KeralaNEWS

കടുവയുടെ ആക്രമണത്തില്‍ മരിച്ച കര്‍ഷകന് വയനാട് മെഡി. കോളജില്‍ മികച്ച ചികില്‍സ കിട്ടിയില്ല: ആരോപണവുമായി ബന്ധുക്കള്‍

വയനാട് : കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന് ചികിത്സ നല്‍കുന്നതില്‍ വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് വിഴ്ചയെന്ന് പരാതി. തോമസിന്റെ കുടുംബമാണ് ആരോപണവുമായി രംഗത്തെത്തിയത്. തോമസിന് ചികിത്സ നല്‍കിയില്ലെന്ന പരാതിയുമായി മകള്‍ സോന, മന്ത്രി കെ.കൃഷ്ണന്‍ കുട്ടിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മികച്ച ചികില്‍സ നല്‍കാന്‍ വിദഗ്ധ ഡോക്ടറോ നഴ്‌സോ ഉണ്ടായിരുന്നില്ല. മികച്ച ചികില്‍സ കിട്ടിയില്ല. ആംബുലന്‍സ് അനുവദിച്ചതിലും വീഴ്ചയുണ്ടെന്നും കുടുംബം ആരോപിച്ചു.

Signature-ad

വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളജായി ഉയര്‍ത്തിയെങ്കിലും മതിയായ സൗകര്യമില്ലെന്ന ആക്ഷേപം ശക്തമാണ്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഇന്ന് മെഡിക്കല്‍ കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: