NEWS

കുവൈത്ത് – തിരുവനന്തപുരം റൂട്ടിൽ ജസീറ എയർവേയ്സ്

തിരുവനന്തപുരം: കുവൈത്തിലെ ജസീറ എയര്‍വേയ്സ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് തുടങ്ങുന്നു. ഒക്ടോബര്‍ 30ന് തുടങ്ങുന്ന സര്‍വീസ് ആദ്യ ഘട്ടത്തില്‍ ആഴ്ചയില്‍ 2 ദിവസമായിരിക്കും.

ഇതേ സെക്ടറില്‍ ആഴ്ചയില്‍ 3 ദിവസം സര്‍വീസ് നടത്തുന്ന കുവൈത്ത് എയര്‍വേയ്സിനു പുറമെയാണ് ജസീറയുടെ സര്‍വീസ്.

 

 

തിരുവനന്തപുരത്തുനിന്ന് തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 2.50നു പുറപ്പെട്ട് 5.55ന് കുവൈത്തിലെത്തും. അവിടെനിന്ന് വൈകിട്ട് 6.25ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 2.05ന് തിരുവനന്തപുരത്തെത്തും. 160 പേര്‍ക്കു യാത്ര ചെയ്യാവുന്ന എ320 വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക.

Back to top button
error: