KeralaNEWS

ജഡ്ജിക്കു നൽകാനെന്ന പേരിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട കക്ഷിയിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം: അ‍ഡ്വക്കറ്റ്സ് അസോസിയേഷൻ ഭാരവാഹിക്കെതിരേ പൊലീസ് ഉന്നതതല അന്വേഷണം

കൊച്ചി/തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിക്കു നൽകാനെന്ന പേരിൽ കക്ഷിയിൽനിന്നു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷകനെതിരെ പൊലീസ് ഉന്നതതല അന്വേഷണം ആരംഭിച്ചു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമനാണ് അന്വേഷണ ചുമതല. അടിയന്തര അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണു സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം.

അ‍ഡ്വക്കറ്റ്സ് അസോസിയേഷൻ ഭാരവാഹിയായി ഈയിടെ ചുമതലയേറ്റ അഭിഭാഷകനെതിരെയാണ് ആരോപണം. അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതി റജിസ്ട്രാർ കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണു ഡിജിപിയുടെ നിർദേശം. ജഡ്ജിക്കു നൽകാനെന്നു പറഞ്ഞ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട കക്ഷിയിൽനിന്ന് അഭിഭാഷകൻ പണം വാങ്ങിയെന്നാണ് ആരോപണം. അഭിഭാഷക അസോസിയേഷന്റെ തിരഞ്ഞെടുപ്പ് വേളയിൽ ഇതേക്കുറിച്ചു മറ്റ് ചില അഭിഭാഷകർ ഫെയ്സ്ബുക് പോസ്റ്റ് ഇട്ടിരുന്നു. പിന്നാലെ ഓൺലൈൻ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായി.

Signature-ad

ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം ഹൈക്കോടതി വിജിലൻസ് റജിസ്ട്രാർ പ്രാഥമികാന്വേഷണം നടത്തി. പ്രഥമദൃഷ്ട്യാ ആരോപണത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയെന്നാണു സൂചന. മാത്രമല്ല, ഹൈക്കോടതിയിലെ ഒരു ജഡ്ജി തന്നെ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ഹൈക്കോടതിയുടെ ഫുൾകോർട്ട് യോഗത്തിലെ തീരുമാനത്തെ തുടർന്നാണ് പൊലീസിന്റെ ഉന്നതതല അന്വേഷണത്തിനു നിർദേശിച്ചത്. അന്വേഷണ നടപടികളുടെ ഭാഗമായി ആരോപണവിധേയന്റെ ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാവരുടെയും മൊഴിയെടുക്കേണ്ടി വരും. ഹൈക്കോടതി അധികൃതരുമായി ചർച്ചയ്ക്കു ശേഷമാകും പൊലീസ് തുടർനടപടിയിലേക്കു നീങ്ങു

Back to top button
error: