IndiaNEWS

നടി ദീപിക പദുക്കോണിനായി പ്രാര്‍ഥനയോടെ ആരാധകര്‍

മുംബൈ: ശാരീരിക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ബോളിവുഡ് താരം ദീപിക പദുക്കോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ താരത്തെ എത്തിച്ചത്. ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ലെങ്കിലും നിരവധി പരിശോധനകള്‍ക്കു വിധേയയായ നടി സുഖം പ്രാപിക്കുന്നുവെന്നാണ് സൂചന.

ജൂണില്‍ നടന്‍ പ്രഭാസിനൊപ്പം ഹൈദരാബാദില്‍ പ്രോജക്ട് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹൃദയമിടിപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ദീപികയെ കാമിനേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Signature-ad

 

 

 

 

 

Back to top button
error: