NEWS

എന്റെ ആരോ​ഗ്യം തകർത്തത് പുകവലി,ഇപ്പോൾ നല്ല വ്യത്യാസമുണ്ട് – ശ്രീനിവാസൻ

ലയാള സിനിമയിൽ നടൻ സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം നിറഞ്ഞ് നിൽക്കുന്ന താരമാണ് ശ്രീനിവസൻ.കുറിയ്ക്ക് കൊള്ളുന്ന നർമ്മത്തിലൂടെ മലയാളിയെ ചിരിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്ത ശ്രീനിവാസൻ ഇപ്പോൾ കുറെക്കാലമായി രോഗബാധിതനായി ചികിത്സയിലാണ്.
 ഇപ്പോളിതാ തന്റെ ആരോഗ്യം തകർത്ത പുകവലിയെക്കുറിച്ച് തുറന്നു പറയുകയാണ് ശ്രീനിവാസൻ.
 ‘കുറ്റബോധം തോന്നേണ്ട വിധത്തിൽ മോശമായി ജീവിച്ചു എന്നൊരിക്കലും തോന്നിയിട്ടില്ല. പക്ഷേ, ഇത്രയും സിഗരറ്റ് വലിക്കേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ട്.പുകവലിയാണ് എന്റെ ആരോഗ്യം തകർത്തത്. ഈ അവസ്ഥയിലും ഒരു സിഗരറ്റ് കിട്ടിയാൽ ഞാൻ വലിക്കും. അത്രയ്ക്കും അഡിക്‌ഷൻ ഉണ്ട്. എനിക്ക് മറ്റുള്ളവരോട് ഒരു ഉപദേശ മേയുള്ളൂ; കഴിയുമെങ്കിൽ പുകവലിക്കാതിരിക്കുക’.ശ്രീനിവാസൻ പറയുന്നു.

Back to top button
error: