‍ച്ചെയാണ് സംഘം ചേര്‍ന്ന് അജീഷിനെ മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Read More » -
India
ഏഴു മാസത്തിനിടെ ദാനം ചെയ്ത് 105 ലിറ്റര്‍ മുലപ്പാല്‍; 2,500 കുഞ്ഞുങ്ങളുടെ വിശപ്പടക്കി ശ്രീവിദ്യ
ചെന്നൈ: മുലപ്പാല്‍ ദാനം ചെയ്ത് 2022 ലെ ഇന്ത്യാ ബുക്ക് ഓഫ് റെക്കാഡില്‍ ഇടംനേടി തമിഴ്നാട്ടുകാരി. കോയമ്പത്തൂര്‍ സ്വദേശി ശ്രീവിദ്യയാണ് (27) ഏഴുമാസം കൊണ്ട് 105 ലിറ്റര്‍ മുലപ്പാല്‍ ദാനം ചെയ്തു മാതൃകയായത്. വിദ്യയുടെ മുലപ്പാല്‍ കൊണ്ട് ഇതുവരെ 2,500ല്‍പ്പരം കുട്ടികളാണ് വിശപ്പടക്കിയത്. രണ്ടാമത്തെ കുഞ്ഞ് ജനിച്ച് അഞ്ചാമത്തെ ദിവസം മുതല്‍ ശ്രീവിദ്യ തന്റെ മുലപ്പാല്‍ ദാനം ചെയ്യാന്‍ ആരംഭിക്കുകയായിരുന്നു.ആവശ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് തന്റെ മുലപ്പാല്‍ നല്‍കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ എല്ലാ പിന്തുണയും തന്ന് കൂടെനിന്നത് ഭര്‍ത്താവ് ഭൈരവ് ആണെന്ന് ശ്രീവിദ്യ പറയുന്നു. പത്തുമാസം പ്രായമുള്ള മകളും നാലുവയസുകാരനായ മകനുമാണ് ദമ്പതികള്‍ക്ക്. ശ്രീവിദ്യ ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെ ഭൈരവ് ഇതുസംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്താന്‍ തുടങ്ങി. അങ്ങനെയാണ് ഒരു ഡോക്ടറുടെ സഹായത്തോടെ തിരുപ്പൂര്‍ ജില്ലയിലുള്ള അമൃതം എന്ന എന്‍.ജി.ഒയില്‍ ശ്രീവിദ്യ തന്റെ മുലപ്പാല്‍ ദാനം ചെയ്തു തുടങ്ങുന്നത്. തുടര്‍ന്ന് എന്‍.ജി.ഒയുടെ നിര്‍ദേശപ്രകാരം ശ്രീവിദ്യ മുലപ്പാല്‍ ശേഖരിക്കുകയും ഇത് കോയമ്പത്തൂരിലുള്ള മുലപ്പാല്‍ ബാങ്കില്‍ സൂക്ഷിക്കുകയും ചെയ്തു.…
Read More »