Month: December 2022
-
Kerala
മഹത്തായ ഒരു നൂറ്റാണ്ട്; ഇനി ദൈവത്തിന്റെ പാദങ്ങളില്‍ കുടികൊള്ളും: അമ്മയെ അനുസ്മരിച്ച് പ്രധനമന്ത്രി
ന്യൂഡല്‍ഹി: മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളില്‍ കുടികൊള്ളുമെന്ന് അമ്മയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അനുസ്മരണം. അമ്മയുടെ ചിത്രവും അദ്ദേഹം ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. അഹമ്മദാബാദിലെ യു.എന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച് സെന്ററില്‍ ഇന്നു പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു ഹീരാബെന്നിന്റെ അന്ത്യം. അമ്മയുടെ വിയോഗവാര്‍ത്ത അറിഞ്ഞയുടന്‍ ഡല്‍ഹിയില്‍നിന്നു ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി ഗാന്ധിനഗറിലെ വസതിയിലെത്തി അമ്മയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. ”ഒരു സന്യാസിയുടെ യാത്രയും നിസ്വാര്‍ഥ കര്‍മയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും ഉള്‍ക്കൊള്ളുന്ന ആ ത്രിത്വം അമ്മയില്‍ എനിക്ക് എപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. നൂറാം ജന്മദിനത്തില്‍ ഞാന്‍ കണ്ടുമുട്ടിയപ്പോള്‍ അവര്‍ ഒരു കാര്യം പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു – ബുദ്ധിയോടെ പ്രവര്‍ത്തിക്കുക, ശുദ്ധിയോടെ ജീവിതം നയിക്കുക.” മോദി ട്വിറ്ററില്‍ കുറിച്ചു.
Read More » -
Kerala
മോദിയുമായി സാമ്യമെന്ന് ബി.ജെ.പിയുടെ ആരോപണം; പാപ്പാഞ്ഞിയുടെ മുഖം മാറ്റി
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ പാപ്പാഞ്ഞിയുടെ മുഖം മാറ്റി വച്ചു. പുതുവര്‍ഷതലേന്ന് കത്തിക്കാന്‍ ഒരുക്കിയിരുന്ന പപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖ സാദൃശ്യം ഉണ്ടെന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ ആരോപണത്തെ തുടര്‍ന്നാണ് മുഖം മാറ്റി വച്ചത്. താടി നീട്ടി, കൊമ്പന്‍ മീശ വച്ചാണ് പപ്പാഞ്ഞിയുടെ രൂപമാറ്റം വരുത്തിയത്. കൊച്ചിന്‍ കാര്‍ണിവലിനോട് അനുബന്ധിച്ചു പുതുവര്‍ഷ ആഘോഷങ്ങള്‍ക്കു തയാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത ആരോപണങ്ങളും പ്രതിഷേധവും ഉയര്‍ന്നത്. കഴിഞ്ഞ ദിവസം പാപ്പാഞ്ഞിക്കു മുഖം സ്ഥാപിച്ചെങ്കിലും ഇന്നലെ രാവിലെയാണ് പ്രധാനമന്ത്രിയുമായുള്ള സാമ്യം ശ്രദ്ധയില്‍ പെട്ടത്. ഇതോടെ പ്രതിഷേധം ഉയര്‍ത്തി പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെ പാപ്പാഞ്ഞി നിര്‍മാണം നിര്‍ത്തിവച്ചു. പ്രശ്നം വഷളായതോടെ പോലീസും സ്ഥലത്തെത്തി. സാമ്യം യാദൃശ്ചികമാണെന്ന വാദം സംഘാടകര്‍ ഉയര്‍ത്തിയെങ്കിലും പ്രതിഷേധക്കാര്‍ പിന്‍വാങ്ങാന്‍ തയാറായില്ല. മുഖം മാറ്റാമെന്ന ഉറപ്പു നല്‍കിയതോടെയാണു പ്രവര്‍ത്തകര്‍ പിന്‍വാങ്ങിയത്. കൊച്ചിയില്‍ പുതുവര്‍ഷം പിറക്കുമ്പോള്‍ പഴയവര്‍ഷത്തോടൊപ്പം പാപ്പാഞ്ഞിയും കത്തിത്തീരുകയാണ് പതിവ്. അതേസമയം, 39 ാം വര്‍ഷത്തിലേക്ക് കടക്കുകയാണ് കാര്‍ണിവല്‍ ആഘോഷങ്ങള്‍. കാര്‍ണിവലിന്റെ ഭാഗമായുള്ള പരിപാടികള്‍ കാണാന്‍ ആയിരങ്ങളാണ് ഫോര്‍ട്ട് കൊച്ചിയിലും പരിസരത്തും…
Read More » -
LIFE
മുടിഞ്ഞ ചെലവ്! കുടുംബാസൂത്രണത്തിനൊരുങ്ങി മൂസാക്ക; 12 ഭാര്യമാരും 102 മക്കളുമുള്ള പാവം കര്‍ഷകന്റെ വനരോദനം…
സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ ഇനി കുടുംബാംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കില്ലെന്ന തീരുമാനത്തിലാകര്‍ഷകനായ മൂസ ഹസഹ്യ. 12 ഭാര്യമാരും 102 മക്കളും 568 പേരക്കുട്ടികളുമുള്ള ഒരു മാതൃകാ കുടുംബത്തിന്‍െ്‌റ നാഥനാണ് ഉഗാണ്ടയിലെ ലുസാക്ക സ്വദേശിയായ ഈ 67 വയസുകാരന്‍. ഇത്രയും വലിയ കുടുംബത്തിന്റെ ദൈനംദിന ചെലവുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, ഭാര്യമാരോട് ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കാന്‍ ഹസഹ്യ ഇപ്പോഴാണ് ആവശ്യപ്പെടുന്നത്. ‘ദ സണ്‍’ ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പരിമിതമായ ജീവിതസാഹചര്യത്തില്‍ ഇനി ഒരു കുട്ടിയെക്കൂടി പോറ്റാന്‍ കഴിയില്ല. കര്‍ഷകനായ തന്റെ വരുമാനം ഒന്നിനും തികയുന്നില്ലെന്നും ഹസഹ്യ പറയുന്നു. ഉഗാണ്ടയില്‍ ബഹുഭാര്യാത്വം അനുവദനീയമാണ്. 12 മുറി വീട്ടിലാണ് ഹസഹ്യയുടെ ഭാര്യമാര്‍ താമസിക്കുന്നത്. തന്റെ 102 മക്കളെ അറിയാന്‍ ബുദ്ധിമുട്ടില്ലെന്ന് പറയുന്ന ഹസഹ്യ 568 പേരക്കുട്ടികളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടെന്നും പറയുന്നു. 1971 ല്‍ 16 ാം വയസിലാണ് ഹസഹ്യയുടെ ആദ്യ വിവാഹം. ഹനീഫയെന്നാണ് ആദ്യഭാര്യയുടെ പേര്. രണ്ട് വര്‍ഷത്തിന് ശേഷം ഇവര്‍ക്ക് ആദ്യത്തെ കുട്ടി ജനിച്ചു.…
Read More » -
Breaking News
കാര്‍ ഡിവൈഡറിലിടിച്ച് കത്തിയമര്‍ന്നു; ഋഷബ് പന്തിന് ഗുരുതര പരുക്ക്
ഡെറാഡൂണ്‍: ഇന്ത്യന്‍ യുവതാരം ഋഷബ് പന്തിന് കാറപകടത്തില്‍ ഗുരുതര പരുക്ക്. യാത്രക്കിടെ കാര്‍ ഡിവൈഡറിലിടിച്ച് തീ പിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഉത്തരാഖണ്ഡില്‍നിന്നും ഡല്‍ഹിയിലെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. നാര്‍സന്‍ ബോര്‍ഡറിലെ ഹമ്മദ്പൂര്‍ ജാലിന് സമീപം അപകടമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം പന്തിനെ ആദ്യം റൂര്‍കിയിലെ സാക്ഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശേഷം ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റിലിലേക്ക് മാറ്റി. റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിന്റെ കാര്‍ ഡിവൈഡറിലിടിക്കുകയും ശേഷം തീ പിടിക്കുകയുമായിരുന്നു. അപകടത്തില്‍ താരത്തിന്റെ ബി.എം.ഡബ്ല്യൂ കാര്‍ പൂര്‍ണമായും കത്തി നശിച്ചു. യാത്രയില്‍ പന്ത് ഒറ്റക്കായിരുന്നു സഞ്ചരിച്ചിരുന്നത്. കാറിന്റെ ഗ്ലാസ് തകര്‍കത്താണ് താരത്തെ പുറത്തെടുത്തത്. പന്തിന് തലയ്ക്കും കാലുകള്‍ക്കും പരിക്കേറ്റെന്നും പുറത്ത് പൊള്ളലേറ്റെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Read More » -
Kerala
നാളെ രാവിലെ മുതല്‍ പരിശോധന, രാത്രി 12 മണിയോടെ ആഘോഷങ്ങള്‍ അവസാനിപ്പിക്കണം; പുതുവത്സരാഘോഷങ്ങള്‍ അതിരുവിടരുതെന്ന് പോലീസ്, കൊച്ചിയില്‍ കര്‍ശന നടപടി
കൊച്ചി : നഗരത്തില്‍ നടക്കുന്ന പുതുവത്സരാഘോഷം അതിരുവിടാതിരിക്കാന്‍ കര്‍ശന നടപടിയുമായി പോലീസ്.നഗരത്തിലും, ആഘോഷം നടക്കുന്ന ഫോര്‍ട്ട് കൊച്ചിയിലും കര്‍ശന പരിശോധനയാണ് ഒരുക്കുന്നത്. രാവിലെ മുതല്‍ കര്‍ശന പരിശോധന ആരംഭിക്കും. രാത്രി 12 മണിയോടെ ആഘോഷപരിപാടികള്‍ അവസാനിപ്പിക്കണമെന്നാണ് നിര്‍ദ്ദേശമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. വര്‍ണാഭമായ ആഘോഷപരിപാടികള്‍ക്കിടയിലും കരുതല്‍ വേണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ് അന്വേഷണ ഏജന്‍സികള്‍. ശനിയാഴ്ച രാവിലെ മുതല്‍ത്തന്നെ നിരത്തുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. ജില്ലാ അതിര്‍ത്തികളില്‍ മാത്രമല്ല, ആയിരക്കണക്കിനാളുകളെത്തുന്ന ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചോരി ഭാഗങ്ങളിലും കര്‍ശന പരിശോധന ഉറപ്പാക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് പോലീസിന്റെ പിടി വീഴും. സ്ത്രീകളെ ശല്യം ചെയ്യുന്നവരെ പിടികൂടാന്‍ മഫ്റ്റിയില്‍ വനിതാ പോലീസുമുണ്ടാകും ഹോട്ടലുകളിലെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയാല്‍ സംഘാടകര്‍ക്കെതിരേ കേസെടുക്കും. തിരിച്ചറിയല്‍ രേഖ പരിശോധിച്ച ശേഷമേ പാര്‍ട്ടികളില്‍ പ്രവേശനം അനുവദിക്കൂ. ആഘോഷം കൊഴിപ്പിക്കാന്‍ മദ്യത്തിന് ഓഫര്‍ നല്‍കുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടിയുണ്ടാകും. ഫോര്‍ട്ട് കൊച്ചിയില്‍ ബാറില്‍ മദ്യപിച്ച് അടിപിടിയുണ്ടായാല്‍ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ബാറുടമയ്ക്ക്…
Read More » -
Crime
ദുരന്ത ലഘൂകരണ മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങിയ 15 വയസുകാരനെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചു
കോഴിക്കോട്: മാവൂരില്‍ ദുരന്ത ലഘൂകരണ മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ പതിനഞ്ചുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മോക്ഡ്രില്ലിനായി എത്തിച്ച ആംബുലന്‍സ് ഓടിച്ചയാള്‍ വാഹനത്തില്‍വെച്ചും തുടര്‍ന്ന് ഇയാളുടെ സ്വന്തം കാറില്‍വെച്ചും കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായാണു പരാതി. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെയും സംസ്ഥാനസര്‍ക്കാരിന്റെയും നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടത്തിയ ദുരന്ത ലഘൂകരണ മോക്ഡ്രില്‍ ജില്ലയിലെ നാലു താലൂക്കുകളിലും ജില്ലാതലത്തിലും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. കോഴിക്കോട് താലൂക്കില്‍ മാവൂര്‍ പഞ്ചായത്തിലാണ് മോക്ഡ്രില്‍ നടന്നത്. ഇത് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പതിനഞ്ചുകാരന് നേരെ ലൈംഗിക പീഡനം നടന്നുവെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. ലൈംഗിക പീഡനം നടന്നുവെന്ന രക്ഷിതാവിന്റെ പരാതിയില്‍ മാവൂര്‍ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെ തിരിച്ചറിഞ്ഞശേഷം അറസ്റ്റ് രേഖപ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
Read More » -
Crime
17 വയസുകാരിയെ പീഡിപ്പിച്ചത് ഒന്നരവര്‍ഷം; മഠാധിപതി പോക്സോ കേസില്‍ അറസ്റ്റില്‍
ജയ്പുര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒന്നരവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മഠാധിപതി അറസ്റ്റില്‍. നാലുസംസ്ഥാനങ്ങളിലായി അഞ്ച് ആശ്രമങ്ങളുടെ മേധാവിയായ സര്‍ജുദാസിനെയാണ് രാജസ്ഥാനിലെ ഭില്‍വാരയിലെ ആശ്രമത്തില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുവയസ്സുള്ള പെണ്‍കുട്ടിയെ കഴിഞ്ഞ ഒന്നരവര്‍ഷമായി സര്‍ജുദാസ് പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് നേരേ ആദ്യം ആസിഡ് ആക്രമണം നടന്നിരുന്നു. ഇതിനുശേഷമാണ് ആശ്രമത്തിലെത്തിയിരുന്ന പെണ്‍കുട്ടിയെ മഠാധിപതി പീഡനത്തിനിരയാക്കിയത്. ആശ്രമത്തിലെത്തുന്ന മറ്റുകുട്ടികളെ ചില ജോലികള്‍ ഏല്‍പ്പിച്ചതിന് ശേഷം ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു. ആസിഡ് ആക്രമണത്തിന് പിന്നിലും സര്‍ജുദാസ് ആണെന്നും കുടുംബത്തിന് സംശയമുണ്ട്. ഏതാനുംമാസങ്ങള്‍ക്ക് മുമ്പ് ഒരു സുഹൃത്തിനോടാണ് പെണ്‍കുട്ടി പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ അമ്മയോടും കാര്യം തുറന്നുപറഞ്ഞു. തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ സ്ഥിരീകരിച്ചതായും ഇതിനുശേഷമാണ് പോക്സോ കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും പോലീസ് അറിയിച്ചു. അതേസമയം, ബുധനാഴ്ച അറസ്റ്റിന് പിന്നാലെ പ്രതി വിഷവസ്തു കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന്…
Read More » -
Kerala
നേതാക്കള്‍ക്ക് മാസത്തില്‍ രണ്ടുതവണ മാത്രം വിമാന ടിക്കറ്റ്; ബാക്കി യാത്ര ട്രെയിനില്‍, ചെലവ് ചുരുക്കാന്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ചെലവ് ചുരുക്കലിന്റെ ഭാഗമായി വിമാനയാത്ര കുറയ്ക്കാന്‍ എഐസിസി സെക്രട്ടറിമാര്‍ക്കു നിര്‍ദ്ദേശം. മാസത്തില്‍ രണ്ടു തവണ മാത്രമേ വിമാന ടിക്കറ്റ് അനുവദിക്കൂ. 1,400 കി.മീ വരെ സഞ്ചരിക്കാനുള്ള ട്രെയിന്‍ ടിക്കറ്റിന്റെ പണം നല്‍കും. ഇതിനു മുകളിലുള്ള ദൂരത്തിന് കുറഞ്ഞ നിരക്കിലുള്ള വിമാന ടിക്കറ്റ് എടുക്കാം. ജനറല്‍ സെക്രട്ടറിമാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും എംപിമാരാണെങ്കില്‍ പാര്‍ലമെന്റ് അംഗം എന്ന നിലയിലുള്ള സൗകര്യം ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കന്റീന്‍, സ്റ്റേഷനറി, വൈദ്യുതി, പത്രം, ഇന്ധനം തുടങ്ങിയ ചെലവുകളും കുറക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നിര്‍ദ്ദേശം. 2018 ലെ ചെലവ് ചുരുക്കല്‍ തീരുമാനങ്ങളാണ് വീണ്ടും നിര്‍ദേശിച്ചത്.
Read More » -
Movie
ജന്മി- കുടിയാൻ ബന്ധങ്ങളുടെ വിഭിന്ന മുഖങ്ങൾ ആവിഷ്ക്കരിച്ച ‘രണ്ടു ലോകം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 45 വർഷം
സിനിമ ഓർമ്മ ജന്മിയുടെയും അടിയാന്റെയും വിഭിന്ന ലോകങ്ങൾ കാണിച്ചു തന്ന ‘രണ്ടു ലോകം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 45 വർഷം. തമിഴിൽ ഗംഭീരവിജയം നേടിയ ശിവാജി ഗണേശൻ ചിത്രം മലയാളത്തിൽ സുപ്രിയയുടെ ബാനറിൽ ഹരിപോത്തൻ റീമേയ്ക്ക് ചെയ്യുകയായിരുന്നു. പാപ്പനംകോട് ലക്ഷ്‌മണൻ തിരക്കഥയെഴുതി. സംവിധാനം ശശികുമാർ. തിരുവായ്ക്ക് എതിർവായില്ലാതെ വിരാജിച്ച നാട്ടുജന്മി കുറുപ്പിന് (ജോസ്പ്രകാശ്) സ്വന്തം അടിയാന്റെ മകൻ സുരേന്ദ്രൻ (നസീർ) എതിരാളിയാവുകയാണ്. വള്ളംകളി മത്സരത്തിൽ (വേമ്പനാട്ട് കായലിന്ന് ചാഞ്ചാട്ടം) മകൾ രാധയെ (ജയഭാരതി) പണയം വച്ച് കളിച്ച കുറുപ്പ് തോൽക്കുന്നു. അതോടെ രാധ സുരേന്ദ്രന് സ്വന്തമാവുന്നു (ഓർക്കാപ്പുറത്തൊരു കല്യാണം). പക്ഷെ ഇരുവരുടെയും ലോകം രണ്ടാണ്. ‘എന്നെ ഭർത്താവായി മനസ്സിൽ നീ സ്വീകരിക്കുന്നത് വരെ നിന്റെ ശരീരത്തിൽ ഞാൻ തൊടില്ല!’ എന്നാണ് സുരേന്ദ്രൻ്റെ നിലപാട്. ഒടുവിൽ പണത്തിന്റെ ലോകത്തേക്കാൾ വലുതാണ് മനുഷ്യന്റെ സ്നേഹമെന്ന് തിരിച്ചറിയുന്ന രാധ സുരേന്ദ്രനു സ്വന്തമാകന്നു. തെലുഗ്, കന്നഡ, ഹിന്ദി പതിപ്പുകൾ വന്നെങ്കിലും സിനിമ മലയാളത്തിൽ വൻ വിജയം നേടിയില്ല.…
Read More » -
Kerala
മുങ്ങിത്താഴുന്നത് അഭിനയിക്കാനിറങ്ങി, ശരിക്കും മുങ്ങിത്താണു, മോക്ഡ്രില്ലിനിടെ യുവാവിന് ദാരുണാന്ത്യം
പത്തനംതിട്ട: പ്രളയദുരന്തങ്ങള്‍ നേരിടാനുള്ള പ്രചാരണ പരിശീലനത്തിനിടെ അഭിനയിക്കാന്‍ രക്ഷാസേനകള്‍ ആറ്റിലേക്കിറക്കിയ നാട്ടുകാരന്‍ മുങ്ങി മരിച്ചു. കല്ലൂപ്പാറ പാലത്തിങ്കല്‍ കാക്കരകുന്നില്‍ ബിനു സോമന്‍ (34) ആണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയാണ്. മല്ലപ്പള്ളിക്ക് സമീപം മണിമലയാറ്റിലെ പടുതോട് കടവില്‍ വ്യാഴാഴ്ച രാവിലെ ഒന്‍പതരയ്ക്കാണ് സംഭവം. ദേശീയ ദുരന്തനിവാരണ സേനയടക്കം വിവിധ എജന്‍സികളുടെ നേതൃത്വത്തിലായിരുന്നു പ്രചാരണ പരിശീലനം. പടുതോട് പാലത്തിന് മുകളില്‍ പുറമറ്റം പഞ്ചായത്തിലെ കടവില്‍ കുറച്ചുപേര്‍ ഒഴുക്കില്‍പ്പെടുന്ന രംഗമാണ് ചിത്രീകരിക്കാന്‍ ശ്രമിച്ചത്. ബിനു ഉള്‍പ്പെടെ നാലുപേരെയാണ് ആറ്റിലേക്ക് ഇറക്കിയത്. ഇതിന് എതിര്‍വശത്ത് കല്ലൂപ്പാറ പഞ്ചായത്തിലെ കടവില്‍നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങള്‍ യന്ത്രവത്കൃത ബോട്ടില്‍ എത്തി രക്ഷിക്കണം എന്നതായിരുന്നു ധാരണ. എന്നാല്‍ വെള്ളത്തില്‍ ഇറങ്ങിയ ബിനു സോമന്‍ യഥാര്‍ഥത്തില്‍ മുങ്ങിത്താണു. വെപ്രാളത്തില്‍ ഇയാള്‍ പലവട്ടം കൈകള്‍ ഉയര്‍ത്തിയെങ്കിലും അഭിനയമാണെന്നാണ് കരയില്‍ നിന്നവര്‍ കരുതിയത്. ലൈഫ് ബോ എറിഞ്ഞുകൊടുത്തെങ്കിലും പിടിക്കാനാവാതെ താഴുകയായിരുന്നു. മറ്റുള്ളവര്‍ ബോട്ടില്‍ പിടിച്ചുകിടക്കുമ്പോഴാണ് കൂടെയുള്ള ഒരാളെ കാണാനില്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് ദേശീയദുരന്ത നിവാരണ സേനയുടെ മുങ്ങല്‍…
Read More »