ലഖ്നൗ: രാത്രി രണ്ടാമതും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ് കൊലപ്പെടുത്തി. യു.പി അംറോഹയില്‍ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. അംറോഹ സ്വദേശിയായ റുക്സാറി(30)നെയാണ് ഭര്‍ത്താവ് മുഹമ്മദ് അന്‍വര്‍ (34) കഴുത്തില്‍ കയര്‍ മുറുകി കൊലപ്പെടുത്തിയത്.
2013 ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് മൂന്നു മക്കളുണ്ട്. സംഭവ ദിവസം രാത്രി ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട മുഹമ്മദ് അന്‍വര്‍ വീണ്ടും ബന്ധപെടാന്‍ ഭാര്യയെ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍, റുക്സാര്‍ ഇത് വിസമ്മതിച്ചു. ഈ ദേഷ്യത്തില്‍ അന്‍വര്‍ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. കയര്‍ കഴുത്തില്‍ മുറുക്കി ആണ് റുക്സാറിനെ കൊലപ്പെടുത്തിയത്.
മരണം ഉറപ്പാക്കിയതോടെ പ്രതി മൃതദേഹം ചാക്കിലാക്കി വീട്ടില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ കൊണ്ടു പോയി കളഞ്ഞു. തുടര്‍ന്ന് ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ല എന്ന് പരാതിപ്പെട്ടു. പോലീസ് അന്വേഷണത്തില്‍ ചൊവ്വാഴ്ചയോടെ റുക്സാറിന്റെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അന്‍വറാണ് ഇതിന് പിന്നില്‍ എന്ന് മനസ്സിലായത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ റിമാന്‍ഡ് ചെയ്തു.