‘ദിസ് ഈ റാങ്’; സിനിമയില്‍ അഭിനയിച്ച് ജീവിക്കേണ്ട കാര്യമില്ല. 240 കോടി രൂപയുടെ ആസ്തിയുണ്ട് എനിക്ക്: ബാല
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടന്‍ ബാല. തമിഴ്‌നാട് സ്വദേശിയായ ബാല നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കളഭം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് ബിഗ് ബി എന്ന ചിത്രത്തില്‍ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടി. അടുത്തിടെ മിമിക്രി താരം ടിനി ടോം ബാലയെക്കുറിച്ച് പറഞ്ഞ ക്യാമറയ്ക്കു പിന്നിലെ കഥ മലയാളികള്‍ ഏറെ ആഘോഷിച്ചു. അതിലെ ”നാന് ഉണ്ണമുകുന്ദന്‍…” എന്നു തുടങ്ങുന്ന സംഭാഷണശകലം കുട്ടികള്‍ക്കടക്കം മനപാഠമായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി വലിയ വിവാദങ്ങളിലും ചെന്നു ചാടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ പ്രതിഫലം സംബന്ധിച്ച ബാലയുടെ ചില വെളിപ്പെടുത്തലുകളാണ്,
ഇപ്പോള്‍ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. ഷഫീഖിന്റെ സന്തോഷത്തില്‍ തനിക്ക് പ്രതിഫലം തന്നില്ല എന്നും 24 ദിവസത്തോളം താന്‍ ഷൂട്ടിങ്ങിന് പോയിട്ടുണ്ടായിരുന്നു എന്നും ബാല പറയുകയാണ്. നടന്‍ ഉണ്ണി മുകുന്ദന്‍ ആയിരുന്ന സിനിമ നിര്‍മ്മിച്ചത്. തനിക്ക് മാത്രമല്ല സ്ത്രീകള്‍ക്ക് ഒഴികെ ബാക്കി പിന്നണിയില്‍ പ്രവര്‍ത്തിച്ച പലര്‍ക്കും ഇതുവരെ പ്രതിഫലം ലഭിച്ചിട്ടില്ല എന്നാണ് ബാല പറഞ്ഞത്. ബാലക്കെതിരെ ഉണ്ണിമുകുന്ദന്‍ തന്നെ രംഗത്തെത്തി. സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് പ്രതിഫലം ആവശ്യമില്ലെന്ന് ബാല പറഞ്ഞെങ്കിലും രണ്ട് ലക്ഷം രൂപ നല്‍കിയിരുന്നു എന്നാണ് ഉണ്ണിമുകുന്ദന്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
ഇപ്പോള്‍ ഉണ്ണിയുടെ വാദത്തെ എതിര്‍ത്തു കൊണ്ടാണ് ബാല രംഗത്ത് എത്തിയിരിക്കുന്നത്. ബാല ഒരു അഭിമുഖത്തില്‍ പറയുന്നത്, ”ഞാനാണ് സിനിമയുടെ ലൊക്കേഷനില്‍ ആദ്യം ചെന്നത്. 22 ദിവസത്തോളം ഞാന്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. എനിക്ക് രണ്ട് ലക്ഷം രൂപ പ്രതിഫലം തന്നു എന്ന് അവര്‍ പറയുന്നു. എങ്കില്‍ അതിന്റെ തെളിവ് ഒന്ന് കാണിക്കാന്‍ അവരോട് പറയൂ. സ്റ്റേറ്റ്‌മെന്റ് എന്തെങ്കിലും കാണുമല്ലോ അവരുടെ കയ്യില്‍. അങ്ങനെ ഒന്നും നടന്നിട്ടില്ല. എനിക്ക് സിനിമയില്‍ അഭിനയിച്ച് ജീവിക്കേണ്ട കാര്യമില്ല. 240 കോടി രൂപയുടെ ആസ്തിയുണ്ട് എനിക്ക്. ഞാന്‍ രാജാവാണ്.
ഇപ്പോള്‍ എനിക്ക് സിനിമയില്‍ അഭിനയിച്ച ജീവിക്കേണ്ട കാര്യമില്ല. പ്രതിഫലം കിട്ടാഞ്ഞിട്ടാണ് കിട്ടിയില്ല എന്ന് പറയുന്നത്. ആണുങ്ങളായി ജനിച്ചിട്ടുണ്ടെങ്കില്‍ ആണുങ്ങളെ പോലെ ജീവിക്കണം എങ്കില്‍ മാത്രമേ ആണ്‍ ആണെന്ന് പറയാന്‍ പറ്റുകയുള്ളൂ. എട്ടു വര്‍ഷം വിവാഹമോചനത്തിനുശേഷം ഞാന്‍ ജീവിച്ചു, അത് കഴിഞ്ഞാണ് എലിസബത്ത് എന്റെ ജീവിതത്തിലേക്ക് വരുന്നത്. അതിനുശേഷവും ഞങ്ങള്‍ക്കിടയില്‍ വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. എന്ന് കരുതി ഞാന്‍ വേറെ ഒരു തെറ്റിനും പോയിട്ടില്ല. കാരണം ഇത് ആണ് എന്റെ ഭാര്യ എന്ന് എനിക്കറിയാം. ആണായി ജനിച്ചിട്ട് കാര്യമില്ല ആണുങ്ങളെ പ്പോലെ ജീവിക്കണം.”