LocalNEWS

പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞത് പേടിച്ച് വീടുവിട്ട വിദ്യാര്‍ഥിയെ കണ്ടെത്തി

കട്ടപ്പന: ഓണപ്പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് വീട്ടുകാര്‍ വഴക്കുപറയുമെന്നുപേടിച്ച് വീടുവിട്ട പതിനഞ്ചുകാരനെ ഉപ്പുതറ പോലീസ് കണ്ടെത്തി വീട്ടുകാരോടൊപ്പം അയച്ചു. സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് തോന്നിയ സംശയമാണ് കുട്ടിയെ കണ്ടെത്താന്‍ സഹായകമായത്.

പത്തനംതിട്ട കോന്നി സ്വദേശിയായ വിദ്യാര്‍ഥിയാണ് തിങ്കളാഴ്ച സ്‌കൂള്‍ വിട്ടശേഷം നാട്ടുവിട്ടത്. ഓണപ്പരീക്ഷയില്‍ മലയാളത്തിന് മാര്‍ക്ക് കുറവാണ് കുട്ടിക്ക് ലഭിച്ചത്. വീട്ടുകാരുടെ വഴക്കു പേടിച്ച് തിങ്കളാഴ്ച സ്‌കൂളില്‍ നിന്ന് ഇറങ്ങിയ കുട്ടി വീട്ടിലേക്ക് പോകാതെ നാടുവിടാന്‍ തീരുമാനിക്കുകയായിരുന്നു. റാന്നിയില്‍നിന്ന് കട്ടപ്പനയ്ക്കുള്ള സ്വകാര്യബസില്‍ യാത്രചെയ്ത കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ ജീവനക്കാര്‍ ഉപ്പുതറ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Signature-ad

രാത്രി എട്ടുമണിയോടെ പരപ്പില്‍ എത്തിയപ്പോള്‍ പോലീസ് കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം വീട്ടുകാരെ അറിയിച്ചു. രാത്രി പതിനൊന്നരയോടെ വീട്ടുകാര്‍ എത്തി കുട്ടിയെ ഏറ്റുവാങ്ങി.

 

Back to top button
error: