Month: January 2023

  • Kerala

    ശബരിമല കതിന അപകടം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

    പത്തനംതിട്ട: കഴിഞ്ഞ രണ്ടിന് ശബരിമല മാളികപ്പുറം അന്നദാന മണ്ഡപത്തിനു സമീപം വെടിവഴിപാടിനുള്ള കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചെങ്ങന്നൂര്‍ കാരയ്ക്കാട് പള്ളിപ്പടി പാലക്കുന്നുമോടിയില്‍ രജീഷ് (35) ആണ് മരിച്ചത്. അപകടത്തില്‍ പൊള്ളലേറ്റ ചെങ്ങന്നൂര്‍ സ്വദേശി എം.ആര്‍.ജയകുമാര്‍ (47) 6 ാം തീയതി മരിച്ചിരുന്നു. 70 ശതമാനം പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു അന്ത്യം. മാളികപ്പുറം അന്നദാന മണ്ഡപത്തിനു സമീപത്തെ വെടിപ്പുരയിലാണ് അപകടം ഉണ്ടായത്. ഇവിടെ ചെറിയ തകര ഷെഡിനുള്ളിലിരുന്ന് ജയകുമാര്‍ കതിനയില്‍ വെടിമരുന്നു നിറയ്ക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ജയകുമാറിനൊപ്പമുണ്ടായിരുന്ന അമലിനും (28), രജീഷിനും (35) പൊള്ളലേല്‍ക്കുകയായിരുന്നു. അമലിന്റെ മുഖത്തും രജീഷിന്റെ കാലുകള്‍ക്കുമാണ് പൊള്ളലേറ്റത്.

    Read More »
  • Kerala

    ”പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ട” എന്ന പരാമര്‍ശത്തിന്റെ വിന ഇന്നലെ നേരില്‍ കണ്ടു: മന്ത്രി അബ്ദുറഹിമാനെതിരേ പന്ന്യന്‍

    തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയില്‍ ഇന്നലെ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിനു കാണികള്‍ കുറഞ്ഞതില്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ വിമര്‍ശിച്ച് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ”പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ട” എന്ന പരാമര്‍ശം വരുത്തിവച്ച വിന ഇന്നലെ നേരില്‍ കണ്ടുവെന്ന് പന്ന്യന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ വരുത്തുന്ന നഷ്ടം കെ.സി.എയ്ക്ക് മാത്രമല്ല, സര്‍ക്കാരിനു കൂടിയാണെന്ന് ഇനിയെങ്കിലും മനസിലാക്കണമെന്നും പന്ന്യന്‍ വ്യക്തമാക്കി. പന്ന്യന്‍ രവീന്ദ്രന്റെ കുറിപ്പ് കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം കാണാന്‍ കഴിഞ്ഞവര്‍ മഹാഭാഗ്യവാന്മാരാണെന്ന് പറയാം. വിരാട് കോലിയും ശുഭ്മന്‍ ഗില്ലും നിറഞ്ഞാടിയതും എതിരാളികളെ എറിഞ്ഞൊതുക്കിക്കൊണ്ട് സിറാജ് നടത്തിയ ഉജ്വല പ്രകടനവും വിജയത്തിന്റെ വഴി എളുപ്പമാക്കി. കളിയിലെ ഓരോ ഓവറും പ്രത്യേകതകള്‍ നിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു. നിര്‍ഭാഗ്യത്തിന് ഒഴിഞ്ഞ ഗ്യാലറിയാണ് കളിക്കാരെ സ്വീകരിച്ചത്. ഇത് പരിതാപകരമാണ്. പ്രധാനപ്പെട്ട മല്‍സരങ്ങള്‍ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് തിരിച്ചടിയാകും. കളിയെ പ്രോല്‍സാഹിപ്പിക്കേണ്ടവര്‍ നടത്തിയ അനാവശ്യ പരാമര്‍ശങ്ങള്‍ ഈ…

    Read More »
  • Crime

    വനിതാ ടി.ടി.ആറിനെ അസഭ്യം പറഞ്ഞെന്ന്, അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസ്; മദ്യലഹരിയിൽ മർദിച്ച പുരുഷ ടി.ടി.ആറിനെ രക്ഷിക്കാനാണ് പുതിയ കേസെന്ന് അർജുൻ 

    കോട്ടയം: ട്രെയിനിലെ വനിതാ ടിക്കറ്റ് പരിശോധകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കോട്ടയം റെയില്‍വേ പൊലീസ് കേസെടുത്തു. വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തു എന്നാണ് പരാതി. ടിക്കറ്റ് പരിശോധകയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഞായറാഴ്ച രാത്രി ഗാന്ധിധാമില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോയ ട്രെയിനില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവമെന്ന് പരാതിയില്‍ പറയുന്നു. സ്ലീപ്പര്‍ കോച്ചില്‍ ജനറല്‍ ടിക്കറ്റുമായി യാത്ര ചെയ്ത അര്‍ജുന്‍ ആയങ്കിയുടെ നടപടി ടിക്കറ്റ് പരിശോധക ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്ന് ടിടിഇയെ അര്‍ജുന്‍ ആയങ്കി അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തുവെന്നാണ് പരാതി. കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അർജുൻ ആയങ്കിക്കെതിരെ ഒട്ടേറെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കരിപ്പൂർ സ്വർണക്കടത്ത് കേസിലും ഇയാൾ പ്രതിയാണ്. എന്നാൽ, സംഭവത്തില്‍ മറുവാദവുമായി അര്‍ജുന്‍ ആയങ്കി രംഗത്ത്. നാഗർകോവിൽ എക്സ്പ്രസ്സിലെ യാത്രക്കിടെ ടിടിഇ എസ് മധു അകാരണമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും വീഡിയോ പകര്‍ത്തിയ…

    Read More »
  • Kerala

    പാലക്കാട് ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

    പാലക്കാട്: കുളപ്പള്ളി പാതയില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. തേനൂര്‍ അത്താഴംപെറ്റ ക്ഷേത്ര പരിസരത്ത് വെച്ചാണ് കഞ്ചിക്കോട് നിന്ന് കോട്ടക്കലിലേക്ക് ഗ്യാസുമായി പോവുകയായിരുന്ന ലോറി മറിഞ്ഞത്. നിയന്ത്രണം നഷ്ടപ്പെട്ടാണ് ലോറി മറിഞ്ഞത്. സമീപത്തെ ഒരു ഡ്രൈനേജ് സ്ലാബ് തകര്‍ത്തായിരുന്നു അപകടം. അതിലൂടെ കടന്നുപോയ വാഹന യാത്രികരും അവിടെ ഉണ്ടായിരുന്ന നാട്ടുകാരും ചേര്‍ന്ന് വളരെ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്ത് എത്തി. അപകടത്തില്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഇതിലെല്ലാം തന്നെ നിറച്ച ഗ്യാസ് ആണ് ഉണ്ടായിരുന്നത്. പക്ഷേ, സമയോചിതമായ ഇടപെടല്‍ മൂലം വലിയ അപകടം ഒഴിവായി. ആളപായം ഉണ്ടായിട്ടില്ല. ഡ്രൈവര്‍ക്കടക്കം കാര്യമായ പരുക്കൊന്നും ആര്‍ക്കും ഏറ്റിട്ടുമില്ല. അപകടത്തെ തുടര്‍ന്ന് കുറച്ചു സമയം ഇവിടെ ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നു. വാഹനങ്ങള്‍ അതുവഴി കടത്തി വിട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാം തന്നെ പഴയപടി ആയിരിക്കുന്നു. യാതൊരു തരത്തിലുള്ള അപകട സാധ്യതയും സാഹചര്യം ഇപ്പോള്‍ ഇല്ല എന്നുള്ളതാണ് നമുക്ക്…

    Read More »
  • Kerala

    പത്തനംതിട്ടയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചത് 43 ഹോട്ടലുകള്‍, 40 എണ്ണത്തിനും ലൈസന്‍സില്ല

    പത്തനംതിട്ട: കൊടുമണ്ണിലെ ഭക്ഷ്യവിഷബാധയ്ക്ക് പിന്നാലെ ജില്ലയില്‍ പരിശോധന കൂടുതല്‍ കടുപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. കഴിഞ്ഞ 11 ദിവസങ്ങള്‍ക്കിടെ മാത്രം ജില്ലയില്‍ 43 ഹോട്ടലുകളാണ് പൂട്ടിച്ചത്. ഇതില്‍ 40 ഹോട്ടലുകള്‍ ലൈസന്‍സ് ഇല്ലാത്തതിനാലും, മൂന്ന് ഹോട്ടലുകള്‍ വൃത്തി ഇല്ലാത്തതിനാലുമാണ് പൂട്ടിച്ചത്. ലൈസന്‍സ് ഇല്ലാതെ ഇത്രയും ഹോട്ടലുകള്‍ എങ്ങനെ ഇത്രയും നാള്‍ പ്രവര്‍ത്തിച്ചുവെന്ന കാര്യം വിശദമായി പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം. ലൈസന്‍സ് ഇല്ലാതെ കൂടുതല്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് വരും ദിവസങ്ങളില്‍ സ്‌ക്വാഡ് തിരിഞ്ഞ് പരിശോധന നടത്തും. ഭക്ഷ്യസുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതിന് 24 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുമുണ്ട്. പത്തനംതിട്ട, അടൂര്‍, പന്തളം, തിരുവല്ല, റാന്നി, കോന്നി എന്നിവിടങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. എന്നാല്‍, പഴകിയ ഭക്ഷണങ്ങളൊന്നും കണ്ടെത്തിയില്ല. പരിശോധന മുന്‍കൂട്ടി അറിഞ്ഞതിനാല്‍ പഴകിയത് മാറ്റിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് അധികൃതര്‍. ജോലിചെയ്യുന്ന ജീവനക്കാരുടെ വ്യക്തിശുചിത്വക്കുറവ്, അടിസ്ഥാന സൗകര്യങ്ങളില്ലാത്തത്, അടുക്കളയിലെ വൃത്തിയില്ലായ്മ, എന്നിവയും മിക്ക ഹോട്ടലുകളിലും പരിശോധനയില്‍ കാണാന്‍ കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു. എല്ലാ കടകളിലെയും ജീവനക്കാര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളോ ആരോഗ്യ…

    Read More »
  • Crime

    ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട കാമുകനെ ഭർത്താവ് കൈയ്യോടെ പിടികൂടി; മരത്തില്‍ കെട്ടിയിട്ട് കാമുകന്റെ തല അറുത്തു പ്രതികാരം

    റാഞ്ചി: ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട കാമുകന്റെ തല അറുത്ത് ഭർത്താവിന്റെ പ്രതികാരം. ഝാര്‍ഖണ്ഡിലെ ലോഞ്ചോ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ട് കുപിതനായ ഭര്‍ത്താവ്, ഭാര്യയുടെ കാമുകനെ മരത്തില്‍ കെട്ടിയിട്ട ശേഷം കോടാലി ഉപയോഗിച്ച് തല അറുത്തുമാറ്റുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് വിശ്വനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഭാര്യയ്ക്ക് അവിഹിത ബന്ധമുള്ളതായി വിശ്വനാഥ് സംശയിച്ചിരുന്നു. കഴിഞ്ഞ ദിവസം കാമുകന്‍ ശ്യാംലാലിനൊപ്പം ഭാര്യയെ കൈയോടെ പിടികൂടുകയായിരുന്നുവെന്ന്‌ വിശ്വനാഥ് മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. കുപിതനായ വിശ്വനാഥ്, ആദ്യം ശ്യാംലാലിനെ മര്‍ദ്ദിച്ചു. വലിച്ചിഴച്ച് മരത്തില്‍ കെട്ടിയിട്ടു. തുടര്‍ന്ന് കോടാലി ഉപയോഗിച്ച് ശ്യാംലാലിന്റെ തല അറുത്തുമാറ്റുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ക്രൂരമായ സംഭവത്തിന്റെ ഞെട്ടലിലാണ് ലോഞ്ചോ ഗ്രാമവാസികളും പ്രതിയുടെ ബന്ധുക്കളും.

    Read More »
  • Kerala

    എം.ജി സ്‌കൂള്‍ ഓഫ് പെഡഗോജിക്കല്‍ സയന്‍സിലെ നിയമനങ്ങളില്‍ ക്രമക്കേടെന്ന് ആരോപണം

    പത്തനംതിട്ട: എം.ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് പെഡഗോജിക്കല്‍ സയന്‍സിലെ പ്രഫസര്‍, അസോ. പ്രഫസര്‍ നിയമനങ്ങളില്‍ ക്രമക്കേടെന്ന് ആരോപണം. നിയമനം സംബന്ധിച്ച വ്യക്തമായ വിവരങ്ങളുമായി സര്‍വകലാശാലാ പ്രോ വൈസ് ചാന്‍സലര്‍ നേരിട്ടു ഹാജരാകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഉത്തരവിട്ടു. നിയമനത്തിന്റെ മാനദണ്ഡങ്ങള്‍ വിവരാവകാശ നിയമപ്രകാരം സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടും തൃപ്തികരമായ മറുപടി നല്‍കിയില്ലെന്ന അധ്യാപികയുടെ പരാതിയിലാണ് നടപടി. ക്രമക്കേട് സംബന്ധിച്ച് ഹൈക്കോടതിയിലും ഗവര്‍ണര്‍ക്കും അധ്യാപിക പരാതി നല്‍കിയിട്ടുണ്ട്. 2018 ല്‍ നടന്ന നിയമനം സംബന്ധിച്ച് കോളജ് അധ്യാപിക ഡോ. ശ്രീവൃന്ദ നായരാണ് പരാതിയുമായി രംഗത്തുവന്നത്. പ്രഫസര്‍, അസോ. പ്രഫസര്‍ തസ്തികകളിലേക്ക് ശ്രീവൃന്ദ അപേക്ഷിച്ചിരുന്നു. പ്രഫസര്‍ തസ്തികയില്‍ യോഗ്യതയുണ്ടായിട്ടും പരിഗണിച്ചില്ലെന്നും അതിനുതാഴെയുള്ള അസോ. പ്രഫസര്‍ തസ്തികയില്‍ യോഗ്യതയില്ലെന്നു പറഞ്ഞ് ലിസ്റ്റില്‍ മൂന്നാമതാക്കിയെന്നുമാണ് പരാതി. സര്‍വകലാശാല നല്‍കിയ വിവരമനുസരിച്ച്, പ്രഫസര്‍ തസ്തികയില്‍ യോഗ്യത നേടിയ രണ്ടുപേരില്‍ ഒരാളായിരുന്നു ശ്രീവൃന്ദ. അതില്‍ മുന്നിലുണ്ടായിരുന്ന ആള്‍ക്ക് നിയമനം നല്‍കി. അസോ. പ്രഫസര്‍ പട്ടികയില്‍ ശ്രീവൃന്ദ മൂന്നാം സ്ഥാനത്തായിരുന്നു. പ്രഫസര്‍ തസ്തികയില്‍…

    Read More »
  • Kerala

    പ്രതിഷേധം അവസാനിപ്പിക്കാന്‍ പെട്രോള്‍പമ്പുടമയില്‍നിന്ന് കോഴ വാങ്ങിയെന്ന് പരാതി; ബി.ജെ.പി നേതാക്കള്‍ക്കെതിരേ നടപടി

    കോഴിക്കോട്: പേരാമ്പ്രയില്‍ പെട്രോള്‍പമ്പുടമയില്‍നിന്ന് കോഴവാങ്ങിയെന്ന പരാതിയില്‍ ബി.ജെ.പി നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. ബി.ജെ.പി. നേതാക്കളായ മണ്ഡലം ജനറല്‍ സെക്രട്ടറി കെ. രാഘവന്‍, മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീജിത്ത് ചാലില്‍ എന്നിവരെയാണ് പാര്‍ട്ടിചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തിയത്. പാര്‍ട്ടിനേതാക്കള്‍ക്കുനേരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കാനും ജില്ലാ കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു. പേരാമ്പ്രയിലെ ബി.ജെ.പി. യോഗത്തിലുണ്ടായ കൈയാങ്കളിയില്‍ അഞ്ചുപ്രവര്‍ത്തകരെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കുകയുംചെയ്തു. പേരാമ്പ്രയില്‍ നിര്‍മാണത്തിലിരിക്കുന്ന പെട്രോള്‍പമ്പിനുനേരെയുള്ള പ്രതിഷേധം അവസാനിപ്പിക്കാന്‍ ബി.ജെ.പി. മുന്‍ നേതാവും പെട്രോള്‍പമ്പുടമയുമായ പ്രജീഷ് പലേരിയില്‍നിന്ന് കോഴവാങ്ങിയെന്നാണ് ആരോപണം. നേതാക്കള്‍ പണംവാങ്ങുന്ന സി.സി. ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ജില്ലാ കോര്‍കമ്മിറ്റിയോഗത്തില്‍ ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ്, സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രഭാരിയുമായ കെ. ശ്രീകാന്ത്, കെ. നാരായണന്‍, ടി.പി. ജയചന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍, എന്‍.പി രാധാകൃഷ്ണന്‍, ജി. കാശിനാഥ്, എം. മോഹനന്‍, ഇ. പ്രശാന്ത് കുമാര്‍ എന്നിവര്‍…

    Read More »
  • India

    ഹൈദരാബാദില്‍ നായയെ ഭയന്ന് ഫ്‌ളാറ്റിന്റെ 3 ാം നിലയില്‍നിന്ന് ചാടിയ ഡെലിവറി ബോയ് മരിച്ചു

    ഹൈദരാബാദ്: ജര്‍മന്‍ ഷെപ്പേര്‍ഡ് നായയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനടെ ഫ്‌ളാറ്റില്‍നിന്നു വീണു പരുക്കേറ്റ ഡെലിവറി ബോയ് മരിച്ചു. പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയുടെ പ്രതിനിധിയായ മുഹമ്മദ് നിസാം എന്നയാളാണ് മരിച്ചത്. നായയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ഉടമയ്‌ക്കെതിരേ പൊലീസ് കേസെടുത്തു. നരഹത്യാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. ബുധനാഴ്ച ബഞ്ചാര ഹില്‍സിലെ ഫ്‌ലാറ്റില്‍ ഭക്ഷണം വിതരണം ചെയ്യാനെത്തിയതായിരുന്നു ഇരുപത്തഞ്ചുകാരനായ നിസാം. കോളിങ് ബെല്ലടിച്ചതിനു പിറകെ ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പെട്ട നായ കുരച്ചുചാടി. കടിക്കുമെന്നുറപ്പായതോടെ നിസാം വരാന്തയിലെ അരഭിത്തിയില്‍ കയറാന്‍ ശ്രമിച്ചു. നായ പിറകെ കുരച്ചു ചാടിയതോടെ ഭയന്നു നിസാം പിടിവിട്ടു താഴേക്കു പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നിസാമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രി മരിച്ചു. റിസ്വാന്റെ മരണത്തിനു പിന്നാലെ സഹോദരന്റെ പരാതിയില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് നായ ഉടമ ശോഭനയ്‌ക്കെതിരേ ബഞ്ചാര ഹില്‍സ് പോലീസ് കേസെടുത്തു. അപകടം നടന്നിട്ടും ഭക്ഷണ വിതരണ കമ്പനി തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബം ആരോപിച്ചു. മൂന്നു വര്‍ഷമായി ഈ കമ്പനിയില്‍…

    Read More »
  • India

    ജഡ്ജി നിയമനം സുതാര്യമല്ല; കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തണം, ചീഫ് ജസ്റ്റിസിന് കേന്ദ്രത്തിന്റെ കത്ത്

    ന്യൂഡല്‍ഹി: ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര നിയമമന്ത്രാലയം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തു നല്‍കി. ജഡ്ജി നിയമനത്തില്‍ സുതാര്യതയും പൊതു വിശ്വാസ്യതയും ഉറപ്പാക്കാന്‍ കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധി അനിവാര്യമാണെന്ന് കത്തില്‍ കേന്ദ്രമന്ത്രി റിജിജു അഭിപ്രായപ്പെട്ടു. സുപ്രീം കോടതി കൊളീജിയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളെയും ഹൈക്കോടതി കൊളീജിയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെയും ഉള്‍പെടുത്തണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. കൊളീജിയം സമ്പ്രദായത്തിനെതിരെ മുമ്പ് പലതവണ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര നിയമമന്ത്രി രംഗത്തു വന്നിരുന്നു. കൊളീജിയം സംവിധാനത്തിന് സുതാര്യതയില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍, സ്പീക്കര്‍ ഓം ബിര്‍ല തുടങ്ങിയവരും കൊളീജിയം സംവിധാനത്തിനെതിരേ രംഗത്തു വന്നിരുന്നു. ജഡ്ജി നിയമനത്തിന് നിലവിലുള്ള മാനദണ്ഡം ഭേദഗതിചെയ്യുന്നത് സ്വീകാര്യമല്ലെന്ന നിലപാടിലാണ് സുപ്രീം കോടതി കൊളീജിയത്തിലെ അംഗങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. കൊളീജിയം നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അം?ഗീകരിക്കുന്നത് വൈകുന്നതില്‍ കോടതി നേരത്തെ കടുത്ത അതൃപ്തി അറിയിച്ചിരുന്നു.…

    Read More »
Back to top button
error: