Month: December 2022
-
Kerala
ലീഗിനെ പിളര്‍ത്താന്‍ കോണ്‍ഗ്രസ് നീക്കം; ‘സുധാകര കുബുദ്ധി’ കാണാതെ പോകരുത്: മുന്നറിയിപ്പുമായി ജലീല്‍
മലപ്പുറം: മുസ്ലിം ലീഗില്‍ വിമത ഗ്രൂപ്പിനെ സൃഷ്ടിച്ച് പാര്‍ട്ടി പിളര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായി ഇടത് എംഎല്‍എ കെ.ടി. ജലീല്‍. ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെ രക്ഷിക്കാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന ആരോപണത്തിനു പിന്നില്‍ കോണ്‍ഗ്രസിന്റെ കറുത്ത കരങ്ങളാണെന്ന് ജലീല്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ആരോപിച്ചു. ലീഗില്‍ പിളര്‍പ്പ് ഭീഷണി സൃഷ്ടിച്ച് കോണ്‍ഗ്രസിന്റെ തൊഴുത്തില്‍ തന്നെ ലീഗിനെ കെട്ടി നിര്‍ത്തിക്കാനുള്ള ‘സുധാകര കുബുദ്ധി’ കാണാതെ പോയാല്‍ ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരും. ഇതു തിരിച്ചറിയാന്‍ നേതൃത്വത്തിനും അണികള്‍ക്കും കഴിഞ്ഞില്ലെങ്കില്‍ ‘മുടക്കാച്ചരക്കായി’ കേരള രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗ് മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ജലീല്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം: നാലു പതിറ്റാണ്ടു പിന്നിട്ട കോണ്‍ഗ്രസ്-ലീഗ് ബന്ധം, വര്‍ത്തമാന രാഷ്ട്രീയ സാഹചര്യത്തില്‍ മുറിഞ്ഞു പോകാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടാവണം ലീഗിലൊരു വിമത ഗ്രൂപ്പിനെ രൂപപ്പെടുത്തി എടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമം, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നിയമം, മുത്തലാഖ് നിയമം, ഏക സിവില്‍…
Read More » -
India
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ മോദി പുലർച്ചെ അന്തരിച്ചു
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ മോദി ഇന്ന് പുലർച്ചെ അന്തരിച്ചു. 99 വയസ്സായിരുന്നു. അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിൽ വച്ചായിരുന്നു അന്ത്യം. രണ്ടു ദിവസം മുൻപാണ് ഇവിടെ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു. ‘മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളു’മെന്ന് അമ്മയെ അനുസ്മരിച്ച് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു: ‘ഒരു സന്യാസിയുടെ യാത്രയും നിസ്വാർഥ കർമയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും ഉൾക്കൊള്ളുന്ന ആ ത്രിത്വം അമ്മയിൽ എനിക്ക് എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. നൂറാം ജന്മദിനത്തിൽ ഞാൻ കണ്ടുമുട്ടിയപ്പോൾ അവർ ഒരു കാര്യം പറഞ്ഞിരുന്നു… ബുദ്ധിയോടെ പ്രവർത്തിക്കുക, ശുദ്ധിയോടെ ജീവിതം നയിക്കുക എന്ന്.’ അമ്മ 100–ാം വയസ്സിലേക്കു പ്രവേശിച്ചപ്പോൾ കഴിഞ്ഞ ജൂണിൽ ഗാന്ധിനഗറിലെ വീട്ടിലെത്തി മോദി പാദപൂജ നടത്തിയിരുന്നു.
Read More » -
NEWS
ഫുട്ബോളിൽ ഇന്ദ്രജാലം തീർത്ത ഇതിഹാസ താരം പെലെ വിട പറഞ്ഞു, ഗുരുതരമായ നിലയിൽ ഒരു മാസമായി ആശുപത്രിയിലായിരുന്നു
ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ ഹൃദയത്തിലിടം നേടിയ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു. കാന്‍സറിന് ചികിത്സയില്‍ കഴിയുന്ന പെലെയെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും അലട്ടിയിരുന്നു. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രം രചിച്ച താരമാണ് പെലെ. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോള്‍ താരവും പെലെയാണ്. 1940 ഒക്ടോബര്‍ 23-ന് ബ്രസീലിലെ ട്രെസ് കോറക്കോസിലാണ് എഡ്സൺ അറാന്റെസ് ദൊ നാസിമെന്റോ എന്ന പെലെ ജനിച്ചത്. അച്ഛന്‍ ജോവോ റാമോസ് ഡൊ നാസിമെന്റോ ഡൊണീഞ്ഞ്യോ, അമ്മ സെലെസ്റ്റേ അരാന്റസ്. 1956 ൽ15-ാം വയസില്‍ ബ്രസീലിന്റെ പ്രസിദ്ധമായ ഫുട്‌ബോള്‍ ക്ലബ്ബ് സാന്റോസിനൊപ്പമാണ് പെലെ കളി തുടങ്ങിയത്. 1956 സെപ്റ്റംബര്‍ ഏഴിന് കൊറിന്ത്യന്‍സിനെതിരെയായിരുന്നു സാന്റോസ് സീനിയര്‍ ടീമിലെ ആദ്യ കളി. ഒന്നിനെതിരേ ഏഴു ഗോളിന് സാന്റോസ് ജയിച്ച ആ മത്സരത്തില്‍ ഒരു ഗോളുമടിച്ചു. 1957…
Read More » -
LIFE
‘മാളികപ്പുറം’. ഇന്ന് തീയേറ്ററുകളിൽ, എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർ ഹീറോ അയ്യപ്പന്റേയും കഥ
പ്രശസ്ത സംവിധായകന്‍ ശശി ശങ്കറിന്റെ മകൻ വിഷ്ണു ശശിശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’ ഇന്ന് തീയേറ്ററുകളിൽ എത്തുന്നു. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം.’ പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്. ഛായാഗ്രഹണം വിഷ്ണുനാരായണൻ, സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, വരികൾ സന്തോഷ് വർമ്മ, ബി കെ ഹരിനാരായണൻ. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. ആർട്ട് സുരേഷ് കൊല്ലം,. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ. പാൻ ഇന്ത്യൻ ചിത്രമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്ന ‘മാളികപ്പുറം’ മലയാളത്തിലെ രണ്ട് പ്രബല ചലച്ചിത്രനിർമാണ കമ്പനികൾ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും നിർമാണ പങ്കാളികളാണ്.…
Read More » -
Kerala
കൂടലും കലഞ്ഞൂരിലും പുലി വിഹരിക്കുന്നു, അത്യാധുനിക ട്രോൺ ക്യാമറകളുമായി കാട്ടിലും നാട്ടിലും ‘സെൻസ് ഇമേജി’ൻ്റെ സൂക്ഷ്മ പരിശോധന
പത്തനംതിട്ട: കലഞ്ഞൂരും കൂടലും വീണ്ടും പുലിയിറങ്ങി. പുലിയെ കണ്ട് പേടിച്ചോടിയ പ്രദേശവാസിയായ കമലാ ഭായിക്ക് വീണ് പരുക്കേറ്റു. മുരുപ്പേൽ മന്ത്രപ്പാറയിലാണ് പുലിയെ കണ്ടത്. 16 ദിവസത്തിനിടെ തുടർചയായി 12 തവണയാണ് ഈ മേഖലയിൽ പുലിയുടെ സാന്നിധ്യം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പക്ഷേ കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. കലഞ്ഞൂരിലെ ഇഞ്ചപ്പാറയിൽ കഴിഞ്ഞ ദിവസം ടാപ്പിംഗ് തൊഴിലാളികൾ പുലിയെ കണ്ടിരുന്നു. വീടുകളിലെ സിസിടിവികളിൽ പുലിയുടെ ദൃശ്യങ്ങളിൽ പതിഞ്ഞിട്ടും വനം വകുപ്പ് കൂട് സ്ഥാപിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അതേസമയം കൂട് സ്ഥാപിക്കാൻ വൈഡ് ലൈഫ് മേധാവികളുടെ ഉത്തരവ് കിട്ടിയിട്ടില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഭീതി പടർത്തി നടക്കുന്ന പുലിയെ തേടി അത്യാധുനിക ട്രോൺ ക്യാമറകളായ സ്കൈ കോപ്റ്ററും ക്വാഡാ കോപ്റ്ററും ഇഞ്ചപാറയിൽ പരിശോധന തുടങ്ങി. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ട്രോൺ ക്യാമറകൾ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്നത്. ഇതിനൊപ്പം വനംവകുപ്പിന്റെ നേതൃത്വത്തിൽ രാപ്പകമില്ലാതെ വിവിധ സംഘങ്ങളായി പരിശോധന…
Read More » -
Kerala
കല്ലറയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു; 5066 താറാവുകളെ ദയാവധം ചെയ്തു
കോട്ടയം: കോട്ടയം ജില്ലയിലെ കല്ലറ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. സ്വകാര്യ വ്യക്തി വളർത്തിയിരുന്ന താറാവുകൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യരൂറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് എച്ച് 5എൻ 1 സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ പാടശേഖരത്തിലുണ്ടായിരുന്ന 5066 താറാവുകളെ മൃഗസംരക്ഷണവകുപ്പിന്റെ ദ്രുതകർമസേന ദയാവധം ചെയ്തു സംസ്‌ക്കരിച്ചു. 65 ദിവസം പ്രായമായ താറാവുകളെയാണ് ദയാവധം നടത്തിയത്. പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും ദയാവധം നടത്തുന്ന നടപടികളും അണുനശീകരണവും ഇന്നും (വെള്ളിയാഴ്ച ഡിസംബർ 30) തുടരും. കല്ലറ പഞ്ചായത്ത് വെറ്ററിനറി സർജൻ ഡോ. സന്തോഷിന്റെ സഹായത്തോടെ ചേന്നാട് വെറ്ററിനറി സർജൻ ഡോ. റിയാസ് നേതൃത്വം നൽകുന്ന ദ്രുതകർമസേനയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരിയും ചീഫ് വെറ്ററിനറി ഓഫീസർ ഡോ. മനോജ് കുമാറും പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ…
Read More » -
India
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു
ദില്ലി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി പതിനഞ്ചിനാണ് പരീക്ഷകള്‍ ആരംഭിക്കുക. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് മുഴുവൻ ഷെഡ്യൂളും പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും, വിലാസം cbse.gov.in. ഈ വർഷം ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം 34 ലക്ഷത്തിലധികം വിദ്യാർത്ഥികൾ CBSE 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾക്ക് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15ന് ആരംഭിച്ച് മാര്‍ച്ച് 21ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ 5നും സമാപിക്കും. എല്ലാ ദിവസവും രാവിലെ പത്തരക്കാണ് പരീക്ഷകള്‍ ആരംഭിക്കുക. അടുത്തിടെ സിബിഎസ്ഇ ബോർഡ് 10, 12 ക്ലാസുകളിലെ പ്രായോഗിക പരീക്ഷകളുടെ തീയതികൾ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. അതനുസരിച്ച് പ്രായോഗിക പരീക്ഷ ജനുവരി 2 മുതൽ ആരംഭിക്കും. ലഭ്യമായ വിവരം അനുസരിച്ച് ഈ വർഷം മുതൽ, 10, 12 ക്ലാസുകളിലേക്ക് ഒറ്റതവണയായി മാത്രമാണ് ബോർഡ് പരീക്ഷകൾ നടത്തുക. അതുകൊണ്ട് തന്നെ വിദ്യാർത്ഥികൾ അതിനനുസരിച്ച് തയ്യാറെടുക്കേണ്ടി വരും.…
Read More » -
Local
കോഴിക്കോട് കോർപ്പറേഷൻ ഓഫീസിൽ ഡ്യൂട്ടി സമയത്ത് വെള്ളമടി, ചെയിൻമാൻ രാജേഷ് വിജിലൻസ് വലയിൽ കുടുങ്ങി
കോഴിക്കോട് കോർപറേഷൻ ഓഫീസിൽ ഡ്യൂട്ടി സമയത്ത് മദ്യപിച്ച ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി. കോർപറേഷൻ ഓഫിസിലെ ടൗൺ സർവേ വിഭാഗത്തിലെ ചെയിൻമാൻ രാജേഷാണ് പിടിയിലായത്. ഓഫീസ് പ്രവർത്തനത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി വിവിധ കോണുകളിൽനിന്ന് പരാതി ഉയർന്നതോടെയാണ് വിജിലൻസ് വിഭാഗം വൈകീട്ടോടെ പരിശോധനക്കെത്തിയത്. ഇൻസ്പെക്ടർ സി. ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നതിനിടെ മദ്യലഹരിയിൽ രാജേഷിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ടൗൺ പൊലീസിന് കൈമാറി. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതായി പൊലീസ് അറിയിച്ചു. കോർപറേഷൻ പരിധിയിലെ വിവിധ ഭൂമികൾ സർവേ ചെയ്യുന്ന വിഭാഗമാണിത്. ഓഫീസിലെ ഫയലുകൾ പരിശോധിച്ചതിൽ 2018 മുതലുള്ള ഇരുന്നൂറിലേറെ സർവേ അപേക്ഷകളിൽ നടപടി സ്വീകരിച്ചില്ലെന്ന് കണ്ടെത്തി. മാത്രമല്ല ഓഫിസിൽ സൂക്ഷിക്കേണ്ട പല രജിസ്റ്ററുകളും ചിട്ടയോടെയല്ല സൂക്ഷിച്ചിരിക്കുന്നത്. മറ്റു പല ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. പരിശോധന റിപ്പോർട്ടിന്മേൽ ഉടൻ വകുപ്പുതല നടപടിയുണ്ടാകും. എ എസ് ഐമാരായ ഗിരീഷ്, പ്രകാശൻ, സാബു, സി. പി ഒ രോഹിത് എന്നിവരടങ്ങുന്ന സംഘമാണ്…
Read More » -
Kerala
സി.പി.എം. പ്രാദേശിക നേതൃത്വവുമായി ഭിന്നത; കുട്ടിസഖാകൾ രണ്ടും കൽപ്പിച്ച്! രാജിക്കൊരുങ്ങി ഒരു വിഭാഗം ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ. പ്രവർത്തകർ
പള്ളിക്കത്തോട്: സി.പി.എം. പ്രാദേശിക നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്നു രാജിയ്‌ക്കൊരുങ്ങി ഒരു വിഭാഗം ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ. പ്രവർത്തകർ. കഴിഞ്ഞ മാസം ഗവ. ഐ.ടി.ഐയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് പാർട്ടിക്കുള്ളിൽ കലഹത്തിനു കാരണമായിരിക്കുന്നത്. കഴിഞ്ഞ മാസം ആദ്യം ഐ.ടി.ഐയിലെ ജീവനക്കാർക്കു നേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തിൽ കോളജിലെ എസ്.എഫ്.ഐ. പ്രവർത്തകരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഏതാനും പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, സംഭവത്തിൽ ഉൾപ്പെട്ട പ്രാദേശിക നേതാവിന്റെ മകനെ ഒഴിവാക്കിയാണ് അറസ്റ്റ് ഉൾപ്പെടെ നടന്നതെന്ന് ആരോപണമുണ്ട്. സംഭവത്തിൽ ഉൾപ്പെടാത്തവർ പോലും പ്രതികളായെന്നും ഇവർ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് അനുകൂലമായി നടപടി സ്വീകരിക്കാനോ കാര്യങ്ങൾ എന്തെന്നു ചോദിച്ചു മനസിലാക്കാനോ പോലും പ്രാദേശിക നേതൃത്വത്വം മുൻകൈയെടുത്തില്ലെന്നും ഇവർ ആരോപിക്കുന്നു. ഇതോടെയാണ്, മേൽഘടകങ്ങളിൽ സ്വാധീനമുള്ള പ്രാദേശിക നേതാവിനെതിരേ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്. ആരോപണവിധേയനായ നേതാവ് നേതൃസ്ഥാനത്തുള്ള കമ്മിറ്റികളിൽ ഉൾപ്പെടാൻ താൽപ്പര്യമില്ലെന്ന് ആരോപിച്ച് പാർട്ടി വിടാൻ ഒരുങ്ങുകയാണ് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ. എന്നാൽ, മകന്റെ ജോലിയുമായി…
Read More » -
India
സ്‌കൂള്‍ വിദ്യാര്‍ഥിനി എസ്.ഐക്കൊപ്പം ഒളിച്ചോടി, പെണ്‍കുട്ടിയുടെ പിതാവ് പരാതിയുമായി കരഞ്ഞുകൊണ്ട് സ്റ്റേഷനിലെത്തിയപ്പോള്‍ എസ്.ഐ മെഡിക്കല്‍ ലീവിൽ
സ്‌കൂള്‍ വിദ്യാര്‍ഥിനി സ്റ്റേഷന്‍ പരിധിയിലെ സബ് ഇന്‍സ്പെക്ടര്‍ക്കൊപ്പം ഒളിച്ചോടി എന്ന് പിതാവിന്റെ പരാതി. ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ പാലിയ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ജോഗേന്ദ്ര സിംഗിനെതിരെയാണ് പരാതി ഉയര്‍ന്നത്. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ തന്റെ മകള്‍ എസ്.ഐക്കൊപ്പം ഒളിച്ചോടി പോയി എന്നായിരുന്നു പിതാവിന്റെ പരാതിയില്‍ പറഞ്ഞിരുന്നത്. പാലിയ സ്റ്റേഷന്‍ പരിധിയില്‍പെടുന്ന ചെറുകിട കച്ചവടക്കാരനാണ് വിങ്ങിപ്പൊട്ടിക്കൊണ്ട് പരാതിയുമായി സ്റ്റേഷനില്‍ എത്തിയത്. സമീപത്തുള്ള ഒരു ഹൈസ്‌കൂളില്‍ പഠിക്കുകയാണ് തന്റെ മകളെന്ന് പരാതിയില്‍ പറയുന്നു. കുറച്ചു കാലമായി മകളും സബ് ഇന്‍സ്പെക്ടറും തമ്മില്‍ സൗഹൃദമുണ്ടായിരുന്നു. പലയിടത്തു വെച്ചും ഇവരെ കണ്ടിരുന്നതായി പലരും പറഞ്ഞ് അറിയുമായിരുന്നു എന്നും പരാതിയില്‍ പറയുന്നു. പരാതി കേട്ടതോടെ കൂടിയിരുന്ന പൊലീസുകാരും ഞെട്ടി. കാരണം, പരാതിയില്‍ പരാമര്‍ശിക്കുന്ന സബ് ഇന്‍സ്പെക്ടര്‍ രണ്ടു മൂന്ന് ദിവസമായി സ്റ്റേഷനില്‍ എത്തിയിട്ടില്ല. സുഖമില്ല എന്ന കാരണം പറഞ്ഞ് മെഡിക്കല്‍ ലീവിലായിരുന്നു അയാള്‍. അയാള്‍ക്ക് സുഖമില്ലാതായി എന്നു തന്നെയാണ് പൊലീസുകാരും കരുതിയിരുന്നത്. അപ്പോഴാണ്, സമീപത്തെ ഒരു…
Read More »