NEWS

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തോല്‍വി

രാജ്‌കോട്ട്: സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് തോല്‍വി. സര്‍വീസസ് 2 വിക്കറ്റിനാണ് കേരളത്തെ വീഴ്ത്തിയത്.
ടൂര്‍ണമെന്റിലെ കേരളത്തിന്റെ ആദ്യ തോല്‍വിയാണ് ഇത്. സര്‍വീസസ് മുന്‍പില്‍ വെച്ച 149 റണ്‍സ് പിന്തുടര്‍ന്ന കേരളം 136 റണ്‍സിന് ഓൾഔട്ട് ആകുകയായിരുന്നു.
 26 പന്തില്‍ നിന്ന് 30 റണ്‍സ് എടുത്ത സഞ്ജു സാംസണ് ഒഴികെ മറ്റൊരു കേരളാ താരത്തിനും സർവീസസിന് മുന്നിൽ പിടിച്ചു നില്‍ക്കാന്‍ ആയില്ല.

Back to top button
error: