FeatureLIFE

രുചിയുടെ വിപ്ലവം ആഘോഷമാക്കി അക്ഷരന​ഗരി; പാട്ടും നൃത്തവുമായി കോട്ടയം ഭക്ഷ്യമേള കളർഫുൾ

കോട്ടയം: റൗണ്ട് ടേബിൾ 121 ന്റെ കോട്ടയം ഭക്ഷ്യമേള കോട്ടയത്തിന്റെ രുചി വിപ്ളവമാകുന്നു. കൊവിഡ് കാലത്തിന്റെ ഇടവേളയ്ക്ക് ശേഷം ആവേശത്തോടെ കോട്ടയം ഏറ്റെടുത്ത മേളയിൽ വൻ ജനപങ്കാളിത്തമാണ് എത്തുന്നത്. മേളയുടെ ഭാഗമായി ഇന്നലെ വൈകിട്ട് ആറരയ്ക്ക് റിക്കി ബ്രൗൺ സ് സ്റ്റീഫന്റെയും ഡിജെ പാർട്ടി മേളയുടെ നെഞ്ചിടിപ്പായി മാറി. നൂറ് കണക്കിന് ആസ്വാദകരാണ് ഡി ജെയ്ക്കൊപ്പം ഭക്ഷ്യ മേള ആസ്വദിച്ചത്. ജനുവരി 27 വെള്ളിയാഴ്ച വൈകിട്ട് ആറരയ്ക്ക് മേളയിൽ കൊച്ചിയിൽ നിന്നുള്ള ജോണാത്തനും സംഘവും അവതരിപിക്കുന്ന ഡി ജെ പാർട്ടി അരങ്ങേറും.

നാഗമ്പടം മൈതാനത്ത് നടക്കുന്ന മേളയിൽ വൈകിട്ട് നാലര മുതൽ രാത്രി പത്തു വരെയാണ് പ്രവേശനം. ടിക്കറ്റുകൾ ഓൺലൈൻ ആപ്പ് വഴിയും നാഗമ്പടം മൈതാനത്ത് തയ്യാറാക്കിയ കൗണ്ടർ വഴിയും വാങ്ങാവുന്നതാണ്. മേളയിലേയ്ക്ക് എത്തുന്ന വാഹനങ്ങൾക്ക് കുര്യൻ ഉതുപ്പ് റോഡിലെ ഇൻഡോർ സ്റ്റേഡിയത്തിൽ പാർക്കിങ്ങിനായി വിപുലമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. തിരക്ക് പരിഗണിച്ച് നാഗമ്പടം ബസ് സ്റ്റാൻഡിന് മുന്നിലും , കുര്യൻ ഉതുപ്പ് റോഡിലും രണ്ട് കൗണ്ടറുകളാണ് പാസിനായി ക്രമീകരിച്ചിരിക്കുന്നത്. 29 ന് നടക്കുന്ന സമാപന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഓക്സിജൻ ഡിജിറ്റൽ ഷോപ്പാണ് മേളയുടെ പ്രധാന സ്പോൺസർമാർ. എവിറ്റിയും , പുളിമൂട്ടിൽ സിൽക്ക്സും സഹ സ്പോൺസർമാരാകും.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണ കൗണ്ടറുകൾ, ലൈവ് ഭക്ഷണ കൗണ്ടറുകൾ, ഫ്‌ളീ മാർക്കറ്റുകൾ, കാറുകളും വാഹന വിപണിയെയും പരിചയപ്പെടുത്തുന്ന ഓപ്പൺ കൗണ്ടറുകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, കൂടാതെ ഓരോ ദിവസവും വൈകുന്നേരങ്ങളിൽ സ്‌റ്റേജിൽ കലാ – ആഘോഷ പരിപാടികളും ഭക്ഷ്യമേളയുടെ ഭാഗമായി എത്തുന്നതോടെ കോട്ടയത്തിന് വ്യത്യസ്തമായ ദൃശ്യ വിരുന്നായി ഭക്ഷ്യമേള മാറും. സ്‌മോൾ സ്‌കെയിൽ ഇൻഡസ്ട്രീസിന്റെ ചെറുകിട വ്യവസായികൾക്കുള്ള 20 ൽ പരം സ്റ്റോളുകളും മേളയുടെ ഭാഗമായി നാഗമ്പടത്ത് ഒരുക്കിയിട്ടുണ്ട് എന്നത് മേളയുടെ പ്രത്യേകതയാണ്.

എല്ലാ വർഷവും നടത്തുന്ന ഈ മേളയിൽ നിന്നും ലഭിക്കുന്ന വരുമാനം മുഴുവനായും ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി റൗണ്ട് ടേബിൾ 121 നടത്തുന്ന സ്പർശ് റൗണ്ട് ടേബിൾ സ്‌കൂളിന്റെ നടത്തിപ്പിനായി വിനിയോഗിക്കും. ഒരടി പൊക്കത്തിൽ 60000 സ്‌ക്വയർ ഫീറ്റിൽ തീർത്ത പ്‌ളാറ്റ് ഫോമിലാണ് മേള ഒരുക്കിയിരിക്കുന്നത്. ആയിരത്തിൽപരം ആളുകൾക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള ക്രമീകരണം മേളയിൽ തയ്യാറാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക്ക് പൂർണമായും ഒഴിവാക്കി എല്ലാ വിധ ശുചിത്വ മാനദണ്ഡങ്ങളും പാലിച്ചാണ് ഭക്ഷ്യമേള കോട്ടയത്ത് ഒരുക്കിയിരിക്കുന്നത്.

Back to top button
error: