NEWS

കാപ്‌സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ചുകടത്തിയ സ്വർണ്ണവുമായി കരിപ്പൂരിൽ ഒരാൾ പിടിയിൽ

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയിൽ.

അരോട്ടുപാറ കട്ടച്ചിറക്കല്‍ മുഹമ്മദ് അര്‍ഷാദാണ് (23) പിടിയിലായത്.ശരീരത്തില്‍ കാപ്‌സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ചുകടത്തിയ മിശ്രിതവുമായാണ് ഇയാള്‍ പിടിയിലായത്.

 

Signature-ad

 

ദുബൈയില്‍നിന്ന് എത്തിയ ഇയാള്‍ കസ്‌റ്റംസിനെ കബളിപ്പിച്ച്‌ പുറത്തെത്തിയപ്പോള്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്നും 711 ഗ്രാം കാപ്‌സ്യൂളുകള്‍ പൊലീസ് പിടിച്ചെടുത്തു.

Back to top button
error: