ഏറ്റുമാനൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൈപ്പുഴ തേനാകരകുന്ന് ഭാഗത്ത് കല്ലംതൊട്ടിയില്‍ വീട്ടില്‍ പവിത്രനെയാണ് (67) പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മിഠായി വാങ്ങി നല്കി ലൈംഗികാതിക്രമം നടത്തുകയായിരുന്നു ഇയാള്‍. സ്കൂളില്‍ കൗണ്‍സലിങ്ങിനിടെയാണ് പെണ്‍കുട്ടികള്‍ ഇക്കാര്യം പുറത്തുപറഞ്ഞത്.
ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ രാജേഷ് കുമാര്‍, എസ്.ഐ ബിജു വി.കെ, എ.എസ്.ഐ ഷാജിമോന്‍ എ.ടി, സി.പി.ഒമാരായ പുന്നന്‍, അജീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.