Health

മൈഗ്രേന്‍: കഠിനമായ വ്യായാമം, മദ്യം, ചില പ്രത്യേക രീതികളിലുള്ള യോഗ ഇവയൊക്കെ ഒഴിവാക്കുക; ഒപ്പം പരീക്ഷിക്കാം ചില ഒറ്റമൂലികളും

മൈഗ്രേന്‍ വരാതെ നോക്കുക എന്നതാണ് രോഗം തടയുന്നതിനുള്ള ഏറ്റവും നല്ല ചികിത്സ. തലയുടെ ഒരു വശത്തെ ബാധിക്കുന്ന തലവേദനയാണ് മൈഗ്രേന്‍. ഉയര്‍ന്ന സംവേദനക്ഷമത, ഓക്കാനം, ഛര്‍ദ്ദി എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകാം. ഈ നാഡീസംബന്ധമായ രോഗം ദിവസങ്ങളോളം രോഗികളെ കിടപ്പിലാക്കുന്ന വേദനയ്ക്ക് കാരണമാകും. കൃത്യമായ പ്രതിരോധ നടപടികള്‍, മരുന്നുകള്‍, ജീവിതശൈലി മാറ്റങ്ങള്‍ എന്നിവയിലൂടെ മൈഗ്രേന്‍ വരാനുള്ള സാധ്യത കുറയ്ക്കാന്‍ സാധിക്കും. അതിനാൽ രോഗത്തിനു കാരണമാകുന്ന ശീലങ്ങള്‍ രോഗി തന്നെ കണ്ടെത്തി തടയുക.

കഠിനമായ വ്യായാമം തലവേദനയ്ക്ക് കാരണമാകും. പേശികളിലുണ്ടാകുന്ന പിരിമുറുക്കം ടെന്‍ഷന്‍ തലവേദനയുടെ പ്രധാന കാരണങ്ങളിലൊന്നാണ്. മരുന്നുകളുടെ അമിത ഉപയോഗം കാരണം മൈഗ്രേന്‍ വരാം. മൈഗ്രേന്‍ വരാന്‍ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് മദ്യം. പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍, റെഡ് വൈന്‍ മൈഗ്രേന്‍ ഉണ്ടാക്കാനുള്ള സാധ്യത ഉയര്‍ത്തുന്നു.

ഒരു പഠനത്തില്‍ കണ്ടെത്തിയത്, റെഡ് വൈന്‍ ഉപയോഗിക്കുന്ന സ്ത്രീകളിലും പുരുഷന്മാരിലും 19.5 ശതമാനം പേര്‍ക്ക് മൈഗ്രേന്‍ അനുഭവപ്പെട്ടു എന്നാണ്. ചില പ്രത്യേക രീതികളിലുള്ള യോഗ, മൈഗ്രേന്‍ കൂട്ടാന്‍ കാരണമാകും. നിങ്ങളുടെ കഴുത്തില്‍ വളരെയധികം സമ്മര്‍ദ്ദമോ പിരിമുറുക്കമോ ഉണ്ടാക്കുന്ന യോഗകളില്‍ നിന്ന് വിട്ടുനില്‍ക്കുക. അമിതമായി കാപ്പി കുടിക്കുന്നത് മൈഗ്രേന് കാരണമാകും. ചോക്കലേറ്റ്, ചീസ്, മറ്റ് പാലുല്‍പ്പന്നങ്ങള്‍, മധുരപലഹാരങ്ങള്‍, കഫീന്‍ തുടങ്ങിയവയൊക്കെ മൈഗ്രേന് കാരണമാകുന്ന ഭക്ഷണങ്ങളാണ്.

പുരാതന ആയുർ‌വേദഗ്രന്ഥങ്ങളിൽ‌ വിവരിച്ചിരിക്കുന്നതുപോലെ മൈഗ്രേന്റെ ഏറ്റവും പ്രധാന ലക്ഷണം ‘അർദ്ധശിർ‌ഷ വേദന’യാണ്‌, അതായത് തലയുടെ പകുതി ഭാഗത്ത് ഉണ്ടാകുന്ന വേദന.

കഴുത്ത്, പുരികം, ചെവി, കണ്ണുകൾ, നെറ്റി എന്നീ മേഖലകളിൽ കുത്തേറ്റത് പോലുള്ള വേദനയാണ് ഇതിന്റെ മറ്റ് സൂചനകൾ. മാത്രമല്ല, ഈ വിട്ടുമാറാത്ത വേദന മൂലം പ്രശ്നം അനുഭവിക്കുന്ന ആളുകൾക്ക് വെർട്ടിഗോ അഥവാ തലകറക്കം, നെറ്റിയുടെ ഭാഗത്ത് അസഹനീയമായ വേദന, കണ്ണുകളിൽ ചുവപ്പ് എന്നിവയും വേദനയുടെ തീവ്രതയോടൊപ്പം അനുഭവപ്പെടുന്നു.

മൈഗ്രേൻ ബാധിക്കുന്നത് ആളുകളുടെ ദൈനംദിന ജീവിതത്തെ സാരമായ രീതിയിൽ ബാധിക്കുകയും പലപ്പോഴും തലച്ചോറിന്റെ മോശം പ്രവർത്തനത്തിന് കാരണമാവുകയും ചെയ്യുന്നു. മൈഗ്രേന്റെ ലക്ഷണങ്ങൾ ഏറെ ദിവസങ്ങൾ നിലനിൽക്കുന്നെങ്കിൽ ഒരു വിദഗ്ദ്ധ ഡോക്ടറെയോ സർട്ടിഫൈഡ് ആയുർവേദ വൈദ്യനെയോ സന്ദർശിക്കേണ്ടത് അത്യാവശ്മാണ്.

എന്നിരുന്നാലും, തലയിലും മുഖത്തും ഉണ്ടാകുന്ന വേദന ഇടയ്ക്കിടെ ഉണ്ടാവുന്നത് മാത്രമാണെന്നും അലർജികൾ, മാനസിക സമ്മർദ്ദം അല്ലെങ്കിൽ ഹോർമോൺ പ്രശ്നങ്ങൾ എന്നിവ മൂലമാണ് സംഭവിക്കുന്നത് എന്നുള്ള ഉറപ്പും ഉണ്ടെങ്കിൽ, വിഷമിക്കേണ്ടതില്ല.

മൈഗ്രേൻ തലവേദന ഒഴിവാക്കുന്നതിന് ആയുർവേദത്തിൽ നിന്നുള്ള ഫലപ്രദമായ ചികിത്സാ പരിഹാരങ്ങൾ ഇതാ:

ത്രിഫല ചൂർണം

കടുക്ക, നെല്ലിക്ക, താന്നി എന്നിവയിൽ നിന്നുള്ള മൂന്ന് പുഷ്പങ്ങളുടെ അല്ലെങ്കിൽ ‘ത്രിഫല’യുടെ ഒരു ജൈവ മിശ്രിതമാണ് ത്രിഫല ചൂർണം. ശ്വാസകോശങ്ങളെ ശുദ്ധീകരിക്കുകയും ശരീരത്തെ തണുപ്പിക്കുകയും ശ്വസന പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു മാന്ത്രിക കൂട്ടാണിത്. ഇത് ശ്വസനം മെച്ചപ്പെടുത്തുന്നതിനും, മൂക്കിന്റെ പാലം സൈനസ് എന്നിവിടങ്ങളിലെ അണുബാധകൾ, അലർജികൾ, തടസ്സങ്ങൾ എന്നിവ ഒഴിവാക്കുന്നതിനും, അതുവഴി മൈഗ്രേൻ ഫലപ്രദമായി കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ക്ഷീര ഘൃത

മൈഗ്രേൻ തലവേദന ഫലപ്രദമായി പരിഹരിക്കുന്നതിനുള്ള ഒരു പ്രകൃതിദത്ത പാനീയമാണ് ക്ഷീര ഘൃത. കാൽസ്യം, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ തുടങ്ങിയ പോഷകങ്ങൾ ഇതിൽ സമ്പുഷ്ടമായ അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ മാനസികാവസ്ഥയെ ഉയർത്താനും നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനും ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും, അതിലൂടെ മൈഗ്രേൻ മൂലം ഉള്ള തലവേദന അകറ്റുവാനും സഹായിക്കുന്നു.

സിതോപലാദി ചൂർണ്ണം

കൽക്കണ്ടം, വങ്ക്ഷലോചനം (മുള മരത്തിന്റെ വെളുത്ത ഭാഗം), കുരുമുളക്, ഏലയ്ക്ക, കറുവപ്പട്ട എന്നിവ അടങ്ങിയതാണ് സിതോപലാദി ചൂർണ്ണം. ശ്വാസകോശത്തിന്റെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കൽ, ചുമ, ജലദോഷം, കഫം എന്നിവ ഇല്ലാതാക്കുക എന്നിവയ്ക്ക് സഹായകരമായ കഫം നീക്കം ചെയ്യാനുള്ള അതിശയകരമായ സവിശേഷതകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ ആയുർവേദ മരുന്ന് മൂന്ന് ടീസ്പൂൺ എടുത്ത് കുറച്ച് തേൻ ചേർത്ത് കഴിക്കുന്നത് ശ്വസന സംബന്ധമായ എല്ലാ തടസ്സങ്ങളെയും നീക്കം ചെയ്യുകയും, അതുവഴി മൈഗ്രേൻ കുറയ്ക്കുകയും ചെയ്യുന്നു.

ധൂമപാനം

സുഗന്ധമുള്ള ചില ഔഷധസസ്യങ്ങളുടെ പുക ശ്വസിക്കുന്നതിനെയാണ് ധൂമപാനം എന്ന് ആയുർവേദത്തിൽ പറയുന്നത്. ഇത് സമ്മർദ്ദത്തിന്റെ തോത് കുറയ്ക്കുന്നതിനും മാനസിക പിരിമുറുക്കം, ഉത്കണ്ഠ, വിഷാദം എന്നിവ കുറയ്ക്കുന്നതിനുള്ള ഒരു മികച്ച മാർഗ്ഗമാണ്. ചന്ദനത്തിന്റെയോ ഏലയ്ക്കാ പൊടിയുടെയോ നീരാവി സാവധാനം ശ്വസിക്കുന്നത് ഇന്ദ്രിയങ്ങളെ ശക്തിപ്പെടുത്തുകയും മനസ്സിനെ ശാന്തമാക്കുകയും തലയിലെ ഭാരം ലഘൂകരിക്കുകയും, അതിലൂടെ മൈഗ്രേൻ മൂലമുള്ള വേദന അകറ്റുകയും ചെയ്യുന്നു.

നസ്യം

മൂക്കിലൂടെ മരുന്ന് കഴിക്കുന്നതിനെയാണ് നസ്യം എന്ന് ആയുർവേദത്തിൽ പറയുന്നത്. മൈഗ്രേനുകൾക്കും നീണ്ടുനിൽക്കുന്ന തലവേദനയ്ക്കും പരിഹാരം കാണാൻ ഇത് വളരെ ഉത്തമമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പഞ്ചകർമ ചികിത്സയാണ് നസ്യം.
രാവിലെ ഒഴിഞ്ഞ വയറ്റിൽ, ഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ഇത് ചെയ്യണം. ബ്രഹ്മി അല്ലെങ്കിൽ അശ്വഗന്ധ പോലുള്ള നാഡികളെ പ്രോത്സാഹിപ്പിക്കുന്ന പച്ചമരുന്നുകളുടെ ഏതാനും തുള്ളികൾ ശ്രദ്ധാപൂർവ്വം മൂക്കിലേക്ക് ഒഴിക്കുന്നത് ശ്വസന, നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തെ വളരെവേഗത്തിൽ മെച്ചപ്പെടുത്തുന്നു. ഇതിന്റെ സഹായത്താൽ മൈഗ്രേനിൽ നിന്ന് ഉടനടി നിങ്ങൾക്ക് ആശ്വാസവും ലഭിക്കുന്നു.

Back to top button
error: