ഈരാറ്റുപേട്ട: കാശ്മീര്‍ മോഡല്‍ മുദ്രാവാക്യമുയര്‍ത്തി പോലീസിനെ ആക്രമിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർ.
കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ പോലീസ് രംഗത്തെത്തിയതോടെയാണ് ഇവര്‍ ബോലോ തക്ബീര്‍, അള്ളാഹു അക്ബര്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി തടയാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ട് ഭീകരരും പോലീസും തമ്മില്‍ ഈരാറ്റുപേട്ട ടൗണില്‍ മൂന്നു തവണ ഏറ്റുമുട്ടി.
രാവിലെ ഏഴ് മണിയോടെ തന്നെ പ്രവര്‍ത്തകര്‍ കൂട്ടമായി ടൗണില്‍ എത്തി വാഹനങ്ങള്‍ തടഞ്ഞു. എല്ലാ വാഹനങ്ങളും തടഞ്ഞപ്പോള്‍ പോലീസ് ഇടപെട്ടതോടെ ഉന്തും തള്ളുമായി.രണ്ട് തവണ പോലീസ് ലാത്തി വീശി. ഇതോടെ സമീപ പ്രദേശങ്ങളിൽ നിന്നും കൂടുതൽ പ്രവർത്തകരെത്തി പോലീസിനെ ആക്രമിക്കുകയായിരുന്നു.
തുടർന്ന് പാലാ ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തില്‍ സബ് ഡിവിഷന് കീഴിലെ എല്ലാ സ്റ്റേഷനില്‍ നിന്നും പോലീസ് ഈരാറ്റുപേട്ടയില്‍ എത്തിയാണ് പ്രക്ഷോഭകാരികളെ തുരത്തിയത്.