Month: September 2022
-
Local
കോഴിക്കോട് സി.എന്‍.ജി ഓട്ടോറിക്ഷകളുടെ ടയറുകള്‍ കുത്തിക്കീറി
കോഴിക്കോട്: നഗരത്തില്‍ പലയിടങ്ങളിലായി 30 ഓട്ടോറിക്ഷകള്‍ക്ക് നേരെ അക്രമം. റെയില്‍വേ സ്റ്റേഷനുസമീപത്തും കെ.എസ്.ആര്‍.ടി.സി. ടെര്‍മിനലിനുസമീപത്തെ സമരപ്പന്തലിനുമുന്നില്‍ വെച്ചുമാണ് അക്രമം നടന്നത്. ഓട്ടോറിക്ഷകളുടെ ഷീറ്റുകള്‍ മുഴുവന്‍ ബ്ലേഡ് വെച്ച് കീറി. പതിനായിരം രൂപയോളമാണ് ഓരോ ഓട്ടോറിക്ഷക്കും നഷ്ടമുണ്ടായതെന്നും തിങ്കളാഴ്ച നടന്ന പണിമുടക്കിന്റെ മറവിലാണ് അക്രമമെന്നും തൊഴിലാളികള്‍ പറഞ്ഞു. ചില ഓട്ടോറിക്ഷകളുടെ ടയറുകളും കുത്തിക്കീറിയതായി ഡ്രൈവര്‍മാര്‍ പറഞ്ഞു. സി.എന്‍.ജി. ഓട്ടോറിക്ഷകള്‍ക്കു നേരെയാണ് കൂടുതലും അക്രമം നടന്നത്. സംഭവത്തില്‍ കസബ, നടക്കാവ് പോലീസ് സ്റ്റേഷനുകളിലായി കണ്ടാലറിയുന്ന പത്തു പേര്‍ക്കെതിരേ കേസെടുത്തു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും സി.ഐ.ടി.യു. ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. എന്നാല്‍ സമാധനപരമായ സമരത്തിനാണ് ആഹ്വാനം ചെയ്തതെന്നും ആരെങ്കിലും അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഒരു സഹായവും നല്‍കിലെന്നും സംയുക്ത സമരസമിതി അറിയിച്ചു.
Read More » -
Local
പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞത് പേടിച്ച് വീടുവിട്ട വിദ്യാര്‍ഥിയെ കണ്ടെത്തി
കട്ടപ്പന: ഓണപ്പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് വീട്ടുകാര്‍ വഴക്കുപറയുമെന്നുപേടിച്ച് വീടുവിട്ട പതിനഞ്ചുകാരനെ ഉപ്പുതറ പോലീസ് കണ്ടെത്തി വീട്ടുകാരോടൊപ്പം അയച്ചു. സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് കുട്ടിയെ കണ്ടെത്താന്‍ സഹായകമായത്. പത്തനംതിട്ട കോന്നി സ്വദേശിയായ വിദ്യാര്‍ഥിയാണ് തിങ്കളാഴ്ച സ്‌കൂള്‍ വിട്ടശേഷം നാട്ടുവിട്ടത്. ഓണപ്പരീക്ഷയില്‍ മലയാളത്തിന് മാര്‍ക്ക് കുറവാണ് കുട്ടിക്ക് ലഭിച്ചത്. വീട്ടുകാരുടെ വഴക്കു പേടിച്ച് തിങ്കളാഴ്ച സ്‌കൂളില്‍ നിന്ന് ഇറങ്ങിയ കുട്ടി വീട്ടിലേക്ക് പോകാതെ നാടുവിടാന്‍ തീരുമാനിക്കുകയായിരുന്നു. റാന്നിയില്‍നിന്ന് കട്ടപ്പനയ്ക്കുള്ള സ്വകാര്യബസില്‍ യാത്രചെയ്ത കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ ജീവനക്കാര്‍ ഉപ്പുതറ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. രാത്രി എട്ടുമണിയോടെ പരപ്പില്‍ എത്തിയപ്പോള്‍ പോലീസ് കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം വീട്ടുകാരെ അറിയിച്ചു. രാത്രി പതിനൊന്നരയോടെ വീട്ടുകാര്‍ എത്തി കുട്ടിയെ ഏറ്റുവാങ്ങി.
Read More » -
NEWS
റെസ്റ്റോറന്റില്‍ ദമ്പതിമാരുടെ വീഡിയോ പകര്‍ത്തി; സൗദി വനിതക്ക് ജയില്‍ശിക്ഷ
ജിദ്ദ: റെസ്റ്റോറന്റില്‍ ദമ്പതികളുടെ വീഡിയോ ഷൂട്ട് ചെയ്ത സൗദി വനിതക്ക് രണ്ട് ദിവസത്തെ ജയില്‍ ശിക്ഷ. ജിദ്ദയിലെ ക്രിമിനല്‍ കോടതിയാണ് 48 മണിക്കൂര്‍ ജയിലില്‍ ശിക്ഷ വിധിച്ചത്. സൗദി പൗരന്മാരായ ദമ്പതിമാര്‍ ജിദ്ദ കോര്‍ണിഷിലെ റെസ്റ്റോറന്റിലിരിക്കെ മറ്റൊരു സൗദി യുവതി അനുമതി ഇല്ലാതെ ഇവരുടെ വീഡിയോ പകര്‍ത്തുകയായിരുന്നു. ഇത് ദമ്പതിമാര്‍ക്ക് പ്രയാസമുണ്ടാക്കിയെന്നും ഭാവിയില്‍ ഇത്തരമൊരു പ്രവൃത്തി ആവര്‍ത്തിക്കാതിരിക്കാന്‍ ശിക്ഷ വിധിച്ചതെന്നും കോടതി വിധിയില്‍ പറഞ്ഞു. താന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തുകളഞ്ഞതായി പ്രതി വാദത്തിനിടെ അറിയിച്ചു. വീഡിയോ പകര്‍ത്തിയതുമായി ബന്ധപ്പെട്ട് ഇരുകക്ഷികളും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടതിനു ശേഷമാണ് കേസ് കോടതിയില്‍ എത്തിയത്.
Read More » -
Kerala
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ ‘കൊലവിളി മുദ്രാവാക്യം’ പഠിപ്പിച്ചത് കുട്ടിയുടെ പിതാവ്; കരുക്ക് മുറുകുന്നു
ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ്. മുദ്രാവാക്യം എഴുതി തയാറാക്കിയതും കുട്ടിയെ അത് പഠിപ്പിച്ചതും പിതാവാണ് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കുട്ടിയുടെ സാന്നിധ്യം ഹിറ്റായതോടെ കൂടുതല്‍ ഉപയോഗിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് തീരുമാനിക്കുകയായിരുന്നു. കേസില്‍ ആകെ 34 പ്രതികള്‍ ആണ് ഉള്ളത്. പോപ്പുലര്‍ ഫ്രണ്ടിനായി സ്ഥിരം മുദ്രാവാക്യം തയ്യാറാക്കുന്നയാളാണ് കുട്ടിയുടെ പിതാവ്. മതവിദ്വേഷം കുത്തിനിറച്ച അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് റാലിക്കായി തയ്യാറാക്കിയത്. വിവിധ സമുദായങ്ങളെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ കുട്ടിയെ പിതാവ് പരിശീലിപ്പിച്ചു. പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരത്തിലും പിതാവ് കുട്ടിയെ ഉപയോഗിച്ചു എന്നും കുറ്റപത്രത്തില്‍ പറയുന്നു. പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരത്തില്‍ കുട്ടിയുടെ സാന്നിധ്യം ഇത് വന്‍ ഹിറ്റായതോടെ കുട്ടിയെ റാലികളിലും മറ്റും കൂടുതലായി ഉപയോഗിക്കാന്‍ സംഘടന തീരുമാനിച്ചു. പോപ്പുലര് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് വണ്ടാനം നവാസ് ഒന്നാം പ്രതി ആണ്. പ്രതികള്‍ക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.…
Read More » -
India
നടി ദീപിക പദുക്കോണിനായി പ്രാര്‍ഥനയോടെ ആരാധകര്‍
മുംബൈ: ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ബോളിവുഡ് താരം ദീപിക പദുക്കോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ താരത്തെ എത്തിച്ചത്. ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ലെങ്കിലും നിരവധി പരിശോധനകള്‍ക്കു വിധേയയായ നടി സുഖം പ്രാപിക്കുന്നുവെന്നാണ് സൂചന. ജൂണില്‍ നടന്‍ പ്രഭാസിനൊപ്പം ഹൈദരാബാദില്‍ പ്രോജക്ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹൃദയമിടിപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ദീപികയെ കാമിനേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Read More » -
NEWS
ഭാര്യയെ ഓഫീസില്‍ നിന്നും വിളിച്ചിറക്കി കുത്തി പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍
വൈപ്പിന്‍: ഭാര്യയെ ഓഫീസില്‍ നിന്നും വിളിച്ചിറക്കി മുഖത്ത് കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. എളങ്കുന്നപ്പുഴ പോസ്റ്റ് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ ഭാര്യയെയാണ് ബസ് ജീവനക്കാരനും കാക്കനാട് സ്വദേശിയുമായ ഭര്‍ത്താവ് ഫൈസല്‍ ആക്രമിച്ചത്. പോസ്റ്റ് വുമണ്‍ ആയ യുവതിയെ പോസ്റ്റ് ഓഫീസില്‍നിന്നു വിളിച്ചിറക്കി മുഖത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവ ശേഷം പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പ്രണയിച്ച് വിവാഹിതരായ ഇരുവരും കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് അകന്നു ജീവിക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
NEWS
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടി ജനാധിപത്യ വിരുദ്ധമാണന്ന് എം.എന്‍ കാരശ്ശേരി
കോഴിക്കോട്:പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച നടപടി ജനാധിപത്യ വിരുദ്ധമാണന്ന് എം.എന്‍ കാരശ്ശേരി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തത്വത്തോടും പ്രയോഗത്തോടും തനിക്ക് തീര്‍ത്തും എതിര്‍പ്പാണെന്നും എന്നാല്‍ അധികാരം കൊണ്ടോ ആയുധം കൊണ്ടോ ഒരു ആശയത്തേയും ഇല്ലാതാക്കാനാകില്ലെന്നും കാരശ്ശേരി പറഞ്ഞു. ഗാന്ധിജി കൊല്ലപ്പെട്ടപ്പോള്‍ ആര്‍എസ്‌എസിനെ നിരോധിച്ചിരുന്നു. അത് കൊണ്ട് എന്ത് പ്രയോജനം ഉണ്ടായി.അടിയന്തരാവസ്ഥ കാലത്ത് വീണ്ടും നിരോധിച്ചു. എന്നിട്ടും വല്ല പ്രയോജനം ഉണ്ടായോ എന്നും എം എന്‍ കാരശ്ശേരി ചോദിച്ചു.
Read More » -
NEWS
കാപ്‌സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ചുകടത്തിയ സ്വർണ്ണവുമായി കരിപ്പൂരിൽ ഒരാൾ പിടിയിൽ
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയിൽ. അരോട്ടുപാറ കട്ടച്ചിറക്കല്‍ മുഹമ്മദ് അര്‍ഷാദാണ് (23) പിടിയിലായത്.ശരീരത്തില്‍ കാപ്‌സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ചുകടത്തിയ മിശ്രിതവുമായാണ് ഇയാള്‍ പിടിയിലായത്. ദുബൈയില്‍നിന്ന് എത്തിയ ഇയാള്‍ കസ്‌റ്റംസിനെ കബളിപ്പിച്ച് പുറത്തെത്തിയപ്പോള്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്നും 711 ഗ്രാം കാപ്‌സ്യൂളുകള്‍ പൊലീസ് പിടിച്ചെടുത്തു.
Read More » -
Movie
നിങ്ങള്‍ക്കെന്താണ് പ്രശ്‌നം? എല്ലാത്തിനും പരിധിയുണ്ട്: ആഞ്ഞടിച്ച് അഭിരാമി
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ താനും കുടുംബവും നേരിടുന്ന സൈബര്‍ അറ്റാക്കുകള്‍ക്കെതിരേ പ്രതികരിച്ച് നടിയും ഗായികയുമായ അഭിരാമി സുരേഷ്. സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്നവരെ നിയമപരമായി നേരിടുമെന്ന് അവര്‍ പറഞ്ഞു. സഹോദരിയും ഗായികയുമായ അമൃത സുരേഷിന്റെ വിവാഹമോചനവും ജീവിതവുമൊക്കെ ചര്‍ച്ചയാക്കി അനാവശ്യ വിലയിരുത്തലുകളും ചര്‍ച്ചകളും നടത്തുന്നവര്‍ക്കെതിരെയാണ് അഭിരാമി രംഗത്തെത്തിയിരിക്കുന്നത്. കുടുംബത്തിലെ എല്ലാവരും കടുത്ത മാനസികപീഡനമാണ് നേരിടുന്നതെന്നും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അഭിരാമി പറഞ്ഞു. നിങ്ങള്‍ ലൈംലൈറ്റിലുള്ളവരല്ലേ, ഇതൊക്കെ ഉണ്ടാവില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. പക്ഷേ ഒരു പരിധിവിട്ടാല്‍ ഒന്നും ക്ഷമിക്കേണ്ട ആവശ്യമില്ല. ഒരു പരിധി വിടാന്‍ കാത്തിരിക്കുന്നത് നമ്മുടെ മണ്ടത്തരമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇപ്പോള്‍ താന്‍ സംസാരിക്കുന്നത്. ഹേറ്റേഴ്‌സിന്റെ കാര്യത്തില്‍ യാതൊരു കുറവുമില്ല എന്ന കാര്യത്തില്‍ ഞാനും ചേച്ചിയും ഭയങ്കര ലക്കിയാണ്. ചേച്ചിയുടെ ജീവിതത്തില്‍ വളരെ സുപ്രധാനമായ ഒരു കാര്യം നടന്നു. അതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ എന്ത് പോസ്റ്റ് ചെയ്താലും അശ്ലീലം മാത്രമാണ് കമന്റായി വരുന്നതെന്ന് അഭിരാമി പറഞ്ഞു. പച്ചത്തെറി വിളിച്ചിട്ടാണ് ഇവര്‍ നമ്മളെ സംസ്‌കാരം പഠിപ്പിക്കുന്നത്.…
Read More » -
Local
പോലീസിനെ കണ്ട് വീടിന്റെ മേല്‍ക്കൂരയില്‍നിന്ന് ചാടിയ യുവാവിന്റെ കാലൊടിഞ്ഞു
കൊല്ലം: പോലീസിനെ കണ്ട് വീടിന്റെ മേല്‍ക്കൂരയില്‍നിന്ന് എടുത്തുചാടിയ യുവാവിന്റെ കാലൊടിഞ്ഞു. യുവതിയെ ശല്യംചെയ്തെന്ന പരാതി അന്വേഷിക്കാനാണ് ഉമയനല്ലൂര്‍ പേരയം വിനീത് ഭവനില്‍ വിനീതിനെ തേടി പോലീസ് എത്തിയത്. പൊലീസിനെ ഭീഷണിപ്പെടുത്താന്‍ കത്തികൊണ്ട് കൈകളില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച ഇയാളെ പൊലീസ് അറസ്റ്റു ചെയ്ത് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. വീടിന്റെ മേല്‍ക്കൂരയിലൊളിച്ചിരുന്ന ഇയാള്‍ പോലീസിനെക്കണ്ട് എടുത്തുചാടിയത് അടുത്ത പുരയിടത്തിലേക്കായിരുന്നു. വീഴ്ചയില്‍ കാലിനു പരുക്കുപറ്റിയതോടെ അവസാന അടവെന്നനിലയില്‍ കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് ശരീരത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. എന്നാല്‍, പോലീസ് ഇയാളെ പിടികൂടി നെടുങ്ങോലത്ത് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്‍കിയശേഷം അറസ്റ്റ് ചെയ്തു. ഇയാളുടെ പേരില്‍ മറ്റ് രണ്ട് കേസുകള്‍കൂടി നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
Read More »