KeralaNEWS

വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ വെട്ടേറ്റ യുവാവ് മരിച്ചു

തിരുവനന്തപുരം:വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ വെട്ടേറ്റ യുവാവ് മരിച്ചു.പൂന്തുറ സ്വദേശി അഫ്സലാണ് മരിച്ചത്.

കഴിഞ്ഞ ആഴ്ച തിരുവനന്തപുരം കമലേശ്വരത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് അഫ്സലിന് വെട്ടേറ്റത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.

സംഭവത്തില്‍ രണ്ടുപേരെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കരിമഠം സ്വദേശികളായ സൂര്യ, സുധീഷ് എന്നിവരാണ് അറസ്റ്റിലായത്. മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് ആക്രമണമെന്നാണ് പോലീസ് പറയുന്നത്.

പ്രതികളില്‍ ഒരാളുടെ സഹോദരന്റെ ബൈക്ക് സ്‌കൂളിന് മുന്നില്‍ വെച്ച്‌ തട്ടിയതുമായി ബന്ധപ്പെട്ട് അഫ്സലിന്റെ സുഹൃത്തുക്കളുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതാണ് ആക്രമണത്തില്‍ കലാശിച്ചത്. കേസില്‍ ആകെ എട്ട് പ്രതികളാണുള്ളത്. ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരും ഉള്‍പ്പെട്ടിട്ടുണ്ട്.

Back to top button
error: