Month: September 2022

  • Crime

    എ.കെ.ജി. സെന്റര്‍ ആക്രമണം: സ്‌കൂട്ടറെത്തിച്ചത് വനിതയോ?

    തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിനുമായി ക്രൈംബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് രഹസ്യമായി തെളിവെടുപ്പ് നടത്താനാണ് നീക്കം. ജിതിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ആക്രണത്തിന് ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തുകയാണ് പോലീസിന്റെ പ്രധാന ലക്ഷ്യം. ജിതിന്‍ സഞ്ചരിച്ച സ്‌കൂട്ടറിനെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായിട്ടാണ് സൂചന. ആക്രമണത്തിന് മുമ്പ് ജിതിന് സ്‌കൂട്ടറെത്തിച്ചത് ഒരു സ്ത്രീയാണെന്നാണ് വിവരം. ജിതിന് സ്‌കൂട്ടറെത്തിച്ച സ്ത്രീയെയും ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ച് ഒപ്പമിരുത്തി ചോദ്യം ചെയ്തേക്കും. ഈ സ്ത്രീയ സാക്ഷിയാക്കുന്നതും പൊലീസിന്റെ ആലോചനയിലുണ്ട്. തെളിവുകളായ ടീ ഷര്‍ട്ടും,ഷൂസും കണ്ടെത്താനും പരിശോധന തുടരുകയാണ്. എ.കെ.ജി സെന്ററിന് നേര്‍ക്ക് സ്ഫോടകവസ്തു എറിയാന്‍ ജിതിന് മറ്റാരുടെയൊക്കെ സഹായം ലഭിച്ചു, കൂടുതല്‍ പേര്‍ ഗൂഡാലോചനയില്‍ പങ്കെടുത്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും ജിതിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് വ്യക്തമാകുമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണക്കുകൂട്ടല്‍.        

    Read More »
  • സൈക്കിള്‍ പാര്‍ട്ടിന്റെ രൂപത്തില്‍ സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ പിടിച്ചത് 1037 ഗ്രാം

    മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സൈക്കിള്‍ പാര്‍ട്ടിന്‍െ്‌റ രൂപത്തില്‍ സ്വര്‍ണം കടത്തിയ ആള്‍ പിടിയില്‍. കോഴിക്കോട് സ്വദേശി അബ്ദുള്‍ ഷെരീഫിനെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാള്‍ കൊണ്ടുവന്ന സൈക്കിളിന്റെ ലോഹഭാഗങ്ങളില്‍നിന്ന് 1037 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. അല്‍ഐനില്‍നിന്നാണ് ഷെരീഫ് കരിപ്പൂരില്‍ എത്തിയത്. സൈക്കിളിന്റെ ഭാഗങ്ങള്‍ വെവ്വേറെയായി വലിയ പെട്ടിയിലാണ് കൊണ്ടുവന്നത്. ഇതിന്റെ ഭാരക്കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധിച്ചത്. എന്നാല്‍, ആദ്യഘട്ടത്തില്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് വിശദമായി പരിശോധിച്ചതോടെയാണ് സീറ്റുറപ്പിക്കുന്ന ലോഹഭാഗത്തുനിന്ന് സ്വര്‍ണവും കണ്ടെടുത്തത്. ഈ ലോഹഭാഗത്തിന്റെ 81 ശതമാനവും സ്വര്‍ണമായിരുന്നുവെന്നു കസ്റ്റംസ് പറഞ്ഞു. എട്ടുമണിക്കൂറോളം സമയമെടുത്താണ് ലോഹഭാഗത്തുനിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്തത്. പലതരത്തിലും സ്വര്‍ണക്കടത്ത് നടക്കാറുണ്ടെങ്കിലും, മറ്റുലോഹങ്ങള്‍ക്കൊപ്പം സ്വര്‍ണം കൂടി ചേര്‍ത്ത് കടത്തുന്നത് ആദ്യമാണെന്നും അടുത്തകാലത്തുനടത്തിയ ഏറ്റവും ശ്രമകരമായ ദൗത്യമാണിതെന്നുമായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

    Read More »
  • NEWS

    എന്റെ ആരോ​ഗ്യം തകർത്തത് പുകവലി,ഇപ്പോൾ നല്ല വ്യത്യാസമുണ്ട് – ശ്രീനിവാസൻ

    മലയാള സിനിമയിൽ നടൻ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം നിറഞ്ഞ് നിൽക്കുന്ന താരമാണ് ശ്രീനിവസൻ.കുറിയ്ക്ക് കൊള്ളുന്ന നർമ്മത്തിലൂടെ മലയാളിയെ ചിരിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്ത ശ്രീനിവാസൻ ഇപ്പോൾ കുറെക്കാലമായി രോഗബാധിതനായി ചികിത്സയിലാണ്.  ഇപ്പോളിതാ തന്റെ ആരോഗ്യം തകർത്ത പുകവലിയെക്കുറിച്ച് തുറന്നു പറയുകയാണ് ശ്രീനിവാസൻ.  ‘കുറ്റബോധം തോന്നേണ്ട വിധത്തിൽ മോശമായി ജീവിച്ചു എന്നൊരിക്കലും തോന്നിയിട്ടില്ല. പക്ഷേ, ഇത്രയും സിഗരറ്റ് വലിക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ട്.പുകവലിയാണ് എന്റെ ആരോഗ്യം തകർത്തത്. ഈ അവസ്ഥയിലും ഒരു സിഗരറ്റ് കിട്ടിയാൽ ഞാൻ വലിക്കും. അത്രയ്ക്കും അഡിക്‌ഷൻ ഉണ്ട്. എനിക്ക് മറ്റുള്ളവരോട് ഒരു ഉപദേശ മേയുള്ളൂ; കഴിയുമെങ്കിൽ പുകവലിക്കാതിരിക്കുക’.ശ്രീനിവാസൻ പറയുന്നു.

    Read More »
  • Crime

    16 വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ചു

    കോഴിക്കോട്: ഉത്തര്‍പ്രദേശ് സ്വദേശിയായ 16 വയസുകാരി ക്രൂരബലാത്സംഗത്തിന് ഇരയാക്കി റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ചു. അവശയായ പെണ്‍കുട്ടിയെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ യു.പി സ്വദേശികളായ നാലു പേര്‍ പിടിയിലായി. ഇകറാര്‍ ആലം (18), അജാജ് (25), ഷക്കീല്‍ ഷാ (42), ഇര്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈയിലുള്ള സഹോദരിയുടെ അടുത്തേക്കുള്ള യാത്രയ്ക്കിടെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. വാരണാസിയില്‍നിന്ന് പാട്ന-എറണാകുളം എക്സ്പ്രസിലായിരുന്നു യാത്ര. ട്രെയിനിലുണ്ടായിരുന്ന പ്രതികള്‍ പെണ്‍കുട്ടിയുടെ പുറകെകൂടി. ചെന്നൈയിലാണ് ഇറങ്ങേണ്ടിയിരുന്നതെങ്കിലും പെണ്‍കുട്ടിയെ ഇറങ്ങാന്‍ സമ്മതിക്കാതെ ഇവര്‍ ബലമായി ട്രെയിനില്‍ പിടിച്ചുവച്ചു. പാലക്കാട് ഇറക്കിയശേഷം ബസിലാണ് പെണ്‍കുട്ടിയെ കോഴിക്കോട് എത്തിച്ചത്. കോഴിക്കോട് നഗരത്തിലുള്ള ഒരു ലോഡ്ജില്‍ വച്ച് പെണ്‍കുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് റെയില്‍വേ പൊലീസ് അറിയിച്ചത്. ബലാത്സംഗം ചെയ്തശേഷം റെയില്‍വേ പ്ലാറ്റ്ഫോമില്‍ ഉപേക്ഷിക്കുകയായിരുന്നു. റെയില്‍വേ പൊലീസ് പെണ്‍കുട്ടിയെ ചൈല്‍ഡ്ലൈനിന് കൈമാറി. തുടര്‍ന്ന് നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. കസബ പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.    …

    Read More »
  • NEWS

    സ്കൂൾ സമയമാറ്റത്തിനെതിരെ മുസ്‌ലിം ലീഗ്: ‘നടപ്പാക്കിയാൽ മതവിദ്യാഭ്യാസം ഇല്ലാതാകും’ 

    മലപ്പുറം: സംസ്ഥാനത്തെ സ്കൂള്‍ പ്രവര്‍ത്തനസമയം മാറ്റാനുള്ള നീക്കത്തിനെതിരെ മുസ്ലീം ലീഗ് രംഗത്ത്.നടപ്പാക്കിയാൽ മതവിദ്യഭ്യാസത്തെ ഇല്ലാതാക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.  ഇത്തരമൊരു തീരുമാനമെടുക്കും മുമ്പ് മത സംഘടനകളുമായി ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ സർക്കാരിന്റെ സ്കൂൾ സമയ മാറ്റ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സമസ്ത രംഗത്ത് വന്നിരുന്നു ശുപാർശ മദ്രസ പ്രവർത്തനത്തെയും മത പഠനത്തെയും അട്ടിമറിക്കുമെന്നാണ് വിമർശനം. പിന്നിൽ മതനിഷേധ താല്പര്യമുള്ളവരാണെന്നും നീക്കത്തിനെതിരെ അതിശക്തമായ പ്രക്ഷോഭങ്ങൾ സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ നടത്തുമെന്നും സമസ്ത നേതാവും എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. സ്കൂൾ പഠന സമയം രാവിലെ 8 മുതൽ 1 മണി വരെ ആക്കണമെന്നാണ് ഇതിനായി സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ ശുപാർശ. പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്നും അതിന് ശേഷമുള്ള സമയം കായിക പഠനം അടക്കമുള്ള മറ്റുളള കാര്യങ്ങൾക്ക് മാറ്റിവെക്കാമെന്നും റിപ്പോർട്ടിലുണ്ട്.  മറ്റൊരു പ്രധാന ശുപാർശ അധ്യാപക പഠനത്തെ കുറിച്ചാണ്.…

    Read More »
  • NEWS

    ഈരാറ്റുപേട്ടയില്‍ പോലീസിന് നേരെ പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണം

    ഈരാറ്റുപേട്ട: കാശ്മീര്‍ മോഡല്‍ മുദ്രാവാക്യമുയര്‍ത്തി പോലീസിനെ ആക്രമിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർ. കഴിഞ്ഞ ദിവസം പോപ്പുലർ  ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ പോലീസ് രംഗത്തെത്തിയതോടെയാണ് ഇവര്‍ ബോലോ തക്ബീര്‍, അള്ളാഹു അക്ബര്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി തടയാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് ഭീകരരും പോലീസും തമ്മില്‍ ഈരാറ്റുപേട്ട ടൗണില്‍ മൂന്നു തവണ ഏറ്റുമുട്ടി. രാവിലെ ഏഴ് മണിയോടെ തന്നെ പ്രവര്‍ത്തകര്‍ കൂട്ടമായി ടൗണില്‍ എത്തി വാഹനങ്ങള്‍ തടഞ്ഞു. എല്ലാ വാഹനങ്ങളും തടഞ്ഞപ്പോള്‍ പോലീസ് ഇടപെട്ടതോടെ ഉന്തും തള്ളുമായി.രണ്ട് തവണ പോലീസ് ലാത്തി വീശി. ഇതോടെ സമീപ പ്രദേശങ്ങളിൽ നിന്നും കൂടുതൽ പ്രവർത്തകരെത്തി പോലീസിനെ ആക്രമിക്കുകയായിരുന്നു.     തുടർന്ന് പാലാ ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തില്‍ സബ് ഡിവിഷന് കീഴിലെ എല്ലാ സ്റ്റേഷനില്‍ നിന്നും പോലീസ് ഈരാറ്റുപേട്ടയില്‍ എത്തിയാണ് പ്രക്ഷോഭകാരികളെ തുരത്തിയത്.

    Read More »
  • Crime

    സീരിയല്‍ നടനുള്‍പ്പെടെ മൂന്ന് മലയാളികള്‍ ലഹരിമരുന്നുമായി അറസ്റ്റില്‍

    ബംഗളൂരു: സീരിയല്‍ നടനുള്‍പ്പെടെ മൂന്നു മലയാളികളെ ലഹരിമരുന്നുമായി ബംഗളൂരു പോലീസ് അറസ്റ്റുചെയ്തു. നടന്‍ ഷിയാസ്, മുഹമ്മദ് ഷാഹിദ്, മംഗള്‍തൊടി ജതിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 191 ഗ്രാം എം.ഡി.എം.എ.യും 2.80 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ബംഗളൂരുവിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കാണ് ഇവര്‍ ലഹരിമരുന്ന് വിറ്റതെന്ന് പോലീസ് പറഞ്ഞു. രഹസ്യവിവരത്തെത്തുടര്‍ന്ന് എന്‍.ഐ.എഫ്.ടി. കോളേജിന് സമീപത്ത് ആദ്യം രണ്ടു പ്രതികളെയാണ് പിടികൂടിയത്. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് അഗര തടാകത്തിന് സമീപത്തെ സര്‍വീസ് റോഡില്‍ ലഹരിമരുന്നു വില്‍ക്കുകയായിരുന്ന മറ്റൊരാളെ പിടികൂടിയത്. സീരിയലുകളി ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നയാളാണ് അറസ്റ്റിലായ ഷിയാസ്.          

    Read More »
  • India

    ഡോളറിനെതിരെ രൂപയുടെ മൂല്യം താഴേക്ക്

    ന്യൂഡല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം താഴേക്ക്. ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് 81.24 രൂപ എന്ന നിലയിലേക്കെത്തി. ഇന്നലെ വ്യാപാരം ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഒരു ഡോളറിന് 81.25 എന്ന ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയിലെക്ക് രൂപയുടെ മൂല്യം എത്തി. ഇന്ത്യന്‍ സമയം 9.25ന് പ്രാദേശിക കറന്‍സി 81.13ല്‍ വ്യാപാരം ചെയ്തു. വ്യാഴാഴ്ച ഒരു ഡോളറിന് 80.87 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് ക്ലോസ് ചെയ്തത്. പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയതാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണം. ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തിന്റെ ചുവടുപിടിച്ച് ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതാണ് രൂപയെ ബാധിച്ചത്.        

    Read More »
  • Crime

    അസ്റ്റിന് പിന്നാലെ പോക്‌സോ കേസ് പ്രതിയുടെ വീടിന് തീയിട്ടു

    കോഴിക്കോട്: പയ്യോളിയില്‍ പോക്സോ കേസിലെ പ്രതിയുടെ വീടിന് തീയിട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അയനിക്കാട് കടപ്പുറം താരേമ്മല്‍ മജീദ് (44) എന്ന പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അര്‍ധരാത്രിയിലാണ് ഇയാളുടെ വീട് ആക്രമിക്കപ്പെട്ടത്. രണ്ടര സെന്റിലെ ഓടുമേഞ്ഞ വീടിനാണ് അജ്ഞാതര്‍ തീയിട്ടത്. വീടിന്റെ ഒരു ഭാഗം മേല്‍ക്കൂര ഉള്‍പ്പെടെ അഗ്നിക്കിരയായി. ഉള്ളിലെ അലമാരയിലെ വസ്ത്രങ്ങളും മറ്റ് സാധന സാമഗ്രികളും പൂര്‍ണ്ണമായും കത്തിയമര്‍ന്നു. ഓടുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടുണര്‍ന്ന അയല്‍വാസികളാണ് ആദ്യം സ്ഥലത്തെത്തി തീ അണക്കാന്‍ ശ്രമിച്ചത്. പിന്നീട് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാക്കി. ഇന്നലെ വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പരാതി പ്രകാരം സ്ഥലത്തെത്തിയ പോലീസ് രാത്രി എട്ട് മണിയോടെയാണ് കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് അര്‍ദ്ധരാത്രി കഴിഞ്ഞാണ് ഇയാളുടെ വീടിന് തീയിട്ടത്.    

    Read More »
  • NEWS

    ഒമാനിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു

    മലപ്പുറം: ഒമാനിലെ ദാഖിറ ഗവര്‍ണറേറ്റിലെ ഇബ്രിയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. തിരൂര്‍ പച്ചട്ടിരി സ്വദേശി മുസ്തഫ സാബിത് (35) ആണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം.മെഡിക്കല്‍ റെപ്രസെന്റേറ്റീവായി ജോലി ചെയ്തുവരികയായിരുന്നു.മൃതദേഹം ഇബ്രി ആശുപത്രിയില്‍.

    Read More »
Back to top button
error: