IndiaNEWS

ഡോളറിനെതിരെ രൂപയുടെ മൂല്യം താഴേക്ക്

ന്യൂഡല്‍ഹി: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം താഴേക്ക്. ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് 81.24 രൂപ എന്ന നിലയിലേക്കെത്തി.

ഇന്നലെ വ്യാപാരം ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഒരു ഡോളറിന് 81.25 എന്ന ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയിലെക്ക് രൂപയുടെ മൂല്യം എത്തി. ഇന്ത്യന്‍ സമയം 9.25ന് പ്രാദേശിക കറന്‍സി 81.13ല്‍ വ്യാപാരം ചെയ്തു. വ്യാഴാഴ്ച ഒരു ഡോളറിന് 80.87 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് ക്ലോസ് ചെയ്തത്.

Signature-ad

പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയതാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണം. ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തിന്റെ ചുവടുപിടിച്ച് ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതാണ് രൂപയെ ബാധിച്ചത്.

 

 

 

 

Back to top button
error: