Month: January 2023
-
Kerala
ജഡ്ജിക്കു നൽകാനെന്ന പേരിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട കക്ഷിയിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം: അഡ്വക്കറ്റ്സ് അസോസിയേഷൻ ഭാരവാഹിക്കെതിരേ പൊലീസ് ഉന്നതതല അന്വേഷണം
കൊച്ചി/തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിക്കു നൽകാനെന്ന പേരിൽ കക്ഷിയിൽനിന്നു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷകനെതിരെ പൊലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമനാണ് അന്വേഷണ ചുമതല. അടിയന്തര അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണു സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം. അഡ്വക്കറ്റ്സ് അസോസിയേഷൻ ഭാരവാഹിയായി ഈയിടെ ചുമതലയേറ്റ അഭിഭാഷകനെതിരെയാണ് ആരോപണം. അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതി റജിസ്ട്രാർ കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണു ഡിജിപിയുടെ നിർദേശം. ജഡ്ജിക്കു നൽകാനെന്നു പറഞ്ഞ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട കക്ഷിയിൽനിന്ന് അഭിഭാഷകൻ പണം വാങ്ങിയെന്നാണ് ആരോപണം. അഭിഭാഷക അസോസിയേഷന്റെ തിരഞ്ഞെടുപ്പ് വേളയിൽ ഇതേക്കുറിച്ചു മറ്റ് ചില അഭിഭാഷകർ ഫെയ്സ്ബുക് പോസ്റ്റ് ഇട്ടിരുന്നു. പിന്നാലെ ഓൺലൈൻ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായി. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം ഹൈക്കോടതി വിജിലൻസ് റജിസ്ട്രാർ പ്രാഥമികാന്വേഷണം നടത്തി. പ്രഥമദൃഷ്ട്യാ ആരോപണത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയെന്നാണു സൂചന. മാത്രമല്ല, ഹൈക്കോടതിയിലെ ഒരു ജഡ്ജി തന്നെ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ഹൈക്കോടതിയുടെ ഫുൾകോർട്ട് യോഗത്തിലെ തീരുമാനത്തെ…
Read More » -
NEWS
നേപ്പാളിലെ പോഖരയിൽ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ ആരെയും ജീവനോടെ രക്ഷിക്കാനായില്ലെന്നു നേപ്പാൾ സൈന്യം
കഠ്മണ്ഡു: നേപ്പാളിലെ പോഖരയിൽ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ ആരെയും ജീവനോടെ രക്ഷിക്കാനായില്ലെന്നു നേപ്പാൾ സൈന്യം. അപകടസ്ഥലത്ത് ആരെയും ജീവനോടെ കണ്ടെത്താനായില്ലെന്നു സൈനിക വക്താവ് കൃഷ്ണ പ്രസാദ് ഭണ്ഡാരി മാധ്യമങ്ങളോടു പറഞ്ഞു. ഞായറാഴ്ച രാവിലെ നേപ്പാൾ തലസ്ഥാനമായ കഠ്മണ്ഡുവിൽനിന്ന് 68 യാത്രക്കാരും 4 ജീവനക്കാരുമായി ടൂറിസ്റ്റ് കേന്ദ്രമായ പോഖരയ്ക്കു പോയ യതി എയർലൈൻസിന്റെ എടിആർ 72–500 വിമാനമാണു വിമാനത്താവളത്തിനു രണ്ടര കിലോമീറ്റർ അകലെ സെതി നദീതീരത്തു തകർന്നുവീണത്. 5 ഇന്ത്യക്കാരും വിമാനത്തിലുണ്ടായിരുന്നു. ഇതുവരെ 69 മൃതദേഹങ്ങൾ കണ്ടെടുത്തെങ്കിലും ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ വൈകിട്ടു നിർത്തിയ തിരച്ചിൽ, രാവിലെ പുനരാരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഗണ്ഡകി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അഭിഷേക് ഖുഷ്‌വാഹ (25), വിശാൽ ശർമ (22), അനിൽകുമാർ രാജ്ബർ (27), സോനു ജയ്സ്വാൾ (35), സഞ്ജയ് ജയ്സ്വാൾ (30) എന്നിവരാണ് ഇന്ത്യക്കാർ. രണ്ടു ദിവസം മുൻപു കഠ്മണ്ഡുവിലെത്തിയ ഇവർ പാരാഗ്ലൈഡിങ്ങിനാണ് പോഖരയിലേക്കു പോയത്. സോനു ജയ്സ്വാൾ യുപി സ്വദേശിയാണ്. യാത്രക്കാരിൽ മറ്റു 10 പേർ…
Read More » -
NEWS
നേപ്പാളിൽ തകർന്ന വിമാനം കിങ്ഫിഷർ 2012 വരെ ഉപയോഗിച്ചിരുന്നത് ഇന്ത്യയിൽ; പിന്നീട് തായ്‌ലൻഡിലെ വിമാനക്കമ്പനിയും ഉപയോഗിച്ചിരുന്നു
കഠ്മണ്ഡു: നേപ്പാളിലെ പോഖരയിൽ ലാൻഡിങ്ങിനു മിനിറ്റുകൾ മുൻപു തകർന്നുവീണ് അപകടം സൃഷ്ടിച്ച വിമാനം 2012 വരെ ഉപയോഗിച്ചിരുന്നത് ഇന്ത്യയിൽ. ഇന്ത്യയിൽ കിങ്ഫിഷർ എയർലൈൻസ് ഉപയോഗിച്ചിരുന്ന വിമാനം പിന്നീട് തായ്‌ലൻഡിലെ ഒരു വിമാനക്കമ്പനിയും ഉപയോഗിച്ചിരുന്നു. 2019ലാണ് യതി എയർലൈൻസ് വാങ്ങിയത്. അറ്റകുറ്റപ്പണികൾക്കായി കുറച്ചുകാലം പറക്കാതെയിട്ടിരുന്നതായും വിവരമുണ്ട്. 15 വർഷം പഴക്കമുള്ള വിമാനത്തിനു യന്ത്രത്തകരാറുണ്ടായെന്നാണു പ്രാഥമിക വിവരമെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്നു യതി എയർലൈൻസ് വക്താവ് അറിയിച്ചു. അന്വേഷണത്തിനു നേപ്പാൾ സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചു. അപകട സ്ഥലത്തേക്ക് എത്തിപ്പെടാനുള്ള പ്രയാസം രക്ഷാപ്രവർത്തനത്തെ ബാധിച്ചു. നാട്ടുകാർ വടം കെട്ടിയും മറ്റുമിറങ്ങിയാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. നേപ്പാൾ തലസ്ഥാനമായ കഠ്മണ്ഡുവിൽനിന്ന് 68 യാത്രക്കാരും 4 ജീവനക്കാരുമായി ടൂറിസ്റ്റ് കേന്ദ്രമായ പോഖരയ്ക്കു പോയ യതി എയർലൈൻസിന്റെ എടിആർ 72–500 വിമാനമാണു വിമാനത്താവളത്തിനു രണ്ടര കിലോമീറ്റർ അകലെ സെതി നദീതീരത്തു തകർന്നു വീണത്. 5 ഇന്ത്യക്കാരും വിമാനത്തിലുണ്ടായിരുന്നു. വൈകിട്ടു തിരച്ചിൽ നിർത്തുന്നതുവരെ 69 മൃതദേഹങ്ങൾ കണ്ടെടുത്തെങ്കിലും ആരെയും തിരിച്ചറിഞ്ഞിട്ടില്ല. വിമാനത്തിലുണ്ടായിരുന്നവർ രക്ഷപ്പെടാനുള്ള സാധ്യത…
Read More » -
NEWS
16 വർഷം മുൻപ് വിമാനാപകടത്തിൽ ഭർത്താവ് മരിച്ചു, ക്യാപ്റ്റൻ പദവിക്കു തൊട്ടരികെ എത്തിയപ്പോൾ ഭാര്യയും; നേപ്പാൾ ദുരന്തത്തിലെ നൊമ്പരമായി പൈലറ്റ് അഞ്ജു
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിലെ നൊമ്പരക്കാഴ്ചയായി മാറുകയാണ് പൈലറ്റ് അഞ്ജുവിന്റെ വേർപാട്. വിമാനദുരന്തത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട് 16 വർഷങ്ങൾക്കു ശേഷമാണ് അഞ്ജുവും അതേവഴിയെ വിടപറയുന്നത്. 68 പേരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. വിമാനം പറത്തിയിരുന്ന അഞ്ജു ഖതിവാഡയും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. അഞ്ജുവിനെപ്പോലെ, യതി എയർലൈൻസിൽ പൈലറ്റായിരുന്നു ആദ്യ ഭർത്താവ് ദീപക് പൊഖരേൽ. 2006 ജൂൺ 21ന് ജുംലയിൽ വച്ചുകൊണ്ടായ അപകടത്തിലാണ് ദീപക് മരിക്കുന്നത്. വിമാനം പറത്തിയിരുന്ന ദീപക് ഉൾപ്പടെ 10 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഭർത്താവിന്റെ വേർപാടിന്റെ വേദനയിൽ നിന്ന് ഉയത്തെഴുന്നേറ്റ അവർ പൈലറ്റായി കരിയർ മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. ക്യാപ്റ്റൻ പദവിക്ക് തൊട്ടരികിൽ നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിത മരണം. നൂറു മണിക്കൂർ വിമാനം പറത്തിയത് തികയാൻ സെക്കൻഡുകൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു അപകടം. നേപ്പാളിലെ വിവിധ വിമാനത്താവളങ്ങളിൽ വിജയകരമായ ലാൻഡിങ് നടത്തിയ പൈലറ്റ് എന്ന നിലയിൽ പ്രശംസ നേടിയിരുന്നു. ക്യാപ്റ്റൻ കമൽ കെസിക്കൊപ്പം സഹപൈലറ്റ് സീറ്റിലായിരുന്നു അഞ്ജു. ബിരാട്നഗറിലാണ് അഞ്ജുവിന്റെ മാതാപിതാക്കൾ താമസിക്കുന്നത്. ദീപക്കുമായുള്ള വിവാഹത്തിൽ…
Read More » -
NEWS
6 മാസം മുൻപ് ആഗ്രഹം സഫലമായി, കുഞ്ഞിനെ കണ്ടു കൊതി തീരും മുൻപേ തേടിയെത്തിയ ദുരന്തം; യുപി സ്വദേശിയായ സോനു ജയ്‌സ്വാൾ നേപ്പാളിൽ പോയത് ക്ഷേത്ര ദർശനത്തിന്
കഠ്മണ്ഡു/ലക്നൗ: നേപ്പാളിലെ പോഖരയിൽ വിമാനം തകർന്നുണ്ടായ അപകടത്തിൽപ്പെട്ട യുപി സ്വദേശിയായ സോനു ജയ്‌സ്വാൾ നേപ്പാളിൽ പോയത് ക്ഷേത്ര ദർശനത്തിന്. ആറു മാസം മുൻപ് ആൺകുഞ്ഞു പിറന്നതിനുള്ള നന്ദിസൂചകമായി കഠ്മണ്ഡുവിലെ പ്രശസ്തമായ പശുപതിനാഥ ക്ഷേത്രത്തിൽ ദർശനം നടത്താൻ പോയതായിരുന്നു സോനു ജയ്‌സ്വാൾ എന്നു ബന്ധുക്കൾ പറഞ്ഞു. ഉത്തർപ്രദേശിലെ ഗാസിപുർ ജില്ലയിലെ ചക് ജൈനബ് ഗ്രാമവാസിയായ സോനു ജയ്സ്വാളിന്റെ മൂത്ത രണ്ടു മക്കൾ പെൺകുട്ടികളാണ്. ആൺകുട്ടി ഉണ്ടായാൽ പശുപതിനാഥ ക്ഷേത്രത്തിലെത്തി ദർശനം നടത്താമെന്നു സോനു നേർച്ച നേർന്നിരുന്നു. തന്റെ ആഗ്രഹം ആറു മാസം മുൻപ് സഫലമായതിനെ തുടർന്നാണ് സോനു ക്ഷേത്രദർശനത്തിനായി പോയത്. ‘സോനുവും മൂന്നു സുഹൃത്തുക്കളും ജനുവരി 10നാണ് നേപ്പാളിലേക്ക് പോയത്. ആൺകുട്ടി ഉണ്ടായതിന് പശുപതിനാഥിനെ ദർശിച്ച് നന്ദി പറയാനാണ് അദ്ദേഹം പോയത്. പക്ഷേ, വിധി അവനുവേണ്ടി മറ്റൊന്നു കരുതിവച്ചിരുന്നു’’– സോനുവിന്റെ ബന്ധുവായ വിജയ് ജയ്‌സ്വാൾ പറഞ്ഞു. സോനു സ്വന്തമായി ഒരു ബീയർ ഷോപ് നടത്തിയിരുന്നു. അലവൽപുർ ചാട്ടിയിൽ മറ്റൊരു വീടുണ്ടെങ്കിലും വാരാണസിയിലെ സാരാനാഥിലാണ്…
Read More » -
Kerala
കടുവയുടെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന് വയനാട് മെഡി. കോളജില്‍ മികച്ച ചികില്‍സ കിട്ടിയില്ല: ആരോപണവുമായി ബന്ധുക്കള്‍
വയനാട് : കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന് ചികിത്സ നല്‍കുന്നതില്‍ വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് വിഴ്ചയെന്ന് പരാതി. തോമസിന്റെ കുടുംബമാണ് ആരോപണവുമായി രംഗത്തെത്തിയത്. തോമസിന് ചികിത്സ നല്‍കിയില്ലെന്ന പരാതിയുമായി മകള്‍ സോന, മന്ത്രി കെ.കൃഷ്ണന്‍ കുട്ടിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മികച്ച ചികില്‍സ നല്‍കാന്‍ വിദഗ്ധ ഡോക്ടറോ നഴ്‌സോ ഉണ്ടായിരുന്നില്ല. മികച്ച ചികില്‍സ കിട്ടിയില്ല. ആംബുലന്‍സ് അനുവദിച്ചതിലും വീഴ്ചയുണ്ടെന്നും കുടുംബം ആരോപിച്ചു. വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളജായി ഉയര്‍ത്തിയെങ്കിലും മതിയായ സൗകര്യമില്ലെന്ന ആക്ഷേപം ശക്തമാണ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഇന്ന് മെഡിക്കല്‍ കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
Read More » -
Kerala
വിയ്യൂര്‍ ജയിലിലെ തടവുകാരന്‍ ഗുണ്ടാ നേതാവ് ‘തക്കാളി രാജീവ്’ മരിച്ചു
തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന ഗുണ്ടാ നേതാവ് ‘തക്കാളി രാജീവ്’ മരിച്ചു. നെഞ്ച് വേദനയെ തുടര്‍ന്ന് ഇന്നലെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിയ്യൂര്‍ നെല്ലിക്കാട് സ്വദേശിയാണ് രാജീവ് എന്ന ‘തക്കാളി രാജീവ്’ (36). തൃശൂരിലെ ബാര്‍ ഹോട്ടലില്‍ വെട്ടുകത്തിയുമായി അതിക്രമിച്ച് കയറി സപ്ലെയറെ വെട്ടി പരിക്കേല്‍പ്പിച്ചു, പെരിങ്ങാവിലുള്ള വീട്ടില്‍ കയറി യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു, മൊബൈല്‍ ഫോണ്‍ കവര്‍ച്ച, സൂപ്പര്‍മാര്‍ക്കറ്റില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും കടയുടമയെ ആക്രമിക്കുകയും ചെയ്തു തുടങ്ങി ഒട്ടനവധി കേസുകളില്‍ പ്രതിയാണ്. പൊതുസമാധാനത്തിന് ഭീഷണിയായ ഇയാളെ കാപ്പ നിയമപ്രകാരം ഒരു വര്‍ഷം നാട് കടത്തിയിരുന്നു. വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതോടെയാണ് കാപ്പ ചുമത്തി ജയിലില്‍ അടച്ചത്.
Read More » -
Crime
വളര്‍ത്തുനായയുടെ മലമൂത്രവിസർജനത്തെച്ചൊല്ലി തര്‍ക്കം; 50 വയസുകാരനു നേരെ ആഡിഡ് ആക്രമണം; മൂന്നുപേർ അറസ്റ്റിൽ
ന്യൂഡല്‍ഹി: വളര്‍ത്തുനായയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഉടമയ്ക്ക് നേരെ അയല്‍വാസിയുടെ ആസിഡ് ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ 50 വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി ഉത്തം നഗറില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. വളര്‍ത്തുനായയുടെ മാലിന്യവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വളര്‍ത്തുനായയുമായി ഉടമ നടക്കാനിറങ്ങിയപ്പോഴാണ് അയല്‍വാസി പ്രശ്‌നം ഉണ്ടാക്കിയത്. വളര്‍ത്തുനായയുടെ മാലിന്യവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ കമല്‍ 50കാരനുമായി വഴക്കിടുകയായിരുന്നു. തങ്ങളുടെ വീടിന് പുറത്ത് വളര്‍ത്തുനായ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നു എന്ന് പറഞ്ഞ് കമലും കുടുംബവും പ്രശ്‌നം ഉണ്ടാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനെ ചൊല്ലി കമലിന്റെ രണ്ടു മക്കള്‍ 50കാരനുമായി വഴക്കിട്ടു. അതിനിടെ വീടിന്റെ ഒന്നാം നിലയില്‍ നിന്ന് കമല്‍ 50കാരന് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലും നായയെചൊല്ലി സംഘർഷം ഉണ്ടായിരുന്നു. തെരുവുനായയുടെ കുരയുമായി ബന്ധപ്പെട്ട് രണ്ടു വീട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഒരാൾ കൊല്ലപെടുകയും ചെയ്തു. ബൈരിയ്യ പൊലീസ്…
Read More » -
Kerala
ശബരിമല കതിന അപകടം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു
പത്തനംതിട്ട: കഴിഞ്ഞ രണ്ടിന് ശബരിമല മാളികപ്പുറം അന്നദാന മണ്ഡപത്തിനു സമീപം വെടിവഴിപാടിനുള്ള കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചെങ്ങന്നൂര്‍ കാരയ്ക്കാട് പള്ളിപ്പടി പാലക്കുന്നുമോടിയില്‍ രജീഷ് (35) ആണ് മരിച്ചത്. അപകടത്തില്‍ പൊള്ളലേറ്റ ചെങ്ങന്നൂര്‍ സ്വദേശി എം.ആര്‍.ജയകുമാര്‍ (47) 6 ാം തീയതി മരിച്ചിരുന്നു. 70 ശതമാനം പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു അന്ത്യം. മാളികപ്പുറം അന്നദാന മണ്ഡപത്തിനു സമീപത്തെ വെടിപ്പുരയിലാണ് അപകടം ഉണ്ടായത്. ഇവിടെ ചെറിയ തകര ഷെഡിനുള്ളിലിരുന്ന് ജയകുമാര്‍ കതിനയില്‍ വെടിമരുന്നു നിറയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ജയകുമാറിനൊപ്പമുണ്ടായിരുന്ന അമലിനും (28), രജീഷിനും (35) പൊള്ളലേല്‍ക്കുകയായിരുന്നു. അമലിന്റെ മുഖത്തും രജീഷിന്റെ കാലുകള്‍ക്കുമാണ് പൊള്ളലേറ്റത്.
Read More » -
Kerala
”പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ട” എന്ന പരാമര്‍ശത്തിന്റെ വിന ഇന്നലെ നേരില്‍ കണ്ടു: മന്ത്രി അബ്ദുറഹിമാനെതിരേ പന്ന്യന്‍
തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയില്‍ ഇന്നലെ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിനു കാണികള്‍ കുറഞ്ഞതില്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ വിമര്‍ശിച്ച് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ”പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ട” എന്ന പരാമര്‍ശം വരുത്തിവച്ച വിന ഇന്നലെ നേരില്‍ കണ്ടുവെന്ന് പന്ന്യന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ വരുത്തുന്ന നഷ്ടം കെ.സി.എയ്ക്ക് മാത്രമല്ല, സര്‍ക്കാരിനു കൂടിയാണെന്ന് ഇനിയെങ്കിലും മനസിലാക്കണമെന്നും പന്ന്യന്‍ വ്യക്തമാക്കി. പന്ന്യന്‍ രവീന്ദ്രന്റെ കുറിപ്പ് കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം കാണാന്‍ കഴിഞ്ഞവര്‍ മഹാഭാഗ്യവാന്മാരാണെന്ന് പറയാം. വിരാട് കോലിയും ശുഭ്മന്‍ ഗില്ലും നിറഞ്ഞാടിയതും എതിരാളികളെ എറിഞ്ഞൊതുക്കിക്കൊണ്ട് സിറാജ് നടത്തിയ ഉജ്വല പ്രകടനവും വിജയത്തിന്റെ വഴി എളുപ്പമാക്കി. കളിയിലെ ഓരോ ഓവറും പ്രത്യേകതകള്‍ നിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു. നിര്‍ഭാഗ്യത്തിന് ഒഴിഞ്ഞ ഗ്യാലറിയാണ് കളിക്കാരെ സ്വീകരിച്ചത്. ഇത് പരിതാപകരമാണ്. പ്രധാനപ്പെട്ട മല്‍സരങ്ങള്‍ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് തിരിച്ചടിയാകും. കളിയെ പ്രോല്‍സാഹിപ്പിക്കേണ്ടവര്‍ നടത്തിയ അനാവശ്യ പരാമര്‍ശങ്ങള്‍ ഈ…
Read More »