കാര്‍ ഡിവൈഡറിലിടിച്ച് കത്തിയമര്‍ന്നു; ഋഷബ് പന്തിന് ഗുരുതര പരുക്ക്
ഡെറാഡൂണ്‍: ഇന്ത്യന്‍ യുവതാരം ഋഷബ് പന്തിന് കാറപകടത്തില്‍ ഗുരുതര പരുക്ക്. യാത്രക്കിടെ കാര്‍ ഡിവൈഡറിലിടിച്ച് തീ പിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഉത്തരാഖണ്ഡില്‍നിന്നും ഡല്‍ഹിയിലെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.
നാര്‍സന്‍ ബോര്‍ഡറിലെ ഹമ്മദ്പൂര്‍ ജാലിന് സമീപം അപകടമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം പന്തിനെ ആദ്യം റൂര്‍കിയിലെ സാക്ഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശേഷം ഡെറാഡൂണിലെ മാക്സ് ഹോസ്പിറ്റിലിലേക്ക് മാറ്റി.
റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിന്റെ കാര്‍ ഡിവൈഡറിലിടിക്കുകയും ശേഷം തീ പിടിക്കുകയുമായിരുന്നു. അപകടത്തില്‍ താരത്തിന്റെ ബി.എം.ഡബ്ല്യൂ കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
യാത്രയില്‍ പന്ത് ഒറ്റക്കായിരുന്നു സഞ്ചരിച്ചിരുന്നത്. കാറിന്റെ ഗ്ലാസ് തകര്‍കത്താണ് താരത്തെ പുറത്തെടുത്തത്. പന്തിന് തലയ്ക്കും കാലുകള്‍ക്കും പരിക്കേറ്റെന്നും പുറത്ത് പൊള്ളലേറ്റെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.