Month: December 2022

  • LIFE

    കാറപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് ബിസിസിഐ; ഒരു വർഷമെങ്കിലും താരത്തിന് പുറത്തിരിക്കേണ്ടി വരും

    മുംബൈ: കാറപകടത്തിൽ പരിക്കേറ്റ വിക്കറ്റ് കീപ്പർ റിഷഭ് പന്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് ബിസിസിഐ. ഹമ്മദ്പൂർ ഝാലിന് സമീപം റൂർക്കിയിലെ നർസൻ അതിർത്തിയിൽ റിഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഡിവൈഡറിൽ ഇടിച്ച കാർ പൂർണമായും കത്തിനശിച്ചു. അപകടസമയത്ത് കാറിൽ ക്രിക്കറ്റ് താരം തനിച്ചായിരുന്നു. പന്തിൻറെ നെറ്റിയിൽ രണ്ട് മുറിവുകളുണ്ടെന്ന് ബിസിസിഐ അറിയിച്ചു. വലത് കാൽമുട്ടിലെ ലിഗമെൻറിന് പരിക്കുണ്ട്. കൂടാതെ, വലതു കൈത്തണ്ട, കണങ്കാൽ, കാൽവിരൽ എന്നിവയ്ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ബിസിസിഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. താരം ഇതിനകം അപകടനില തരണം ചെയ്തിട്ടുണ്ട്. എംആർഐ സ്കാനിൻറെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ. രാവിലെ 5.30ന ഉത്തരാഖണ്ഡിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. നിലവിൽ റിഷഭിനെ ചികിത്സിക്കുന്ന ഡോക്ടർമാരുമായും മെഡിക്കൽ സംഘവുമായി ബിസിസിഐ നിരന്തരം ബന്ധപ്പെടുന്നുണ്ട്. അപകടത്തിൻറെ ആഘാതത്തിൽ നിന്ന് താരത്തിന് പുറത്ത് വരാൻ താരത്തിന് സാധ്യമായ ഏറ്റവും മികച്ച വൈദ്യസഹായം ലഭിക്കുന്നുണ്ടെന്നും ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന്…

    Read More »
  • Kerala

    അനിലിനെ മാറ്റും; നഗരസഭയ്ക്ക് മുന്നിലെ സമരത്തില്‍ ഒത്തുതീര്‍പ്പ്; മേയറുടെ കാര്യം കോടതി തീരുമാനിക്കും

    തിരുവനന്തപുരം: നഗരസഭയിലെ നിയമനക്കത്തുവിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. കക്ഷി നേതാക്കളുമായി തദ്ദേശസ്വയം ഭരണമന്ത്രി എം.ബി രാജേഷ്, വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഡിആര്‍ അനിലിനെ മാറ്റി നിര്‍ത്താന്‍ ധാരണയായെന്ന് എം.ബി രാജേഷ് അറിയിച്ചു. ഇതോടെ നഗരസഭ കവാടത്തിന് മുന്നില്‍ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതായി പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു. മേയര്‍ രാജിവെക്കണമെന്നതായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ രണ്ട് കേസുകള്‍ ഹൈക്കോടതിയുടെ മുമ്പിലുണ്ട്. ഒന്നില്‍ വിധി വന്നു. മറ്റൊന്ന് കോടതിയുടെ മുന്‍പിലാണ് അത് കോടതിയുടെ തീര്‍പ്പിന് വിടുകയാണെന്ന് എംബി രാജേഷ് പറഞ്ഞു. അത് സംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ല. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാനുമായി ബന്ധപ്പെട്ട് ആക്ഷേപം ഉയര്‍ന്നിരുന്നു. കത്ത് എഴുതിയത് അദ്ദേഹമാണെന്ന് അദ്ദേഹം തന്നെ സമ്മതിച്ചിരുന്നു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ ധാരണയായെന്നും എം.ബി…

    Read More »
  • Kerala

    ആയുധങ്ങള്‍ ബാഡ്മിന്റണ്‍ റാക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍; മുഹമ്മദ് മുബാറക്ക് കൊലപാതക സ്‌ക്വാഡിലെ അംഗമെന്ന് എന്‍.ഐ.എ

    കൊച്ചി: അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ അഭിഭാഷകന്‍ മുഹമ്മദ് മുബാറക് നേതാക്കളെ വധിക്കാനുള്ള സ്‌ക്വാഡ് അംഗമാണെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). ആയോധനകല പരിശീലിച്ച മുബാറക്, സ്‌ക്വാഡിലെ അംഗങ്ങളെ അതു പരിശീലിപ്പിച്ചു. മുബാറക്കിന്റെ വീട്ടില്‍നിന്ന് മഴു, വാള്‍ തുടങ്ങിയ ആയുധങ്ങള്‍ കണ്ടെത്തിയെന്നും ആയുധങ്ങള്‍ ഒളിപ്പിച്ചിരുന്നത് ബാഡ്മിന്റന്‍ റാക്കറ്റിനുള്ളിലായിരുന്നെന്നും എന്‍ഐഎ പറയുന്നു. എറണാകുളത്ത് വൈപ്പിന്‍ എടവനക്കാട് സ്വദേശിയായ മുഹമ്മദ് മുബാറക്കിനെ ഇന്നലെ എന്‍.ഐ.എ നടത്തിയ റെയ്ഡിനിടെയാണ് കസ്റ്റഡിയിലെടുത്തത്. 20 മണിക്കൂറിലേറെ നീണ്ട ചോദ്യം െചയ്യുലിനൊടുവില്‍ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മുബാറക്കിന്റെ വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 4 മണിക്കാണ് പത്തംഗ എന്‍.ഐ.എ സംഘം എത്തിയത്. അവിടെ വച്ചു തന്നെ ചോദ്യം ചെയ്തതിനുശേഷം വീട് വിശദമായി പരിശോധിച്ചു. മുബാറക്കിന്റെ മാതാപിതാക്കള്‍, ഭാര്യ, കുട്ടി എന്നിവരാണു വീട്ടില്‍ ഉണ്ടായിരുന്നത്. 9 മണി വരെ പരിശോധന നീണ്ടു. മുഹമ്മദ് മുബാറക് പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യകാല പ്രവര്‍ത്തകനാണെന്നു നാട്ടുകാര്‍ പറയുന്നു. നിയമ ബിരുദധാരിയായ മുബാറക്ക്, ഹൈക്കോടതിയിലാണു പ്രാക്ടിസ് ചെയ്തിരുന്നത്. സംഘടനയുമായി…

    Read More »
  • Social Media

    ഇത്രയും വലിയ മകളോ? അനിയത്തിയാണോ കൂടെയുള്ളത് എന്ന ചോദ്യം കേള്‍ക്കുമ്പോള്‍ 15 വയസുവരെ മകള്‍ വിഷമിച്ചിട്ടുണ്ട്: വിന്ദുജ മേനോന്‍

    പവിത്രം എന്ന മലയാള സിനിമയിലൂടെ മോഹന്‍ലാലിന്റെ സഹോദരിയായിരുന്ന വിന്ദുജ മേനോന്റെ മീനാക്ഷി എന്ന കഥാപാത്രത്തെ മലയാളികള്‍ മനസ്സിലേറ്റിയിരുന്നു. ‘ഒന്നാനാം കുന്നില്‍ ഒരടി കുന്നില്‍’ എന്ന 1985 ല്‍ സിനിമയിലൂടെയാണ് വിന്ദുജ മേനോന്‍ സിനിമാലോകത്തേക്ക് കാലെടുത്തുവച്ചത്. കേരള സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലകം ആയിരുന്നു വിന്ദുജ. ടിവി പരമ്പരകളിലും വിന്ദുജ അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത നര്‍ത്തകിയും കേരള നാട്യ അക്കാദമിയുടെ സ്ഥാപകയുമായ കലാമണ്ഡലം വിമല മേനോന്‍ ആണ് വിന്ദുജയുടെ അമ്മ. രാജേഷ് കുമാറാണ് ഭര്‍ത്താവ്; ഒരേ ഒരു മകള്‍ നേഹ. കുടുംബത്തോടൊപ്പം മലേഷ്യയില്‍ താമസിക്കുന്ന താരം കേരള നാട്ട്യ അക്കാദമിയുടെ കീഴില്‍ നൃത്തം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. വല്ലപ്പോഴുമൊക്കെ സീരിയലുകളില്‍ അഭിനയിക്കാറുമുണ്ട്. വിധികര്‍ത്താവായി കൈരളി ടിവിയിലെ ഡാന്‍സ് പാര്‍ട്ടി എന്ന റിയാലിറ്റി ഷോയില്‍ ഉണ്ടായിരുന്നു. താരം സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. കുടുംബത്തോടൊപ്പം ഉള്ള ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഭര്‍ത്താവ് രാജേഷും മകളും വിന്ദുജയും കൂടി നില്‍ക്കുന്ന ചിത്രത്തില്‍ മകള്‍ കൗമാരിക്കാരിയായി വളര്‍ന്നെങ്കിലും വിന്ദുജ…

    Read More »
  • Kerala

    അച്ഛനെ അറിയിക്കാതെ പ്രണയവിവാഹം: കല്ല്യാണച്ചെലവിന് 35 ലക്ഷം ആവശ്യപ്പെട്ട് യുവതി; കണ്ടംവഴിയോടിച്ച് കോടതി

    തൃശ്ശൂര്‍: പ്രണയിച്ച് വിവാഹിതയായ മകള്‍ക്ക് വിവാഹച്ചെലവിന് അര്‍ഹതയില്ലെന്ന് കുടുംബകോടതി. പാലക്കാട്, വടവന്നൂര്‍ സ്വദേശി ശെല്‍വദാസിന്റെ മകള്‍ നിവേദിത നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കുടുംബ കോടതി ജഡ്ജി ഡി. സുരേഷ് കുമാറിന്റെ വിധി. അച്ഛന്‍ തനിക്ക് വിവാഹച്ചെലവിന് പണം നല്‍കിയില്ലെന്ന് കാണിച്ചാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. എന്നാല്‍ ഹര്‍ജിക്കാരിക്ക് ഈ ആവശ്യം ഉന്നയിക്കാനുള്ള ഒരര്‍ഹതയുമില്ലെന്ന് കണ്ടെത്തിയ ഇരിങ്ങാല കുടുംബകോടതി ഹര്‍ജി തള്ളുകയായിരുന്നു. പിതാവില്‍നിന്ന് വിവാഹ ചെലവിന് 35 ലക്ഷം രൂപയും ചെലവിനത്തില്‍ 35,000 രൂപയും ആവശ്യപ്പെട്ടാണ് നിവേദിത കുടുംബ കോടതിയെ സമീപിച്ചത്. 2010 മുതല്‍ പിതാവ് തനിക്കും അമ്മയ്ക്കും ചെലവിന് നല്‍കാതെ ക്രൂരത കാണിക്കുകയാണെന്നും മകള്‍ പരാതിയില്‍ ആരോപിച്ചു. എന്നാല്‍, നിവേദിത ഉന്നയിച്ച് ആരോപണങ്ങള്‍ തെറ്റാണെന്ന് ശെല്‍വദാസ് കോടതിയെ അറിയിച്ചു. മകളെ ബി.ഡി.എസ് വരെ പഠിപ്പിച്ചു. 2013 ഡിസംബര്‍ വരെ മകള്‍ക്ക് ചെലവിന് നല്‍കി. തന്നെ അറിയിക്കാതെ വിവാഹം ചെയ്ത മകള്‍ക്ക് വിവാഹച്ചെലവ് നല്‍ക്കാന്‍ കഴിയില്ലെന്നും അതിന് അര്‍ഹതയില്ലെന്നും പിതാവ് കോടതിയില്‍ വാദിച്ചു.…

    Read More »
  • Crime

    തലവെട്ടി മാറ്റി, മാറിടം അറുത്തെടുത്തു, തൊലി ഉരിഞ്ഞുകളഞ്ഞു; പാകിസ്ഥാനില്‍ അതിക്രൂരമായി ഹിന്ദു യുവതിയെ കൊലപ്പെടുത്തി

    ന്യൂഡല്‍ഹി: പാകിസ്ഥാനിയില്‍ വിധവയായ ഹിന്ദു യുവതിയെ ക്രൂരമായ രീതിയില്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സിന്ധ് പ്രവിശ്യയിലാണ് 42 വയസുകാരിയായ ദയാ ഭീലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തര്‍പാര്‍ക്കര്‍നിന്നുള്ള പി.പി.പി പാര്‍ലമെന്‍്‌റംഗം കൃഷ്ണ കുമാരിയാണ് കൊലപാതക വിവരം ട്വീറ്റ് ചെയ്തത്. യുവതിയുടെ തല ശരീരത്തില്‍ നിന്ന് വേര്‍പെട്ട അവസ്ഥയിലായിരുന്നെന്നും മാറിടം മുറിച്ചുമാറ്റിയെന്നും തൊലിയുരിച്ചെന്നും എം.പി ട്വീറ്റില്‍ വ്യക്തമാക്കി. എംപി യുവതിയുടെ വീട് സന്ദര്‍ശിച്ചു. സിന്‍ജാരോ, ഷാപൂര്‍ചാകര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. കൃഷിയിടത്തില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതിക്ക് നാല് കുട്ടികളുണ്ട്. ഹിന്ദു യുവതിയുടെ കൊലപാതകത്തില്‍ പാകിസ്ഥാനിലെ സിന്ധില്‍ രോഷം ആളിക്കത്തുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. പാകിസ്ഥാനില്‍ മതന്യൂനപക്ഷങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും നിര്‍ബന്ധിത മതപരിവര്‍ത്തനവും നിര്‍ബന്ധിത വിവാഹവും വര്‍ധിക്കുകയാണെന്ന് ടൊറന്റോ കേന്ദ്രമാക്കിയുള്ള സംഘടന ആരോപിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മുസ്ലീം പുരോഹിതന്‍ മിയാന്‍ അബ്ദുള്‍ ഹഖിനെതിരേ ബ്രിട്ടന്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. Daya Bhel 40…

    Read More »
  • Social Media

    ”കോക്പിറ്റില്‍ കയറിയത് വിമാനം പറത്തുന്നുണ്ടോ എന്ന് ഉറപ്പിക്കാന്‍ വേണ്ടി”

    വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഭവം വിശദീകരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. കോക്പീറ്റില്‍ കയറിയത് വിമാനം എങ്ങനെയാണ് ഓടിക്കുന്നതെന്ന് അറിയാനായിരുന്നുവെന്നാണ് ഷൈന്‍ പറഞ്ഞത്. വിമാനം അവര്‍ പൊന്തിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്നും അതുകൊണ്ട് ഓടിക്കുന്നത് കാണിച്ചു തരുമോയെന്ന് റിക്വസ്റ്റ് ചെയ്യാനാണ് താന്‍ ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ചതെന്നും ഷൈന്‍ പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമത്തിലെ അഭിമുഖത്തില്‍ അവതാരകരുടെ ചോദ്യത്തിനോടാണ് ഷൈന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ”കോക്പിറ്റില്‍ കയറിയ അനുഭവത്തെക്കുറിച്ച് നിങ്ങള്‍ എന്നോടാണോ ചോദിക്കുന്നത്. അതിനെക്കുറിച്ച് ഘോരഘോരം സംസാരിക്കുന്നവരോട് പോയി ചോദിക്കണം. ശരിക്കും കോക്പീറ്റ് എന്ന് പറഞ്ഞാല്‍ എന്താണ് സംഭവമെന്ന് നോക്കാനാണ് ഞാന്‍ പോയത്. നമ്മളെ ഒരു കോര്‍ണറിലൂടെ കയറ്റി ഒരു സീറ്റിലിരുത്തുന്നു, ഇത് പൊന്തിക്കുന്നുണ്ടോയെന്ന കാര്യത്തെക്കുറിച്ച് എനിക്ക് വലിയ ഉറപ്പില്ല. കാരണം ഇത്രയും വലുപ്പമുള്ള സാധനമാണ് അവര്‍ പൊന്തിക്കുന്നത്. കോക്പീറ്റ് എന്ന് പറയുമ്പോള്‍ കോര്‍പീറ്റ് എന്നാണ് ഞാന്‍ കേള്‍ക്കുന്നത്. അവരോട് കോക്പിറ്റ് കാണിച്ച് തരുമോയെന്ന് ചോദിച്ചാല്‍ അവര്‍ കാണിച്ച്…

    Read More »
  • Kerala

    ഇന്ധനം തീര്‍ന്നു, സ്വിഫ്റ്റ് ബസ് ഓഫായി; യാത്രക്കാര്‍ പെരുവഴിയില്‍

    തൃശ്ശൂര്‍: ഡീസല്‍ തീര്‍ന്നതിനെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് പെരുവഴിയില്‍. ചെന്നൈ – എറണാകുളം എസി സ്ലീപ്പര്‍ ബസിലാണ് ഇന്ധനം തീര്‍ന്നത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപത്തുവച്ചാണ് ബസ് ഓഫായത്. യാത്രക്കാര്‍ എല്ലാം കിട്ടിയ വണ്ടികളില്‍ യാത്ര തുടര്‍ന്നു. ബസ് ജീവനക്കാര്‍ സമീപത്തെ പമ്പില്‍ നിന്ന് ഡീസല്‍ കൊണ്ടുവന്ന് ഒഴിച്ചെങ്കിലും ബസ് സ്റ്റാര്‍ട്ടായില്ല. ഡീസല്‍ ടാങ്ക് മുഴുവന്‍ വറ്റിപ്പോയതാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. വടക്കഞ്ചേരി ഡിപ്പോയില്‍ നിന്നും ജീവനക്കാരെത്തി ബസ് മാറ്റാനുള്ള ശ്രമം നടത്തുന്നുണ്ട്.  

    Read More »
  • Kerala

    സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്: ഇ.പി വിവാദത്തില്‍ നിലപാടറിയാം; തൃക്കാക്കര തോല്‍വിയും ചര്‍ച്ചയാകും

    തിരുവനന്തപുരം: ഇ.പി. ജയരാജനെതിരായ സാമ്പത്തികാരോപണത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എമ്മിന്റെ നിര്‍ണായക സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പി. ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിച്ച ആരോപണത്തില്‍ എന്ത് നിലപാട് എടുക്കണമെന്ന് സെക്രട്ടേറിയറ്റ് തീരുമാനിക്കും. അനാരോഗ്യത്തിന്റെ പേരില്‍ രണ്ടുമാസമായി വിട്ടുനില്‍ക്കുന്ന ഇ.പി.യും യോഗത്തില്‍ പങ്കെടുക്കും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരാജയം അന്വേഷിച്ച പാര്‍ട്ടിക്കമ്മിഷന്‍ റിപ്പോര്‍ട്ടും പരിഗണിച്ചേക്കും. മുമ്പ് കണ്ണൂര്‍ ജില്ലാസെക്രട്ടേറിയറ്റ് തള്ളിയ ആരോപണം പി. ജയരാജന്‍ സംസ്ഥാനസമിതിയില്‍ ആവര്‍ത്തിച്ചെന്നാണ് വിവാദമുയര്‍ന്നപ്പോള്‍ ഇ.പി. അനുകൂലികള്‍ ഉന്നയിച്ചവാദം. ഇപ്പോഴത്തെ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് അവര്‍ കരുതുന്നു. ഗൂഢാലോചന ഉന്നയിച്ച് സെക്രട്ടേറിയറ്റില്‍ ഇ.പി. തുറന്നടിച്ചാല്‍ പാര്‍ട്ടിയില്‍ മറ്റൊരു പോരിനു വഴിവെക്കും. പ്രശ്‌നം കരുതലോടെ കൈകാര്യം ചെയ്യണമെന്ന് കേന്ദ്രനേതൃത്വം നിര്‍ദേശിച്ചതിനാല്‍ പൊട്ടിത്തെറി ഒഴിവാക്കാനാവും സംസ്ഥാനനേതൃത്വത്തിന്റെ ശ്രമം. ആരോപണമുന്നയിച്ച പി. ജയരാജന്‍ സംസ്ഥാന സെക്രട്ടറിക്ക് പരാതി എഴുതിനല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമല്ല. രേഖാമൂലം പരാതിയില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് കാര്യമായി നടപടിയുമെടുക്കാനാവില്ല.

    Read More »
  • Kerala

    അധ്യക്ഷന്‍ പരാജയം; സുധാകരനെതിരേ എം.പിമാര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചു

    തിരുവനന്തപുരം: കെ. സുധാകരനെ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കാന്‍ കോണ്‍ഗ്രസില്‍ വീണ്ടും പടയൊരുക്കം ശക്തം. കെ.പി.സി.സി. അധ്യക്ഷന്‍ എന്ന നിലയിലുള്ള സുധാകരന്റെ പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം എം.പിമാര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. 2024-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കേ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് എം.പി.മാരുടെ നീക്കം. സുധാകരനെ നീക്കണമെന്നാവശ്യപ്പെട്ട് ഭൂരിഭാഗം എം.പിമാരും ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടുണ്ട്. പരസ്യമായി രംഗത്തുവന്നില്ലെങ്കിലും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കെല്ലാം സുധാകരന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കേ, ഈ നേതൃത്വവുമായി മുന്നോട്ടുപോകുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്നാണ് പരാതി. അതേസമയം, സുധാകരനെ ഈ സമയത്ത് മാറ്റുന്നത് പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുമെന്നാണ് കെ. മുരളീധരനടക്കമുള്ള നേതാക്കളുടെ പക്ഷം. അനാരോഗ്യം കാരണം സംസ്ഥാനത്ത് നിറഞ്ഞു നില്‍ക്കാനാകുന്നില്ലെന്നും പാര്‍ട്ടിയിലെ പുനഃസംഘടന പോലും പൂര്‍ത്തിയാക്കാനായില്ലെന്നും സുധാകരനെതിരേ വിമര്‍ശനമുണ്ട്. മുസ്ലിംലീഗിനെ മുന്നണിയില്‍നിന്നകറ്റുന്ന വിധത്തിലുള്ള നിരന്തരമായ പ്രസ്താവനകള്‍ നടത്തുന്നതും സുധാകരന് തിരിച്ചടിയാവുന്നു. യു.ഡി.എഫിലും ഇത് ചര്‍ച്ചയായി. എന്നാല്‍, സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായി ഇനി ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്നാണ് സുധാകരന്‍ പറയുന്നത്. ടി.എന്‍.…

    Read More »
Back to top button
error: