മുസ്ലിംലീഗും ഇതിനകം ശശി തരൂരിന് പിന്തുണ അറിയിച്ചിട്ടുണ്ട്.കെ സുധാകരന്റെ ആർഎസ്എസ് പ്രീണനമാണ് ലീഗിനെ ചൊടുപ്പിച്ചിരിക്കുന്നത് .തരൂര്‍ നേതൃത്വത്തിലെത്തിയാല്‍ കേരള കോണ്‍ഗ്രസ് എമ്മിനെ തിരികെ കൊണ്ടുവരാമെന്നും ഇതോടെ അടുത്ത തവണ കേരളത്തിൽ യുഡിഎഫിന് ആധികാരം പിടിക്കാമെന്നുമാണ് ഇരുകൂട്ടരുടെയും കണക്കുകൂട്ടൽ.
തരൂരും ജോസ് കെ മാണിയുമായുള്ള സൗഹൃദവും കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലും കൂടിയുണ്ടെങ്കില്‍ കാര്യങ്ങള്‍ സുഗമമെന്നാണ് എൻഎസ്എസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഈ വര്‍ഷത്തെ മന്നം ജയന്തി ആഘോഷങ്ങളുടെ ഉത്ഘാടകനായി എന്‍എസ്‌എസ് ക്ഷണിച്ചിരിക്കുന്നതും ഡോ. ശശി തരൂരിനെയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്ബ് കാര്യങ്ങൾ യുഡിഎഫിന്‍റെ നിയന്ത്രണത്തിലേക്ക് വരാന്‍ ലക്ഷ്യമിട്ടാണ് എൻഎസ്എസ് നീക്കം.തങ്ങളുടെ ആവശ്യങ്ങൾക്കു നേരെ എന്നും മുഖം തിരിച്ചിട്ടുള്ള സിപിഐഎമ്മിനെ അധികാരത്തിൽ നിന്നും ഒഴിവാക്കുക എന്നതാണ് എൻഎസ്എസിന്റെ ഈ നീക്കങ്ങൾക്ക് പിന്നിൽ.