KeralaNEWS

വിയ്യൂര്‍ ജയിലിലെ തടവുകാരന്‍ ഗുണ്ടാ നേതാവ് ‘തക്കാളി രാജീവ്’ മരിച്ചു

തൃശൂര്‍: വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന ഗുണ്ടാ നേതാവ് ‘തക്കാളി രാജീവ്’ മരിച്ചു. നെഞ്ച് വേദനയെ തുടര്‍ന്ന് ഇന്നലെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിയ്യൂര്‍ നെല്ലിക്കാട് സ്വദേശിയാണ് രാജീവ് എന്ന ‘തക്കാളി രാജീവ്’ (36).

തൃശൂരിലെ ബാര്‍ ഹോട്ടലില്‍ വെട്ടുകത്തിയുമായി അതിക്രമിച്ച് കയറി സപ്ലെയറെ വെട്ടി പരിക്കേല്‍പ്പിച്ചു, പെരിങ്ങാവിലുള്ള വീട്ടില്‍ കയറി യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു, മൊബൈല്‍ ഫോണ്‍ കവര്‍ച്ച, സൂപ്പര്‍മാര്‍ക്കറ്റില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും കടയുടമയെ ആക്രമിക്കുകയും ചെയ്തു തുടങ്ങി ഒട്ടനവധി കേസുകളില്‍ പ്രതിയാണ്.

Signature-ad

പൊതുസമാധാനത്തിന് ഭീഷണിയായ ഇയാളെ കാപ്പ നിയമപ്രകാരം ഒരു വര്‍ഷം നാട് കടത്തിയിരുന്നു. വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതോടെയാണ് കാപ്പ ചുമത്തി ജയിലില്‍ അടച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: