NEWS

അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ബംഗാൾ സ്വദേശിക്ക്

കൊല്ലം:അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ബംഗാൾ സ്വദേശിക്ക്.
ചാത്തന്നൂരിൽ കൺസ്ട്രക്‌ഷൻ ജോലി ചെയ്യുന്ന ഉത്തം ബർമാനാണ് (45) ബുധനാഴ്ച നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി 70 ലക്ഷം രൂപ ലഭിച്ചത്.

 സമ്മാനം ലഭിച്ച വിവരം മനസ്സിലാക്കിയ ഉടൻതന്നെ ഇയാൾ ലോട്ടറി ടിക്കറ്റുമായി പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഭാഗ്യവാനെ സുരക്ഷിതനായി ജീപ്പിൽ ബാങ്കിൽ എത്തിച്ച് പോലീസും മാതൃകയായി.
 അഞ്ചു വർഷം മുൻപ് നിർമാണ തൊഴിലാളിയായി കേരളത്തിൽ എത്തിയ ഉത്തം ബർമാൻ ചാത്തന്നൂരിൽ താമസിച്ചു ജോലി ചെയ്യുകയാണ്.
ഭാഗ്യക്കുറി വിൽപന നടത്തിയ സ്ത്രീയുടെ പക്കൽ നിന്ന് കഴിഞ്ഞ ദിവസമാണ് എ എക്സ് 170874 നമ്പർ ടിക്കറ്റ് ഇയാൾ എടുക്കുന്നത്. ഇന്നലെ രാവിലെ ജോലിക്കു പോകുന്നതിനു മുൻപ് ചായ കുടിക്കാൻ എത്തിയപ്പോൾ പത്രത്തിൽ നറുക്കെടുപ്പ് ഫലം നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ലഭിച്ചത് അറിയുന്നത്.
ഉടൻതന്നെ കൂടെ താമസിക്കുന്ന ഏതാനും സുഹൃത്തുക്കൾക്ക് ഒപ്പം ചാത്തന്നൂർ പൊലീസ് സ്റ്റേഷനിൽ എത്തി സഹായം തേടുകയായിരുന്നു. എസ്ഐ ആശ വി.രേഖ വിവരങ്ങൾ ആരാഞ്ഞ ശേഷം ടിക്കറ്റ് ഒത്തു നോക്കി സമ്മാനം ലഭിച്ചതാണെന്നു ഉറപ്പു വരുത്തി.ശേഷം ഇയാളെയും കൂട്ടി തൊട്ടടുത്ത ബാങ്കിലെത്തി ടിക്കറ്റ് കൈമാറുകയായിരുന്നു.

Back to top button
error: