Month: January 2023

  • Crime

    യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്നു കൊലപ്പെടുത്തി; മൃതദേഹം കുഴിച്ചിട്ട് മുകളില്‍ സെപ്റ്റിക് ടാങ്കും പണിതു

    ഗാസിയാബാദ്: യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയബാദ് സ്വദേശി സതീഷ് പാലിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ നീതു, കാമുകനായ ഹര്‍പാല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഹര്‍പാലിന്റെ സുഹൃത്തായ ഗൗരവ് എന്നയാളും പ്രതിയാണെന്നും ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. നീതുവും ഹര്‍പാലും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഇരുവര്‍ക്കും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാനായാണ് സതീഷിനെ കൊലപ്പെടുത്തിയതെന്നുമാണ് പോലീസിന്റെ വിശദീകരണം. സതീഷ് പാലിനെ ഒരാഴ്ചയായി കാണാനില്ലെന്ന് പറഞ്ഞ് സഹോദരന്‍ ഛോട്ടേലാല്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്. ജനുവരി പത്താം തീയതിയാണ് ഛോട്ടേലാല്‍ സഹോദരനെ കാണാനില്ലെന്ന പരാതി നല്‍കിയത്. ഭര്‍ത്താവിനെ ദിവസങ്ങളായി കാണാതായിട്ടും ഇതുവരെ ഭാര്യ പരാതിയൊന്നും നല്‍കാത്തതിലെ അസ്വാഭാവികത പോലീസ് തുടക്കത്തിലേ ശ്രദ്ധിച്ചിരുന്നു. എന്നാല്‍, നീതുവിനെ തുടര്‍ച്ചയായി ചോദ്യംചെയ്തിട്ടും കാര്യമായ തുമ്പൊന്നും ലഭിച്ചില്ല. ഇതിനിടെയാണ് കുടുംബവുമായി അടുത്തബന്ധമുള്ള ഹര്‍പാല്‍ പോലീസിന്റെ നിരീക്ഷണത്തിലായത്. ഇയാള്‍ മിക്കദിവസങ്ങളിലും സതീഷിന്റെ വീട്ടിലെത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ…

    Read More »
  • Crime

    പറമ്പില്‍നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; മലപ്പുറത്ത് 12 വയസുകാരന്‍ ആശുപത്രിയില്‍

    മലപ്പുറം: പെരിന്തല്‍മണ്ണയില്‍ 12 വയസുകാരനെ ക്രൂരമായി മര്‍ദിച്ചുവെന്ന് പരാതി. കളിക്കാനെത്തിയപ്പോള്‍ പറമ്പില്‍ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് സ്ഥലമുടമ മര്‍ദിച്ചുവെന്നാണ് പരാതി. ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തി ചവിട്ടിയതായും മര്‍ദനമേറ്റ കുട്ടി പറഞ്ഞു. കാലിന്റെ എല്ല് പൊട്ടിയ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പെരിന്തല്‍മണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയില്‍ ഇന്നലെ വൈകിട്ടാണ് അക്രമമുണ്ടായത്. കുട്ടികള്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞ് പോകുമ്പോഴായിരുന്നു സംഭവം. തന്നെയും സുഹൃത്തുക്കളെയും ഇയാള്‍ മര്‍ദിച്ചെന്നാണ് കുട്ടിയുടെ മൊഴി. തന്നെ മര്‍ദിച്ചതിനു ശേഷം മറ്റൊരു കുട്ടിയെ മര്‍ദിക്കാന്‍ ശ്രമിച്ച സ്ഥലമുടമയുടെ ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ തട്ടിയെന്നും സ്ഥലമുടമയ്ക്കും പരുക്ക് പറ്റിയിട്ടുണ്ടെന്നും കുട്ടി പറയുന്നു. ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലീസ്, ആശുപത്രിയിലെത്തുകയും കുട്ടിയുടേയും മാതാപിതാക്കളുടെയു മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കുട്ടിക്ക് സര്‍ജറി വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നതെന്നും ഒരു ലക്ഷത്തോളം രൂപ ചെലവ് വരുമെന്നും കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചു.

    Read More »
  • Crime

    കാസർകോട് നിക്ഷേപ തട്ടിപ്പ് കേസ്: ജിബിജി ചെയർമാനും ഡയറക്ടറും അറസ്റ്റിൽ

    കാസര്‍കോട്: കാസര്‍കോട് കുണ്ടംകുഴിയിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ ജിബിജി ചെയര്‍മാന്‍ വിനോദ് കുമാര്‍, ഡയറക്ടര്‍ ഗംഗാധരന‍് എന്നിവരെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് നിന്നാണ് രണ്ട് പേരേയും അറസ്റ്റ് ചെയ്തത്. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജിബിജി നിക്ഷേപ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.  96 ശതമാനം വരെ പലിശയാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. കുണ്ടംകുഴി നിക്ഷേപ തട്ടിപ്പ് കേസിലെ ഒന്നാം പ്രതി ജിബിജി ചെയര്‍മാന്‍ വിനോദ് കുമാര്‍ രാവിലെ പതിനൊന്നിന് വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. ഇതിന് എത്തുന്നതിന് മുമ്പേ കാസര്‍കോട്ടെ ലോഡ്ജില്‍ നിന്ന് ഇയാള്‍ പിടിയിലായി. പിന്നീട് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഗംഗാധരനേയും കാസര്‍കോട് നിന്ന് ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. ഐപിസി 420, ചതി, സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ബഡ്സ് ആക്റ്റ് എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ നാല് പ്രതികളെക്കൂടി ഇനി പിടികൂടാനുണ്ട്. ലൈസന്‍സില്ലാതെ വിവിധ ചിട്ടികള്‍ നടത്തുന്നുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 5700 പേര്‍ തട്ടിപ്പിന് ഇരയായെന്നാണ്…

    Read More »
  • Kerala

    ആലപ്പുഴയിൽ പിഞ്ചുകുഞ്ഞും ബന്ധുവായ വിമുക്തഭടനും കായലിൽ മരിച്ചനിലയിൽ

    കലവൂർ: വിമുക്തഭടനെയും ഭാര്യാസഹോദരന്റെ ഒരു വയസ്സുള്ള മകളെയും വീടിനടുത്തുള്ള ബോട്ടുജെട്ടിക്ക് സമീപം കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. ആര്യാട് പഞ്ചായത്ത് 7–ാം വാർഡ് പോത്തശേരിൽ (ശിവകൃപ) ഗോപകുമാർ (51), ഗോപകുമാറിന്റെ ഭാര്യ ജ്യോതിയുടെ സഹോദരൻ യോഗേഷിന്റെ ഏകമകൾ മഹാലക്ഷ്മി എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് നാട്ടുകാർ മൃതദേഹങ്ങൾ കണ്ടെത്തിയത്. അടുത്തടുത്ത വീടുകളിലാണ് ഇരുകുടുംബങ്ങളും താമസിക്കുന്നത്. ഇന്നലെ വൈകിട്ട് സമീപത്തെ ക്ഷേത്രത്തിലേക്കു കുഞ്ഞുമായി പോയതായിരുന്നു ഗോപകുമാർ. ബോട്ടുജെട്ടിയിൽ പതിവായി ഇരിക്കാറുണ്ടെന്നു നാട്ടുകാർ പറയുന്നു. വൈകിയിട്ടും ഇരുവരെയും കാണാതായതോടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഗോപകുമാറിന്റെ മക്കൾ: ആമി, ആദർശ്. മഹാലക്ഷ്മിയുടെ അച്ഛൻ യോഗേഷ് ആലപ്പുഴ എസ്‌ഡി കോളജിൽ ലാബ് അറ്റൻഡറാണ്. യോഗേഷ് – അശ്വതി ദമ്പതികൾക്ക് 6 വർഷത്തെ കാത്തിരിപ്പിനു ശേഷം ലഭിച്ച കുഞ്ഞാണു മഹാലക്ഷ്മി.

    Read More »
  • Kerala

    കുട്ടിയാനയുടെ ജഡവുമായി അമ്മയാന, തട്ടിയുണർത്താൻ ശ്രമം; കണ്ണീർക്കാഴ്ചയ്ക്ക് സാക്ഷിയായി വിതുരയിലെ നാട്ടുകാർ

    തിരുവനന്തപുരം: ചരിഞ്ഞ കുട്ടിയാനയെ തട്ടിയുണർത്താൻ ശ്രമിക്കുന്ന അമ്മയാന മാതൃത്വത്തിന്റെ നൊമ്പരക്കാഴ്ചയായി. തിരുവനന്തപുരം വിതുരയിലാണ് നാട്ടുകാർ ഈ കണ്ണീരണിയിക്കുന്ന നിമിഷങ്ങൾക്ക് സാക്ഷിയായത്. ശനിയാഴ്ച വൈകിട്ട് കാട്ടാനയുടെ അസാധാരണ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കണ്ടത് ചത്ത കുട്ടിയാനയെ തട്ടിവിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന അമ്മയാനയെയാണ്. പാലോട് ഫോറസ്റ്റ് റേഞ്ചിലെ വിതുര തലത്തൂതക്കാവ് കല്ലന്‍കുടി മുരിക്കുംകാലയിലാണ് കുട്ടിയാനയുടെ ജഡം കണ്ടെത്തിയത്. അമ്മയാനയ്ക്ക് പിന്തുണയ്ക്കായി കാട്ടാനക്കൂട്ടം ഈ മേഖലയില്‍ തുടര്‍ന്നതോടെ നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരേയും നാട്ടുകാരേയും കുട്ടിയാനയുടെ അടുത്തേക്ക് അടുപ്പിക്കാത്ത അമ്മയാന മൃതദേഹത്തിന് സമീപത്ത് ഏറെ നേരം നിന്നത് കണ്ട് നിന്നവരില്‍ വേദനയായി. കുട്ടിയാനയുടെ മൃതദേഹം അമ്മയാന തുമ്പിക്കൈ കൊണ്ട് തട്ടി മുന്നോട്ട് കൊണ്ട് പോവുന്ന നിലയിലാണ് കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിയാനയുടെ മൃതദേഹം എടുക്കാനായി ബഹളം വച്ച് കാട്ടാനക്കൂട്ടത്തെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തിങ്കളാഴ്ച രാവിലെ മാത്രമാണ് അമ്മയാന കുട്ടിയാനയുടെ അടുത്ത് നിന്ന് മാറാന്‍ തയ്യാറായത്. ഈ സമയത്തിനുള്ളില്‍ മുരിക്കുംകാലയില്‍ നിന്ന് വേങ്ങയിലേക്ക്…

    Read More »
  • Kerala

    കെഎസ്ആർടിസി ബസ് എപ്പോൾ വരുമെന്നറിയാൻ ഇനി ​ഗൂ​ഗിൾ മാപ്പിൽ നോക്കിയാൽ മതി; റൂട്ടും സമയവും അറിയാം

    തിരുവനന്തപുരം: കെഎസ്ആർടിസി ബസ് എപ്പോൾ വരുമെന്നറിയാൻ ഇനി ​ഗൂ​ഗിൾ മാപ്പിൽ നോക്കിയാൽ മതി! കെഎസ്ആർടിസി ബസ് സർവീസുകളുടെ റൂട്ടും സമയവുമാണ് ​ഗൂ​ഗിൾ മാപ്പിൽ ഉൾപ്പെടുത്തുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം ന​ഗരത്തിലെ സിറ്റി സർക്കുലർ സർവീസുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തി. ഗൂ​ഗിൾ മാപ്പിൽ പബ്ലിക് ട്രാൻസ്പോർട്ടിലാണ് ഇത് ലഭ്യമാകുക. പോകേണ്ട സ്ഥലം നൽകിയാൽ പെട്ടെന്ന് വിവരങ്ങൾ ലഭിക്കും. സിറ്റി സർക്കുലർ സർവീസുകളുടെ വിവരം പൂർണമായും ഉൾപ്പെടുത്തിയ ശേഷമാകും ദീർഘദൂര സ്വിഫ്റ്റ് സർവീസുകളുടെ വിവരങ്ങളും എത്തുക. പിന്നീട് മുഴുവൻ കെഎസ്ആർടിസി ബസ്സുകളുടേയും റൂട്ട് ​ഗൂ​ഗിൾ മാപ്പിൽ എത്തിക്കാനാണ് കോർപറേഷന്റെ തീരുമാനം. തിരുവനന്തപുരം സിറ്റി സർക്കുലർ സർവീസുകൾ മജന്ത, യെല്ലോ, ​ഗ്രീൻ, ഓറഞ്ച്, റെഡ് തുടങ്ങിയ നിറങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ബസ്സുകളിലെ ജിപിഎസ് പ്രവർത്തന സജ്ജമാകുന്നതോടെ ബസ് എവിടെയെത്തിയെന്നും മാപ്പിൽ ലഭ്യമാകുമെന്നും സിഎംഡിയും ​ഗതാ​ഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ പറഞ്ഞു. സ്വിഫ്റ്റിലും ഇത് നടപ്പാകുന്നതോടെ ബസ് എവിടെയെത്തിയെന്ന് മനസിലാക്കി കൃത്യസമയത്ത് ബസ് സ്റ്റോപ്പിൽ എത്താനാവും. അതിനൊപ്പം കെഎസ്ആർടിസി ഫീഡർ സർവീസിനും…

    Read More »
  • Kerala

    ശബരിമലയില്‍ തീര്‍ത്ഥാടകരെ ദേവസ്വം ഗാര്‍ഡ് ബലമായി പിടിച്ചു തള്ളിയ സംഭവത്തിൽ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

    കൊച്ചി: ശബരിമല സന്നിധാനത്ത് തീര്‍ത്ഥാടകരെ ദേവസ്വം ഗാര്‍ഡ് ബലമായി പിടിച്ചു തള്ളിയ സംഭവത്തിൽ ഹൈക്കോടതി റിപോർട്ട് തേടി. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനും ദേവസ്വം കമ്മീഷണര്‍ക്കും കോടതി നിര്‍ദേശം നല്‍കി. ദര്‍ശനത്തിനെത്തിയ ഭക്തരോടുള്ള ഗാര്‍ഡിന്റെ പെരുമാറ്റം അങ്ങേയറ്റം ഗൗരവതരമാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പി ജി അജിത് കുമാര്‍ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. പൊലീസ് സ്‌പെഷല്‍ കമ്മീഷണറും ദേവസ്വം സ്‌പെഷല്‍ കമ്മീഷണറും ഇന്ന് ഉച്ചയ്ക്ക് മുമ്പു തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശം നലകിയിരുന്നു. തിരുവനന്തപുരം മണക്കാട് ദേവസ്വം വാച്ചര്‍ അരുണ്‍ കുമാറാണ് സന്നിധാനത്ത് ഭക്തരോട് അപമര്യാദയായി പെരുമാറിയത്. ഗാര്‍ഡിനെ ചുമതലയില്‍ നിന്നും മാറ്റിയതായി ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. മകരവിളക്ക് ദിവസമായിരുന്നു സംഭവം. ദീപാരാധനയ്ക്ക് ശേഷം തൊഴാനെത്തിയ ഭക്തരെയാണ് ഗാര്‍ഡ് അരുണ്‍ ബലമായി ദേഹത്തു പിടിച്ച് തള്ളി മാറ്റിയത്. സിപിഎമ്മിന്റെ യൂണിയനായ തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയിസ് കോണ്‍ഫെഡറേഷന്റെ നേതാവാണ് ഇയാള്‍. സംഭവത്തിൽ…

    Read More »
  • India

    തരൂർ തർക്കത്തിൽ ഇടപെട്ട് കോൺഗ്രസ് നേതൃത്വം; പരസ്യപ്രസ്താവനകൾ വിലക്കി, നിരീക്ഷണത്തിന് താരിഖ് അൻവറിനെ ചുമതലപ്പെടുത്തി

    ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ശശി തരൂർ തുടങ്ങി വച്ച വിവാദത്തിൽ ഇടപെട്ട് കോൺഗ്രസ് നേതൃത്വം . വിവാദം തുടരുന്ന സാഹചര്യത്തിൽ പരസ്യപ്രസ്താവനകൾ പാടില്ലെന്ന് എഐസിസി നിർദേശിച്ചു. തരൂരോ, മറ്റ് നേതാക്കളോ പരസ്പര വിമർശനങ്ങൾ ഉന്നയിക്കരുതെന്നാണ് എഐസിസി നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം. സാഹചര്യം നിരീക്ഷിക്കാൻ താരിഖ് അൻവറിന് എഐസിസി നിർദ്ദേശം നല്‍കിയിട്ടുണ്ട്. കെ പി സി സി അധ്യക്ഷനും, പ്രതിപക്ഷനേതാവും ചർച്ചകൾ നടത്തി മുൻപോട്ട് പോകണമെന്നും എഐസിസി നിർദ്ദേശിച്ചു. മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച തരൂരിന് മറുപടിയുമായി ചെന്നിത്തല എത്തിയതോടെയാണ് കോണ്‍ഗ്രസിലെ പുതിയ വിവാദങ്ങളുടെ തുടക്കം. നാലുവര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നുമായിരുന്നു തരൂരിന്റെ മുഖ്യമന്ത്രി മോഹത്തോടുള്ള ചെന്നിത്തലയുടെ പ്രതികരണം. എന്നാല്‍ മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്ന് തരൂർ തിരിച്ചടിച്ചു. ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ല. കേരളത്തിൽ കൂടുതൽ ക്ഷണം കിട്ടുന്നുണ്ട്. നാട്ടുകാർ തന്നെ കാണാൻ ആഗ്രഹിക്കുന്നു, താൻ പരിപാടികളിൽ പങ്കെടുക്കുമെന്നും തരൂർ വ്യക്തമാക്കി. അതേസമയം, സംസ്ഥാന നേതാക്കളുടെ പരാതി ശക്തമായതോടെ…

    Read More »
  • Kerala

    പാൽ പരിശോധനയിൽ വകുപ്പുകൾ തമ്മിൽ തർക്കം; മായത്തിനു തെളിവുണ്ടെന്നു മന്ത്രി ചിഞ്ചുറാണി; റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് മന്ത്രി വീണ

    തിരുവനന്തപുരം: ആര്യങ്കാവില്‍ രാസവസ്തുക്കൾ കലർന്ന പാൽ പിടികൂടിയ സംഭവത്തിൽ ക്ഷീര വികസന-ഭക്ഷ്യസുരക്ഷാ വകുപ്പുകൾ തമ്മിൽ തർക്കം. ചെക്പോസ്റ്റിൽ പിടിച്ച പാലിൽ ഹൈഡ്രജന്‍ പെറോക്‌സൈഡ് സാന്നിധ്യമില്ലെന്ന റിപ്പോര്‍ട്ടില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് എതിരെ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി രംഗത്തെത്തി. റിപ്പോര്‍ട്ട് വൈകിയതിന് മറുപടി പറയേണ്ടത് ഭക്ഷ്യ സുരക്ഷാവകുപ്പാണ്. ക്ഷീരവകുപ്പിന്റെ പരിശോധനയില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കണ്ടെത്തി. കൃത്യമായ റിപ്പോര്‍ട്ട് ക്ഷീരവകുപ്പിന്റെ കൈവശമുണ്ട്. ലഭ്യമായ വിവരങ്ങള്‍ ഭക്ഷ്യ സുരക്ഷാവകുപ്പിന് കൈമാറി. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ വൈകിയതിനാലാകാം രാസവസ്തു കണ്ടെത്താന്‍ കഴിയാതിരുന്നത്. ടെസ്റ്റ് നടത്തി റിസള്‍ട്ട് പറയേണ്ട ഉത്തരവാദിത്തം ഭക്ഷ്യസുരക്ഷാ വകുപ്പിനാണ്. ഞങ്ങള്‍ക്ക് ആ റിപ്പോര്‍ട്ട് തരണമെന്നാണ് ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. ആറുമണിക്കൂറില്‍ പരിശോധന നടത്തിയാല്‍ മാത്രമേ ഹൈഡ്രജന്‍ പെറോക്‌സൈഡ് കണ്ടെത്താന്‍ സാധിക്കുള്ളു. അത് കഴിഞ്ഞാല്‍ അത് ഓക്‌സിജനായി മാറും. ആരോഗ്യവകുപ്പ് ചെയ്യുന്നതുപോലെ പരിശോധന നടത്താന്‍ അധികാരം തന്നാല്‍ അപ്പോള്‍ തന്നെ മായംകലര്‍ന്ന പാല്‍ പിടികൂടാന്‍ സാധിക്കും. ഇത് ചൂണ്ടിക്കാട്ടി ക്ഷീര വികസന വകുപ്പ് മുഖ്യമന്ത്രിക്കും…

    Read More »
  • India

    പോലീസ് വാഹനം കാറിലിടിച്ച് ആറുവയസുകാരി കൊല്ലപ്പെട്ടു; അപകടശേഷം പോലീസുകാര്‍ ഓടിരക്ഷപ്പെട്ടു

    ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമില്‍ അമിതവേഗതയിലെത്തിയ പോലീസ് വാന്‍ കാറിലിടിച്ച് ആറുവയസുകാരി കൊല്ലപ്പെട്ടു. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പോലീസിന്റെ എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിള്‍ (ഇ.ആര്‍.വി) ആണ് അപകടമുണ്ടാക്കിയത്. എന്നാല്‍, അപകടത്തിന് ശേഷം പോലീസ് വാഹനം നിര്‍ത്താതെ പോകുകയും ചെയ്തു.അപകടത്തില്‍ പെട്ട പോലീസുകാര്‍ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികള്‍ പറയുന്നു. ഇന്നലെ രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരില്‍ രണ്ട് കുട്ടികളും രണ്ട് സ്ത്രീകളുമുണ്ട്. പി.സി.ആര്‍ വാന്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തതായി ഗുരുഗ്രാം എ.സി.പി: വികാസ് കൗശിക് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട ഡ്രൈവര്‍, സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ (എസ്പിഒ), ഹെഡ് കോണ്‍സ്റ്റബിള്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ ആരംഭിക്കുമെന്ന് വികാസ് കൗശിക് പറഞ്ഞു. എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിള്‍ തെറ്റായ ദിശയിലൂടെയാണ് സഞ്ചരിച്ചതെന്ന് പോലീസ് പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് ഫരീദാബാദിലേക്ക് വരുന്ന കാറിലാണ് പോലീസ് വാഹനം ഇടിച്ചത്. അപകടസ്ഥലത്ത് നിന്ന് പോലീസുകാര്‍ ഓടി രക്ഷപ്പെടുന്നതിന് പകരം ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നെങ്കില്‍ മകള്‍ ജീവിച്ചിരിക്കുമായിരുന്നുവെന്ന്…

    Read More »
Back to top button
error: