കോഴിക്കോട്: കക്കോടി മോരിക്കരയില്‍ ഗാന്ധി പ്രതിമ തകര്‍ത്ത നിലയില്‍. പ്രതിമയുടെ തല വെട്ടി മാറ്റിയ നിലയിലാണ് കണ്ടെത്തിയത്. അതേസമയം, സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പോലീസ് വ്യക്തമാക്കി. സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് രണ്ടു പേര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഈ തര്‍ക്കമാകാം പ്രതിമ തകര്‍ക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് നിഗമനം. സംഭവത്തില്‍ ചേവായൂര്‍ പോലീസ് അന്വേഷണം തുടങ്ങി.
ഗാന്ധി പീസ് ഫൌണ്ടേഷന്റെ കൈവശമുള്ള മോരിക്കര ഗാന്ധി സ്‌ക്വയറിലെ പ്രതിമയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ട് സെന്റിലുള്ള ഈ പ്രതിമയുമായി ബന്ധപ്പെട്ട ഉടമസ്ഥ തര്‍ക്കം നേരത്തെ വില്ലേജ് ഓഫീസറുടെ മധ്യസ്ഥതയില്‍ തീര്‍പ്പാക്കിയിരുന്നു. ഇതിനു വഴങ്ങാത്ത സ്ഥല ഉടമകളില്‍ ഒരാളാണ് പോലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരമായി ഗാന്ധി പ്രതിമയുടെ തല മുറിച്ചു മാറ്റിയത്.