Month: September 2022
-
India
”ശരിയായ സമയത്തിനായി കാത്തിരിക്കൂ… എന്തായാലും 21ല്‍ കുറയില്ല”; തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന അവകാശവാദം ആവര്‍ത്തിച്ച് മിഥുന്‍ ചക്രവര്‍ത്തി
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന അവകാശവാദം ആവര്‍ത്തിച്ച് നേതാവും നടനുമായ മിഥുന്‍ ചക്രവര്‍ത്തി. 21 എംഎല്‍എമാര്‍ തന്നോട് നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. ’21 തൃണമൂല്‍ എംഎല്‍എമാര്‍ എന്നോട് ബന്ധം പുലര്‍ത്തുന്നുണ്ട്. ഇത് ഞാന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്, ഇപ്പോഴും ആവര്‍ത്തിക്കുന്നു, പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. ശരിയായ സമയത്തിനായി കാത്തിരിക്കൂ’. മിഥുന്‍ ചക്രവര്‍ത്തി പറഞ്ഞു. തൃണമൂല്‍ എംഎല്‍എമാരെ സ്വീകരിക്കുന്നതില്‍ ബിജെപിക്കുള്ളില്‍ നിയന്ത്രണങ്ങളുണ്ടെന്നും മിഥുന്‍ ചക്രവര്‍ത്തി പറഞ്ഞു. ‘പാര്‍ട്ടിക്കുള്ളില്‍ നിയന്ത്രണങ്ങളുണ്ടെന്ന് എനിക്കറിയാം. ‘ചീഞ്ഞ ഉരുളക്കിഴങ്ങുകള്‍’ സ്വീകരിക്കരുതെന്ന് നിരവധി പേര്‍ പറയുന്നുണ്ട്. തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുര്‍ഗാ പൂജയ്ക്ക് മുന്നോടിയായി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മിഥുന്‍ ചക്രവര്‍ത്തി. ബിജെപിയിലേക്ക് വരാന്‍ തയ്യാറുള്ള എംഎല്‍എമാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു 21 എന്ന മറുപടി. ‘ശരിയായ സംഖ്യ ഞാന്‍ പറയില്ല, എന്തായാലും 21ല്‍ കുറയില്ല, അക്കാര്യം ഞാന്‍ ഉറപ്പിച്ച് പറയാം’…
Read More » -
Kerala
പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്തി; നടന്നത് ആസൂത്രിത ആക്രമണങ്ങള്‍: പിണറായി വിജയന്‍
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പിഎഫ്ഐ ഇന്നലെ നടത്തിയ ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ പിഎഫ്ഐ നടത്തിയത് ആസൂത്രിത ആക്രമണങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരം ആക്രമങ്ങളാണ് ഉണ്ടായത്. മുഖംമൂടി ആക്രമണങ്ങളും പോപ്പുലര്‍ ഫ്രണ്ട് നടത്തി. അക്രമികളില്‍ കുറച്ചുപേരെ പിടികൂടിയെന്നും ബാക്കിയുള്ളവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വര്‍ഗീയതയെ തടയാന്‍ കേരളത്തിലെ പൊലീസിന് കഴിഞ്ഞെന്നും കേരളം വർഗീയതയെ താലോലിക്കുന്ന നാടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കേരളത്തിലും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നവരുണ്ട്. നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍കൊണ്ട് വര്‍ഗീയ ശക്തികളുമായി സമരസപ്പെടുന്നു. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ ഒരുപോലെ നേരിടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More » -
NEWS
മൂന്നു മണിക്കൂര്‍ ശ്രമിച്ചിട്ടും ഞെരമ്പ് കണ്ടെത്താനായില്ല; യു.എസില്‍ വിഷം കുത്തിവച്ചുള്ള വധശിക്ഷ മാറ്റിവച്ചു
മോണ്ട്‌ഗോമറി(അലബാമ): മണിക്കൂറുകള്‍ പണിപ്പെട്ടിട്ടും ഞെരമ്പ് കണ്ടെത്താനാകാത്തതിനാല്‍ വിഷം കുത്തിവച്ചുള്ള വധശിക്ഷ മാറ്റിവച്ചു! യു.എസിലെ അലബാമയിലാണ് സംഭവം. വധശിക്ഷ നടപ്പാക്കാന്‍ ഡെത്ത് ചേംബറില്‍ കിടത്തിയ പ്രതിയുടെ ശരീരത്തില്‍ വിഷം കുത്തിവെക്കുന്നതിനായി മൂന്നു മണിക്കൂര്‍ പലരും മാറി മാറി ശ്രമിച്ചിട്ടും ഞരമ്പു ലഭിക്കാത്തതിനാല്‍ വധശിക്ഷ മാറ്റിവെച്ചതായി ജയില്‍ അധികൃതരാണ് അറിയിച്ചത്. വ്യാഴാഴ്ച വൈകിട്ട് അലബാമ പ്രിസണ്‍ ഡെത്ത് ചേംബറില്‍ വെച്ചാണ് അലന്‍ മില്ലറുടെ (57) വധശിക്ഷ നടപ്പാക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നത്. 1999-ല്‍ ജോലിസ്ഥലത്ത് നടത്തിയ വെടിവെപ്പില്‍ 3 പേര്‍ കൊല്ലപ്പെട്ട കേസിലാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിക്കു മുമ്പ് വധശിക്ഷ നടപ്പാക്കേണ്ടതായിരുന്നു. എന്നാല്‍, ഞരമ്പു കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതോടെ രാത്രി 11.30-ന് ഇയാളെ ഡെത്ത് ചേംബറില്‍നിന്നു സൗത്ത് അലബാമ ജയിലിലെ സെല്ലിലേക്കു മാറ്റി. പ്രത്യേക സാഹചര്യത്തില്‍ വധശിക്ഷ മാറ്റിവെക്കേണ്ടി വന്നുവെങ്കിലും തീരുമാനങ്ങളില്‍ മാറ്റമില്ലെന്നും കൊല്ലപ്പെട്ട മൂന്നുപേരുടെയും കുടുംബാംഗങ്ങള്‍ ഇപ്പോഴും തീവ്രദുഃഖത്തിലാണെന്നും ഗവര്‍ണര്‍ കേ എൈവി പറഞ്ഞു. നിരവധി നീതിന്യായ കോടതികള്‍…
Read More » -
Crime
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി: നടന്‍ ശ്രീനാഥ് ഭാസിയെ തിങ്കളാഴ്ച ചോദ്യം ചെയ്യും
കൊച്ചി: ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. തിങ്കളാഴ്ച ഹാജരാകാൻ നടനോട് ആവശ്യപ്പെടും. ഇതിനിടെ കേസും വിവാദങ്ങളും തങ്ങളുടെ സിനിമയെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കി ‘ചട്ടമ്പി’ സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു. കൊച്ചിയിൽ ‘ചട്ടമ്പി’ സിനിമയുടെ പ്രൊമോഷൻ ഷൂട്ടിനിടെ ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് നടൻ ശ്രീനാഥ് ഭാസിക്കെതിരെ കഴിഞ്ഞ ദിവസം മരട് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നായിരുന്നു മാധ്യമ പ്രവർത്തകയുടെ പരാതി. ഈ പരാതിയിൽ നടനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. തിങ്കളാഴ്ച ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനാണ് തീരുമാനം. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിന്‍റെ ദൃശ്യങ്ങളും പൊലീസ് ശേഖരിക്കും. അവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. അതേസമയം സംഭവത്തെ കുറിച്ച് വ്യത്യസ്ത നിലപാടാണ് പരാതിക്കാരിയും നടനുമായി ബന്ധപ്പെട്ടവരും സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ്…
Read More » -
Careers
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ; ഒക്ടോബർ എട്ട് വരെ അപേക്ഷ
തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്ക് (എസ്.എസ്.സി. സി. ജി. എൽ 2022) ഒക്ടോബർ എട്ട് വരെ അപേക്ഷിക്കാം. എസ്. എസ്. സി യുടെ ഔദ്യോഗിക വെബ്സൈറ്റായ https://ssc.nic.in വഴിയാണ് ഉദ്യോഗാർഥികൾ അപേക്ഷിക്കേണ്ടത്. ടയർ 1 പരീക്ഷ 2022 ഡിസംബർ മാസത്തിൽ നടക്കും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ് നടത്തുക. വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ തുടങ്ങിയവയിലേക്കുള്ള ഗ്രൂപ്പ് ബി, സി വിഭാഗങ്ങളിലെ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. വിവരങ്ങൾക്ക് : 080-25502520, 9483862020.
Read More » -
Breaking News
രാജ്യത്ത് 5 ജി സേവനങ്ങള്‍ ഒക്‌ടോബര്‍ ഒന്നു മുതല്‍
ന്യൂഡല്‍ഹി: രാജ്യത്ത് 5 ജി സേവനം ഒക്ടോബര്‍ ഒന്നുമുതല്‍ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിലാണ് രാജ്യത്തെ 5 ജി സേവനങ്ങള്‍ മോദി ഉദ്ഘാടനം ചെയ്യുക. 5 ജി സേവനങ്ങള്‍ രാജ്യത്ത് ഘട്ടം ഘട്ടമായിട്ടാകും നടപ്പിലാക്കുകയെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ 13 നഗരങ്ങളിലാകും സേവനങ്ങള്‍ ലഭ്യമാകുക. അഹമ്മദാബാദ്, ബംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലക്‌നൗ, മുംബൈ, പൂനെ എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ 5ജി പ്രവര്‍ത്തനം തുടങ്ങുക. ഈ നഗരങ്ങളിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമായിരിക്കും ആദ്യം 5ജി സേവനം നല്‍കുകയെന്ന് വിവിധ ടെലികോം കമ്പനികള്‍ അറിയിച്ചിട്ടുള്ളത്. 4 ജിയെക്കാള്‍ 100 മടങ്ങ് വേഗത്തില്‍ വേഗതയാകും നല്‍കാന്‍ 5 ജിക്ക് ഉണ്ടാകുക. അതിനാല്‍ ബഫറിംഗ് ഇല്ലാതെ വീഡിയോകള്‍ കാണാനും വേഗത്തില്‍ കണ്ടന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും.
Read More » -
Breaking News
ഹര്‍ത്താല്‍ നടത്തിപ്പുകാര്‍ക്ക് മുട്ടന്‍പണി; K.R.T.Cയുടെ നഷ്ടം അക്രമികള്‍ നല്‍കണം: ഹൈക്കോടതി
കൊച്ചി: വെള്ളിയാഴ്ചത്തെ ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സിക്കുണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. ബസുകള്‍ നന്നാക്കാനുള്ള ചിലവുകള്‍ക്ക് പുറമെ സര്‍വീസ് മുടങ്ങിയതിനെത്തുടര്‍ന്നുണ്ടായ വരുമാന നഷ്ടവും അക്രമികളില്‍ നിന്നും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കെ.എസ്.ആര്‍.ടി.സി. കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഭാഗത്ത് നിന്നാണ് ഇത്തരത്തില്‍ നിര്‍ദ്ദേശം ഉണ്ടായിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലില്‍ വ്യാപക ആക്രമണങ്ങളാണ് അരങ്ങേറിയത്. നിരവധി കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഹര്‍ത്താല്‍ നിയമവിരുദ്ധമായി നേരത്തെ തന്നെ കോടതി പ്രഖ്യാപിച്ചതാണ്. അത്തരത്തില്‍ നിയമവിരുദ്ധമായ നടപടിയുടെ ഭാഗമായി ഉണ്ടായിട്ടുള്ള അക്രമസംഭവങ്ങളുടെ ഉത്തരവാദിത്വം സമരം ആഹ്വാനം ചെയ്തവര്‍ക്കുതന്നെയാണ്. അത് നേരത്തെ തന്നെ കോടതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ ശക്തമായ നടപടി ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് ചീഫ് സെക്രട്ടറിയോടും ഗതാഗത സെക്രട്ടറിയോടും കോടതി നിര്‍ദ്ദേശിച്ചു. നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് പൊതുമുതലില്‍ ഉണ്ടായ…
Read More » -
Crime
റിസപ്ഷനിസ്റ്റിന്റെ കൊലപാതകം: മുന്‍മന്ത്രിയെയും മകനെയും ബി.ജെ.പി പുറത്താക്കി; പ്രതിയുടെ റിസോര്‍ട്ട് തീയിട്ട് നാട്ടുകാര്‍, ഇടിച്ചുനിരത്തി സര്‍ക്കാര്‍
ഡഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡില്‍ 19 വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി പുല്‍കിത് ആര്യയുടെ പിതാവും മുന്‍മന്ത്രിയുമായ വിനോദ് ആര്യയെയും സഹോദരന്‍ അങ്കിത് ആര്യയേയും ബി.ജെ.പിയില്‍ നിന്നും പുറത്താക്കി. നടപടി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് പാര്‍ട്ടി അറിയിച്ചു. വിനോദ് ആര്യയെ ഉത്തരാഖണ്ഡ് ഒ.ബി.സി ക്ഷേമ കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും മാറ്റിയിട്ടുണ്ട്. കൊലപാതകക്കേസിലെ മുഖ്യപ്രതിയായ പുല്‍കിത് ആര്യയുടെ ഋഷികേശിലെ റിസോര്‍ട്ടിന് നാട്ടുകാര്‍ തീയിട്ടു നശിപ്പിച്ചു. കെട്ടിടത്തിന്റെ ഒരു ഭാഗം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഇന്നലെ പൊളിച്ചു നീക്കിയിരുന്നു. റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്നു കൊല്ലപ്പെട്ട പൗരി ഗര്‍വാള്‍ സ്വദേശിനി അങ്കിത ഭണ്ഡാരി. കേസില്‍ പുല്‍കിത് ആര്യയേയും റിസോര്‍ട്ട് ജീവനക്കാരായ മറ്റു രണ്ടു പേരേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പുല്‍കിതിന്റെ ലൈംഗീക താല്‍പര്യത്തിന് വഴങ്ങാത്തതിനാലാണ് അങ്കിതയെ കൊലപ്പെടുത്തിയത്. യുവതിയുടെ മൃതദേഹം സമീപത്തെ കനാലില്‍നിന്നാണ് കണ്ടെത്തിയത്. സംസ്ഥാനത്തെ മുന്‍മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ വിനോദ് ആര്യയുടെ മകനാണ് പുല്‍കിത്. വാക്ക് തര്‍ക്കത്തിനിടെ അങ്കിതയെ കനാലില്‍ തള്ളിയിട്ടതായി പ്രതികള്‍ പോലീസിന് മൊഴി നല്‍കി.…
Read More » -
NEWS
ഇന്ത്യയെ ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് പോര്‍ച്ചുഗല്‍
ന്യൂയോര്‍ക്ക്: ഇന്ത്യയെ ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് പോര്‍ച്ചുഗല്‍ യു.എന്‍ പൊതുസഭയില്‍ ആവശ്യപ്പെട്ടു. ഇന്ത്യ, ബ്രസീല്‍, ആഫ്രിക്കന്‍ ഭൂഖണ്ഡം എന്നിവിടങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി രക്ഷാസമിതി പരിഷ്‌കരിക്കണമെന്ന് പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയാണ് ആവശ്യപ്പെട്ടത്. ശരിയായ രീതിയിലുള്ള പ്രാതിനിധ്യം ഉറപ്പാക്കേണ്ട ആവശ്യകത അദ്ദേഹം പ്രസംഗത്തില്‍ വിശദീകരിച്ചു.ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാനും ദാരിദ്ര്യനിര്‍മാര്‍ജനത്തിനും യു.എന്‍ കൈക്കൊണ്ടുവരുന്ന നടപടികളില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.
Read More » -
NEWS
പോപ്പുലർഫ്രണ്ട് ഹർത്താലിനിടെ പന്തളത്ത് കെ.എസ്.ആർ.ടി.സി. ബസിന് നേരേ കല്ലെറിഞ്ഞയാൾ പിടിയിൽ
പത്തനംതിട്ട: പോപ്പുലർഫ്രണ്ട് ഹർത്താലിനിടെ പന്തളത്ത് കെ.എസ്.ആർ.ടി.സി. ബസിന് നേരേ കല്ലെറിഞ്ഞയാൾ പിടിയിൽ.കാർത്തിക പള്ളി ചെറുതന കോടമ്പള്ളിൽതറ, സനുജ് (32)നെയാണ് പന്തളം പോലീസ് ഇന്ന് പുലർച്ചെ ഭാര്യ വിടായ താമരക്കുളത്തിന് സമീപത്ത് നിന്നും അറസ്റ്റ് ചെയ്തത്. ഹർത്താൽദിനത്തിൽ രാവിലെ 6.40-ഓടെയാണ് പന്തളത്തുനിന്ന് പെരുമണ്ണിലേക്ക് പോയ കെ.എസ്.ആർ.ടി.സി. ബസിന് നേരേ കല്ലേറുണ്ടായത്.ആക്രമണത്തിൽ ബസ് ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റിരുന്നു. സ്കൂട്ടറിലെത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞതെന്നായിരുന്നു ജീവനക്കാരുടെ മൊഴി.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധ കേസിൽ പ്രതിയാണ് ഇയാൾ.പന്തളം ഡിപ്പോയിലെ ഡ്രൈവർ രാജേന്ദ്രന് (49) ആണ് കല്ലേറിൽ കണ്ണിന് പരുക്ക് പറ്റിയത്.പിടിയിലായ സനുജ് വിശാൽ വധ കേസ് കൂടാതെ മറ്റ് പല കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Read More »