NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍ 

കോട്ടയം: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍.
പത്തനംതിട്ട ഇരവിപേരൂര്‍ കല്ലേലില്‍വീട്ടില്‍ ഷിജിന്‍ (23) നെയാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളെ പെണ്‍കുട്ടിയുമായി തിരുവല്ലയില്‍ നിന്നും പിടികൂടുകയായിരുന്നു. ഗാന്ധിനഗര്‍ സ്റ്റേഷന്‍ എസ്.എച്ച്‌.ഒ കെ.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: