ബംഗളൂരു: സീരിയല്‍ നടനുള്‍പ്പെടെ മൂന്നു മലയാളികളെ ലഹരിമരുന്നുമായി ബംഗളൂരു പോലീസ് അറസ്റ്റുചെയ്തു. നടന്‍ ഷിയാസ്, മുഹമ്മദ് ഷാഹിദ്, മംഗള്‍തൊടി ജതിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 191 ഗ്രാം എം.ഡി.എം.എ.യും 2.80 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ബംഗളൂരുവിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കാണ് ഇവര്‍ ലഹരിമരുന്ന് വിറ്റതെന്ന് പോലീസ് പറഞ്ഞു.
രഹസ്യവിവരത്തെത്തുടര്‍ന്ന് എന്‍.ഐ.എഫ്.ടി. കോളേജിന് സമീപത്ത് ആദ്യം രണ്ടു പ്രതികളെയാണ് പിടികൂടിയത്. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് അഗര തടാകത്തിന് സമീപത്തെ സര്‍വീസ് റോഡില്‍ ലഹരിമരുന്നു വില്‍ക്കുകയായിരുന്ന മറ്റൊരാളെ പിടികൂടിയത്. സീരിയലുകളി ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നയാളാണ് അറസ്റ്റിലായ ഷിയാസ്.