പത്തനംതിട്ടയിൽ മറ്റൊരു മന്ത്രവാദി കൂടി അറസ്റ്റിൽ
പത്തനംതിട്ട: കുടുംബശ്രീ പ്രവര്‍ത്തകരുടെ പരാതിയില്‍ ഐരവണില്‍ മന്ത്രവാദിയെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു.
ഐരവണ്‍ മാടത്തേത്ത് വീട്ടില്‍ ബാലനാണ് പിടിയിലായത്. വിശ്വാസത്തിന്റെ പേരില്‍ ആളുകളെ കബളിപ്പിച്ചതിനും പണം തട്ടിയതിനുമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
രാത്രിയിലും പകലുമായി അപരിചിതര്‍ വന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കുടുംബശ്രീ പ്രവർത്തകരാണ് പരാതി നല്‍കിയത്.