KeralaNEWS

ശബരിമല കതിന അപകടം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

പത്തനംതിട്ട: കഴിഞ്ഞ രണ്ടിന് ശബരിമല മാളികപ്പുറം അന്നദാന മണ്ഡപത്തിനു സമീപം വെടിവഴിപാടിനുള്ള കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചെങ്ങന്നൂര്‍ കാരയ്ക്കാട് പള്ളിപ്പടി പാലക്കുന്നുമോടിയില്‍ രജീഷ് (35) ആണ് മരിച്ചത്.

അപകടത്തില്‍ പൊള്ളലേറ്റ ചെങ്ങന്നൂര്‍ സ്വദേശി എം.ആര്‍.ജയകുമാര്‍ (47) 6 ാം തീയതി മരിച്ചിരുന്നു. 70 ശതമാനം പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു അന്ത്യം.

Signature-ad

മാളികപ്പുറം അന്നദാന മണ്ഡപത്തിനു സമീപത്തെ വെടിപ്പുരയിലാണ് അപകടം ഉണ്ടായത്. ഇവിടെ ചെറിയ തകര ഷെഡിനുള്ളിലിരുന്ന് ജയകുമാര്‍ കതിനയില്‍ വെടിമരുന്നു നിറയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ജയകുമാറിനൊപ്പമുണ്ടായിരുന്ന അമലിനും (28), രജീഷിനും (35) പൊള്ളലേല്‍ക്കുകയായിരുന്നു. അമലിന്റെ മുഖത്തും രജീഷിന്റെ കാലുകള്‍ക്കുമാണ് പൊള്ളലേറ്റത്.

Back to top button
error: