CrimeNEWS

എ.കെ.ജി. സെന്റര്‍ ആക്രമണം: സ്‌കൂട്ടറെത്തിച്ചത് വനിതയോ?

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിനുമായി ക്രൈംബ്രാഞ്ച് സംഘം ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് രഹസ്യമായി തെളിവെടുപ്പ് നടത്താനാണ് നീക്കം. ജിതിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ആക്രണത്തിന് ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തുകയാണ് പോലീസിന്റെ പ്രധാന ലക്ഷ്യം. ജിതിന്‍ സഞ്ചരിച്ച സ്‌കൂട്ടറിനെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായിട്ടാണ് സൂചന. ആക്രമണത്തിന് മുമ്പ് ജിതിന് സ്‌കൂട്ടറെത്തിച്ചത് ഒരു സ്ത്രീയാണെന്നാണ് വിവരം.

ജിതിന് സ്‌കൂട്ടറെത്തിച്ച സ്ത്രീയെയും ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ച് ഒപ്പമിരുത്തി ചോദ്യം ചെയ്തേക്കും. ഈ സ്ത്രീയ സാക്ഷിയാക്കുന്നതും പൊലീസിന്റെ ആലോചനയിലുണ്ട്. തെളിവുകളായ ടീ ഷര്‍ട്ടും,ഷൂസും കണ്ടെത്താനും പരിശോധന തുടരുകയാണ്.

എ.കെ.ജി സെന്ററിന് നേര്‍ക്ക് സ്ഫോടകവസ്തു എറിയാന്‍ ജിതിന് മറ്റാരുടെയൊക്കെ സഹായം ലഭിച്ചു, കൂടുതല്‍ പേര്‍ ഗൂഡാലോചനയില്‍ പങ്കെടുത്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും ജിതിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് വ്യക്തമാകുമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണക്കുകൂട്ടല്‍.

 

 

 

 

Back to top button
error: