പത്തനംതിട്ട: അര്‍ബുദരോഗിയില്‍നിന്നു പൂജയ്‌ക്കെന്ന പേരില്‍ നാലു ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ മന്ത്രവാദി അറസ്റ്റില്‍. കോന്നി ഐരവണ്‍ മാടത്തേത്ത് ബാലന്‍ ആണ് പോലീസ് പിടിയിലായത്. ഇന്നലെ വൈകിട്ടാണ് അറസ്റ്റ് ചെയ്തത്.
ഏറെക്കാലമായി ഇയാള്‍ വീട്ടില്‍ ആഭിചാരവും മറ്റു പൂജകളും ചെയ്യുന്നുണ്ട്. സ്ത്രീകളാണ് പ്രധാന ഇരകള്‍. സഹായം തേടി എത്തുന്ന സ്ത്രീകളോട്, ഭര്‍ത്താവിന് മറ്റു ബന്ധങ്ങളുണ്ടെന്നും ഇത് ഒഴിവാക്കാന്‍ പൂജ നടത്തണമെന്നും പറയുന്നതാണ് രീതി. ഇതിനായി പണം ആവശ്യപ്പെടും.
ഇത്തരത്തില്‍ ഇരയാക്കപ്പെട്ട അര്‍ബുദരോഗിയുടെ പരാതിയിലാണ് ഇപ്പോള്‍ ഇയാളെ അറസ്റ്റു ചെയ്തത്. കുടുംബശ്രീ പ്രവര്‍ത്തകരായ സ്ത്രീകളും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.