കൊച്ചി: ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ അഡ്ജസ്റ്റുമെന്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗവര്‍ണര്‍ വിഷയത്തില്‍ പ്രതിപക്ഷം പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അഡ്ജസ്റ്റ്മെന്റാണ്. കേരളത്തിലെ സിപിഎമ്മിനും ഡല്‍ഹിയിലെ സംഘപരിവാറിനും ഇടയില്‍ ഇടനിലക്കാരുണ്ട്. ഇവര്‍ ആരാണെന്ന് ഇപ്പോള്‍ പറയുന്നില്ല. സര്‍ക്കാര്‍ പ്രതിരോധത്തിലാകുമ്പോള്‍ ഗവര്‍ണര്‍ വിവാദമുണ്ടാക്കി രക്ഷിക്കും. കേരളത്തില്‍ ഭരണ സ്തംഭനമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ പറഞ്ഞത് ശരിയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു
യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജൊറോമിന്റെ പിഎച്ച്ഡി വിവാദം ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് രാഷ്ട്രീയ മാനം നല്‍കേണ്ടതില്ല. അത് സിപിഎമ്മും സര്‍വ്വകലാശാലയും പരിശോധിക്കട്ടെ എന്നും വിഡി സതീശന്‍ പ്രതികരിച്ചു. ‘ഭാരത് ജോഡോ യാത്രയുടെ തുടക്കത്തില്‍ സിപിഎം രാഹുല്‍ ഗാന്ധിയെ അപമാനിക്കാന്‍ ശ്രമിച്ചിരുന്നു. ബിജെപിയോട് ഒപ്പം ചേര്‍ന്ന് കണ്ടെയ്നര്‍ ജാഥയെന്ന് വിളിച്ചു. സിപിഎമ്മിന്റെ ദേശീയ നേതൃത്വം കേരള സിപിഎമ്മിന്റെ ചൊല്‍പ്പടിയില്‍ ആണ്’, പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.